Thamarassery: ദേശീയ പാതയിൽ ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിൽ KSRTC ബസ് മിനി ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം. ആർക്കും പരുക്കില്ല.
തൃശൂരിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. മിനി ലോറിയുടെ മുന്നിൽ സഞ്ചരിച്ച കാർ സഡൺ ബ്രേക്ക് ഇട്ട് നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന മിനി ലോറിയും നിർത്തേണ്ടി വന്നു. ഇതേ തുടർന്നാണ് ബസ് മിനി ലോറിയുടെ പിന്നിൽ ഇടിച്ചത്. രാവിലെ 10 മണിക്കായിരുന്നു സംഭവം.