Wayanad: അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
കർണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുൺ ബസവരാജ് (39) എന്നിവരെയാണ് Wayanad ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ മേൽനോട്ടത്തിൽ വയനാട് സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുള്ളിൽ വയനാട് സൈബർ പോലീസ് പിടി കൂടുന്ന മൂന്നാമത്തെ ജോലി തട്ടിപ്പ് സംഘമാണിത്.