Thamarassery: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്.
Thamarassery ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഇന്ന് ഉച്ചയോടെ ഹെലികോപ്റ്റർ പറന്നിറങ്ങിയത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ഗ്രൗണ്ടിൽ നിർത്തിയ ഹെലികോപ്റ്റർ കാണാൻ എത്തി.
നമ്മുടെ ഗ്രൗണ്ടിൽ പറന്നെത്തിയ ഹെലികോപ്റ്റർ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം അടക്കാൻ കഴിഞ്ഞില്ല. അധ്യാപകരും കുട്ടികളും നാട്ടുകാരും സെൽഫിയിൽ മുഴുകി.
ഹെലികോപ്റ്റർ പറന്നു ഉയരും മുമ്പേ പോലീസും സുരക്ഷാ ജീവനക്കാരും ഗ്രൗണ്ടിൽ നിന്നവരോട് അല്പം മാറിനിൽക്കാൻ പറഞ്ഞെങ്കിലും ആരും ഗൗരിച്ചില്ല പിന്നീട് പറന്നുയരുമ്പോൾ പൊടിയിൽ കുളിച്ചാണ് നാട്ടുകാർ മടങ്ങിയത്.