Thamarassery: സംസ്ഥാന പാതയിൽ പി സി മുക്കിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർക്ക് പരുക്ക്.
സ്കൂട്ടർ യാത്രികരായ ബാലുശ്ശേരി കരുമല ചിറ്റാരിക്കുന്നുമ്മൽ ചന്ദ്ര ബാബു, മകൾ അമൃത എന്നിവർക്കാണ് പരുക്കേറ്റത്. കൊടുവള്ളിയിൽ പി എസ് സി പരീക്ഷയ്ക്കായി മകളുമായി പോകുകയായിരുന്ന ചന്ദ്ര ബാബുവിന്റെ സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഇരുവരേയും Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.