Thamarassery: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് സ്കൂട്ടർ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്.
റോഡരികിൽ സ്കൂട്ടർ നിർത്തി അശ്രദ്ധയോടെ എതിർവശത്തെ തട്ടുകടയിലേക്ക് റോഡു മുറിച്ചുകടന്നു വരികയായിരുന്ന മീഞ്ചന്ത സ്വദേശി ജംഷിയുടെ മേൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരനായ കത്തറമ്മൽ താഴെ ടാപ്പൊയിൽ മുഹമ്മദലിക്ക് കാലിന് സാരമായി പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജംഷി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്