Wayanad: വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യം. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് കടുവയെ കണ്ടത്.
ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് കടുവകൾ ഉണ്ടായിരുന്നതായി കാറിലെ യാത്രക്കാർ പറഞ്ഞു. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു