Thamarassery: വിളയാറച്ചാൽ സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ എട്ടാം വാർഷിക ആഘോഷവും ജനറൽ ബോഡി യോഗവും താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ശ്രീ.എം. കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ശ്രീ. ഗംഗാധരൻ സി. കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ. ഷനീത് കുമാർ കെ. അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ ശ്രീ. എം. ടി.അയ്യൂബ്ഖാൻ, പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ. എം. വി യുവേഷ്, നന്മ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.കെ. കെ.അബ്ദുൽ മജീദ്, വയലോരം റെസിഡൻസ് അസോസിയേഷൻ ട്രഷറർ ശ്രീ. പ്രജീഷ് വി. കെ എന്നിവർ ആശംസകൾ നേർന്നു.
മുതിർന്ന പൗരൻമാരെയും, മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥി കളെയും ആദരിച്ചു. വിവിധ കലാ പരിപാടികൾ അരങ്ങേറി. ഇല നേച്ചർ ഫൌണ്ടേഷൻ ന്റെ പേരിൽ എല്ലാ കുടുംബാംഗങ്ങൾക്കും സൗജന്യമായി ഫലവൃക്ഷ തൈകൾ വിതരണം നടത്തി. വിതരണത്തിന് ഇല നേച്ചർ ഫൌണ്ടേഷൻ സംസ്ഥാന കമ്മറ്റി അംഗം ബിനീഷ് കുമാർ കെ കെ നേതൃത്വം നൽകി. ശ്രീ. മനോജ് കെ. എൻ നന്ദി പറഞ്ഞു.