Thamarassery: താമരശ്ശേരിയിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ പ്രതികളിലൊരാള്‍ പോലീസ് പിടിയില്‍. കൂട്ടു പ്രതികള്‍ക്കായി അന്ന്വേഷണം ഊര്‍ജിതമാക്കി.
താമരശ്ശേരി കെടവൂർ വെണ്ടേക്ക് മുക്ക് ഫ്ലാറ്റിൽ താമസിച്ചു വരുകയായിരുന്ന നഹാഫ് (27) നെയാണ് Thamarassery DYSP യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
ഇയാളുടെ സഹോദരന്റെ വീട്ടിൽ നിന്നും 20 പവൻ സ്വർണവും, കവർച്ചക്ക് ഉപയോഗിച്ച കോട്ടുകളും കണ്ടെടുത്തു. നഷ്ടപ്പെട്ട 50 പവനിൽ ബാക്കിയുള്ള സ്വർണം കണ്ടെടുക്കാനായി പോലീസ് പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി.
ജനുവരി 24 നായിരുന്നു താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ റന ഗോൾഡിൽ കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.