Wayanad: സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു.
കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂർ പാലക്കത്തൊടി വീട്ടിൽ നിഹാൽ മുസ്തഫ അഹമ്മദ് (22), പന്നിയങ്കര പടിഞ്ഞാറെത്തോപ്പിലകം വീട്ടിൽ പി.ടി. അബ്റാർ അബ്ദുള്ള (23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.
രാവിലെ മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ചാണ് പ്രതികൾ പിടിയിലാകുന്നത്. 19.55ഗ്രാം എം.ഡി.എം.എ യാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എസ്.ഐ സി.എം. സാബു, സിവിൽ പൊലീസ് ഓഫിസർമാരായ വരുൺ, നിയാദ്, സജീവൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.