Wayanad: ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കേരള എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ Wayanad യൂണിറ്റും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഗവും സംയുക്തമായി കബനി തീര ദേശ റോഡിൽ നടത്തിയ പരിശോധനയിൽ 170 ഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.
അസ്സം ഗുവാഹത്തി സ്വദേശിയായ ദിൽവാർ ഹുസ്സൈൻ (21) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ കെ ബി ബാബുരാജ്, പ്രിവന്റീവ് ഓഫീസർ സോമൻ എം, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, സുമേഷ് വി എസ്, ഷിന്റോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.