Thamarassery: താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർ തട്ടികൊണ്ടു പോയതിൽ നേരിട്ട് ബന്ധമുള്ളവരാണ്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി.
ഗൾഫിലെ പണമിടപാട് തർക്കവുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ട് പോയത്.അഷറഫിൻ്റെ ഭാര്യാ സഹോദരനുമായിട്ടുള്ള ഇടപാടിൻ്റെ പേരിലായിരുന്നു തട്ടിക്കൊണ്ടു പോകൽ.
മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന തച്ചംപൊയിൽ പയ്യമ്പാടി മുഹമ്മദ് അഷ്റഫിനെ (55)നെയായിരുന്നു തട്ടിക്കൊണ്ട് പോയത്.അഷറഫിനെ ദിവസങ്ങൾക്ക് ശേഷം കൊല്ലം ജില്ലയിലെ കിളിമാനൂരിൽ ഉപേക്ഷിക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇനി 4 പേരെയാണ് പിടികൂടാനുള്ളത്.
മലപ്പുറം രണ്ടത്താണി കുന്നക്കാട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, മലപ്പുറം രണ്ടത്താണി തിരുനിലത്ത് സാബിത് എന്നിവരെയാണ് Thamarassery DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സത്യനാഥ്, എ എസ് ഐശ്രീജിത്, Scpo ജയരാജൻ എൻ എം, ജിൻസിൽ, ലേഖ, സി പി ഒ നാൻസി എന്നിവർ ചേർന്ന് പിടികൂടിയത്. രണ്ടത്താണിയിൽ പ്രതികളുടെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്