Pulpally: മുള്ളന്‍കൊല്ലിയില്‍ കൂട്ടില്‍ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്ന് തിന്നു. മുള്ളന്‍കൊല്ലി കാക്കനാട്ട് തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് ഇന്ന് പുലര്‍ച്ചെ കൊന്നത്. കൂട്ടില്‍ നിന്നാണ് പശു കിടാവിനെ പിടികൂടിയത്. കിടാവിന്റെ ഭാഗികമായി ഭക്ഷിച്ച നിലയിലുള്ള ശരീരാവശിഷ്ടം കൂടിന് 200 മീറ്റര്‍ മാറി കണ്ടെത്തി. വനംവകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ 6 മണിയോടെ പള്ളിയില്‍ പോയവര്‍ കടുവ റോഡ് മുറിച്ച് കടക്കുന്നത് കണ്ടിരുന്നതായും പറയുന്നുണ്ട്.