AIMS: കിനാലൂരിൽ (Balussery) സ്വകാര്യഭൂമി ഏറ്റെടുക്കാൻ ഉത്തരവായി
Balussery:സംസ്ഥാനത്ത് എയിംസ് (All India Institute of Medical Sciences) സ്ഥാപിക്കുന്നതിനായി ബാലുശേരി നിയോജകമണ്ഡലത്തിലെ കിനാലൂരിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവിറക്കി. കിനാലൂർ, കാന്തലാട് വില്ലേജുകളിൽ കെഎസ്ഐഡിസിയുടെ കൈവശത്തിലുള്ള ഭൂമിക്കുപുറമെ 193 കുടുംബങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും 40.6802 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. മുഴുവൻ ഭൂവുടമകളും ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം കൊയിലാണ്ടി സ്പെഷൽ തഹസിൽദാറെ രേഖാമൂലം അറിയിക്കണം. സംസ്ഥാന സർക്കാർ നൽകുന്ന […]
വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചു സ്വര്‍ണ കടത്ത്-കരിപ്പൂരില്‍ Kozhikode ഉണ്ണികുളം സ്വദേശി പിടിയില്‍
Malappuram: ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. Kozhikode ഉണ്ണികുളം സ്വദേശി ജംഷാദി(34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 466 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ദുബായില്‍നിന്നുള്ള Space Jet വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20-ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാളെ മലപ്പുറം ജില്ലാ […]
വില്‍പ്പനയ്ക്കായ് എത്തിച്ച എം.ഡി.എം.എയുമായി കോഴിക്കോട് (Kozhikode) രണ്ട് യുവാക്കള്‍ പിടിയില്‍
Kozhikode: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഫറോക്ക് പോലീസ് അറസ്റ്റുചെയ്തു. കോട്ടയ്ക്കല്‍ സ്വദേശിയായ മുഹമ്മദ് ഷക്കീല്‍ (28), തിരൂരങ്ങാടി സ്വദേശിയായ ഹസിമുദീന്‍ (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം എം.ഡി.എം.എ പിടികൂടി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രാമനാട്ടുകര ബൈപ്പാസില്‍ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
താമരശ്ശേരി (Thamarassery) താലൂക്ക് ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരില്ല;പ്രക്ഷോപവുമായി യൂത്ത് ലീഗ്
Thamarassery :മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ കെടുകാര്യസ്ഥതയിലും അശാസ്ത്രീയ സംവിധാനങ്ങളിലും പൊറുതിമുട്ടി ജനം. ഒടുവിൽ ഗർഭിണികളുടെ വാർഡും ഡോക്ടർമാരില്ലാലെ അടഞ്ഞിരിക്കുന്നു. ഗർഭിണികളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് Thamarassery പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയിൽ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സർക്കാർ ആതുരാലയത്തിലേക്ക് ദിനം പ്രതി ചികിൽസ തേടിയെത്തുന്നത് നൂറു കണക്കിന് രോഗികളാണ്. ആശുപത്രിയിൽ വേണ്ടത്ര ചികിൽസാ സംവിധാനങ്ങളില്ലാത്തതും നിലവിലുള്ള ചികിൽസാ സംവിധാനങ്ങളുടെ താളപിഴകളും ഇതിനകം […]
Kozhikode അടച്ചിട്ട വീട്ടിലെ മോഷണം,പ്രതി പിടിയില്‍
Kozhikode: മാവൂർ റോഡ് കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിന് പിറകിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. നടക്കാവ് പണിക്കർ റോഡ് തേറയിൽ രഞ്ജിത്തിനെയാണ് (39) നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജി ജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂ ൺ ആദ്യവാരം പൂട്ടിയിട്ട വീട്ടിൽ പൂട്ട് തകർത്ത് അ കത്ത് കയറി വിലപിടിപ്പുള്ള സാധനങ്ങൾ കവരു കയായിരുന്നു. എം.എ. യൂസുഫലിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രതി ഒറ്റക്കല്ല മോഷണം നടത്തിയത്. സുഹൃ ത്തുക്കളും മോഷണത്തിന് കൂടെയുണ്ടെന്ന് പ്രതി […]
Kozhikode മെഡിക്കൽ കോളേജിലെ മാലിന്യപ്രതിസന്ധി: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
Kozhikode: മെഡിക്കൽ കോളേജിലുള്ള രണ്ട് ഇൻസിനറേറ്ററുകളിൽ ഒരെണ്ണം പ്രവർത്തനരഹിതമായതു കാരണം മാലിന്യനീക്കം സ്തംഭിച്ചെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി. മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലായ് 14-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. Medical College സൂപ്പർ സ്പെഷ്യാലിറ്റി, മാതൃ-ശിശു സംരക്ഷണകേന്ദ്രം, പി.എം.എസ്.എസ്. വൈ ബ്ലോക്ക്, ചെസ്റ്റ് ആശുപത്രി, ക്യാൻസർ സെന്റർ തുടങ്ങിയ […]
നെടുമ്പാശേരിയിൽ ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം (Gold) പിടികൂടി
Kochi: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ Gold കടത്താന്‍ ശ്രമം. കാര്‍ഗോ വഴി അയച്ച ഈന്തപ്പഴത്തിന്റെ കുരുവായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ദുബായില്‍ നിന്ന് സലാഹുദ്ദീന്‍ എന്നൊരാള്‍ Kzhikode Kunnamangalam സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരില്‍ അയച്ചതാണ് കാര്‍ഗോ. സ്‌കാനറിലെ പരിശോധനയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പാക്കറ്റ് അഴിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിന്റെ ഉള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഈന്തപ്പഴം പൊളിച്ച് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണം ഒളിപ്പിച്ച ശേഷം അടച്ചു വച്ചിരിക്കുകയായിരുന്നു. ആറ് സ്വര്‍ണ കുരുവാണ് […]
ബസ് സ്റ്റോപ്പിനടുത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു (Balussery)
Balussery: ആഴ്ചകൾക്ക് മുൻപ് റോഡരികിൽ നിന്ന് എടുത്ത് മാറ്റിയ ട്രാൻസ്ഫോർമർ വീണ്ടും അതേ സ്ഥലത്ത് തന്നെ സ്ഥാപിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.ബാലുശ്ശേരി മുക്കിൽ ഗതാഗത തടസം സൃഷ്ടിക്കും വിധം വീണ്ടും ട്രാൻസ്ഫോർമർ വെയ്ക്കാനുള്ള കരിങ്കൽ തറ കെട്ടിയിരിക്കുകയാണ്. അതാകട്ടെ Balussery മുക്കിലെ കിഴക്ക് ഭാഗത്തെ ബസ് സ്റ്റോപ്പിനടുത്തും.നേരത്തെ ഇവിടെ തന്നെ അല്പം കൂടി പിറകോട്ടായിരുന്നു തറ കെട്ടി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്നത്. ഏതു നിമിഷവും അപകട സാദ്ധ്യത നിലനില്ക്കുന്ന ഇവിടെ നിന്ന് കരിങ്കൽ തറയിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ എടുത്തു മാറ്റുകയും […]
മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡൻ്റ് മൊയ്തീൻ ഹാജി (Moidheen Haji) നിര്യാതനായി
Mukkam: മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി (Moidheen Haji93) നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന്( ബുധൻ) രാവിലെ 9 മണിക്ക് കൂളിമാട് ജുമാ മസ്ജിദിൽ. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു. ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്) മക്കൾ: നവാസ് ( സൗദി അറേബ്യ), ഹസീന, ആയിഷ മോൾ, ഫൗസിയ, സക്കീന, റബീന. മരു മക്കൾ : എൻ. അഹമ്മദ് കുട്ടി […]
കൊയിലാണ്ടിയില്‍ (Koyilandy) മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
Koyilandy: കൊയിലാണ്ടി ടൗണില്‍ എം.ഡി.എം.എയും ബ്രൗണ്‍ഷുഗറുമായി രണ്ട് പേർ പിടിയിലായി ശ്രീകണ്ഠാപുരം സ്വദേശിയും ഒഡീഷ സ്വദേശിയും. ഒരു ഗ്രാം എം.ഡി.എം.എയും ഒമ്പത് ഗ്രാം ബ്രൗണ്‍ഷുഗറുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇന്ന് രാവിലെ Koyilandy ജി.വി.എച്ച്.എസ്.എസിന് സമീപത്തുവെച്ച് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ശ്രീകണ്ഠാപുരം സ്വദേശി സിറാജുദ്ദീന്‍, ഒഡീഷ ബാലേഷര്‍ ദാസിപ്പൂര്‍ സ്വദേശി റഹീഷ് മുഹമ്മദ് തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന സവാദ് ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചKL 21 R 245 എന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ.അനീഷ് […]