Wayanad: വയനാട്ടിൽ പുൽപ്പള്ളി ഇരുളത്ത് മലയണ്ണാന്റെ ആക്രമണത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്.
പ്രദേശ വാസിയായ വാസുവിന്റെ വീടിനുള്ളിലേക്ക് കയറിയ മലയണ്ണാൻ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മലയണ്ണാനെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുകാർക്ക് നേരെ ആക്രമണം നടന്നത്.
വാസു, ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.