Bathery: മാരിയമ്മൻകോവിൽ ക്ഷേത്രോത്സവുമായി ബന്ധപെട്ട് ഇന്ന് സുൽത്താൻ ബത്തേരി ടൗണിൽ വൈകുന്നേരം 5 മണിമുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കൽപ്പറ്റ ഭാഗത്തുനിന്നും മൈ സൂർ, ഊട്ടി, പുൽപള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബീനാച്ചിയിൽ നിന്നും തിരിഞ്ഞു പൂതിക്കാട്, പൂമല വഴിയും കുന്താണി അമ്മായി പ്പാലം കൈപ്പഞ്ചേരി ചുങ്കം വഴി ഹൈവേയിലേക്ക് പ്രേവേശിക്കാവുന്നതാണ്, മാനന്തവാടി റോഡിൽ നിന്നും മൈസൂർ, ഊട്ടി, പുൽപള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലുലു ജംഗ്ഷൻ (സന്തോഷ് ജംഗ്ഷൻ) ൽ നിന്നും പൂമല വഴി തിരിഞ്ഞു മേൽ പറഞ്ഞ രീതിയിൽ ഹൈവേയിൽ പ്രവേശിക്കേണ്ടതാണ്.