Thamarassery: താമരശ്ശേരി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ കാരാടി സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിൽ തുടങ്ങിയ നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി നിർവഹിച്ചു.
മരുന്നിന്റെ ആദ്യ വിൽപ്പന താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് : ശ്രീ എ അരവിന്ദനും നീതി മെഡിക്കൽ സ്റ്റോറിന്റെ കമ്പ്യൂട്ടർ ഉദ്ഘാടനം കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ശ്രീമതി ബി സുധയും നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ കെ പി രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ എ പി സജിത്ത് അസിസ്റ്റൻറ് രജിസ്റ്റർ K z വിനു താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: കെ അബ്ബാസ് ശ്രീ കെ ബാബു ശ്രീ പി ഗിരീഷ് കുമാർ ശ്രീ ആഫിസ് റഹ്മാൻ, അഡ്വക്കേറ്റ് ബെന്നി ജോസഫ്, മുൻ ബാങ്ക് പ്രസിഡണ്ട് പിസി അബ്ദുൽ അസീസ്,
താമരശ്ശേരി മിൽക്ക് സൊസൈറ്റി പ്രസിഡണ്ട് ശ്രീ വി കുഞ്ഞിരാമൻ, കോഴിക്കോട് വ്യാപാരി വ്യവസായി സമിതി അംഗം ടി വി ഷൈൻ തുടങ്ങിയവർ സംസാരിച്ചു.
സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പി ഉല്ലാസ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് ടി ദീപ നന്ദിയും പറഞ്ഞു.