കണ്ണൂരില്‍ ബാറില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരിച്ചു (Kannur)
Kannur: കണ്ണൂര്‍ കാട്ടാമ്പള്ളി ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ചിറക്കല്‍ സ്വദേശി റിയാസ്(42) ആണ് മരിച്ചത്. കുത്തേറ്റ റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൂന്നുനിരത്ത് സ്വദേശിയാണ് റിയാസിനെ കുത്തിയതെന്നാണ് വിവരം. സംഭവ ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച നിലയില്‍; രണ്ട് പേര്‍ മരിച്ചു ( Thiruvananthapuram)
Thiruvananthapuram: ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളുമാണ് മരിച്ചത്. അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവരാജന്‍(56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. കടബാധ്യതമൂലമുള്ള ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിഴിഞ്ഞം പുളിങ്കുടിയില്‍ ജ്വല്ലറി നടത്തുകയാണ് ശിവരാജൻ.
Higher Secondary Supplementary Allotment പ്രസിദ്ധീകരിച്ചു;ഇന്നു മുതൽ പ്രവേശനം നേടാം
Thiruvananthapuram: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള Supplementary allotment പ്രസിദ്ധീകരിച്ചു. ഇന്ന് മുതൽ പ്രവേശനം നേടാം. സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്സ് എന്ന ലിങ്കിലെ കാൻഡിഡേറ്റ് ലോഗിനിൽ രജിസ്റ്റർ ചെയ്ത് ഫോൺ നമ്പറും പാസ് വേഡും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കാനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാനും കഴിയും. സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ 4 […]
മാനന്തവാടിയിൽ സ്കൂട്ടറും,മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു (Mananthavady)
Wayanad: മാനന്തവാടി കല്ലോടി മുട്ടിൽ അയിലമൂലയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടൻ ഫാരിസിന്റേയും ഷാഹിദയുടേയും മകനായ മുഹമ്മദ് നിഷാൽ (18) ആണ് മരിച്ചത്. അയിലമൂല വളവിൽ വെച്ച് നിഷാൽ സഞ്ചരിച്ച സ്കൂട്ടറും, മിനിലോറിയും തമ്മിലാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മിഷാലിനെ ആദ്യം Mananthavady മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാർത്ഥം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു. കല്ലോടി സെന്റ് ജോസഫ്സ് […]
സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് (Kerala)
Thiruvananthapuram: സംസ്ഥാനത്ത് (Kerala) വെള്ളിയാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പുള്ളതിനാൽ തീരപ്രദേശത്ത് മത്സര ബന്ധനത്തിനും വിലക്കുണ്ട്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
വിദ്യാർഥിയെ കൈയാമം വെച്ച എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ് (Koyilandy)
Kozhikode: മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതക്കെതിരെ പ്രതിഷേധിച്ച അഭിഭാഷകനെയും എൽഎൽ.ബി പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥിയെയും Koyilandy എസ്.ഐ കൈയാമം വെച്ച് നടത്തി അപമാനിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. ആഗസ്റ്റിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ജൂൺ 25ന് ഉച്ചക്കാണ് സംഭവം. വിദ്യാർഥിയായ ഫസ്വീഹ് മുഹമ്മദ് കാഴ്ചപരിമിതനാണെന്ന് പൊലീസുകാരനോട് പറഞ്ഞപ്പോൾ […]
വയനാട്ടിൽ ദേവാലയത്തിന്‍റെ സ്തുപക്കൂട് തകര്‍ത്ത സംഭവം: മൂന്ന് പേര്‍ അറസ്റ്റിൽ (Mananthavady)
Mananthavady: വയനാട് ജില്ലയിലെ പിലാക്കാവ് സെന്‍റ് ജോസഫ്‌സ് ദേവാലയത്തിന്‍റെ ഗ്രോട്ടോ (സ്തുപക്കൂട്) തകര്‍ത്ത് രൂപം നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ്, രുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍, പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ, അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതും അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മദ്യലഹരിയില്‍ പരസ്പരമുണ്ടായ ബഹളത്തിനും കയ്യാങ്കളിക്കുമിടയില്‍ ഗ്രോട്ടോ തകര്‍ത്തതാണെന്നാണ് പൊലീസിന് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. […]
താമരശ്ശേരി (Thamarassery) ഐ എച്ച് ആർ ഡി കോളേജിൽ സംഘർഷം
Thamarassery: താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജിൽ സംഘർഷം. ഒന്നാംവർഷ വിദ്യാർഥികളെ റാഗിങ്ങിന് വിധേയമാക്കിയതിനെ തുടർന്ന് ചോദ്യം ചെയ്യാൻ എത്തിയ സുഹൃത്തുക്കൾ കോളേജ് കോമ്പൗണ്ടിൽ കയറിയത് നാട്ടുകാർ ചോദ്യം ചെയ്തു. അതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും പുറമേയുള്ളവർക്കും പരിക്കേറ്റു. തുടർന്ന് പോലീസ് എത്തി കൂടിനിന്നവരെ വിരട്ടിയൊടിച്ചു. ഇന്ന് വൈകിട്ട് 5. 30 നാണ് സംഭവം.
താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനം വീണ്ടും അവതാളത്തിൽ (Thamarassery)
Thamarassery: 2005 ൽ പ്രവർത്തനം ആരംഭിച്ച താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ക്ലാർക്ക്മാർ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങൾ വീണ്ടും അവതാളത്തിലായി. 2022 വർഷ അവസാനം ഇത്തരം അവസ്ഥ ഉണ്ടായപ്പോൾ ASMSA യുടെതടക്കം നിരവധി നിവേദനങ്ങളിലൂടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ ഒരു ക്ലർക്കിനെ സൂപ്പർ ന്യൂമററിയായി നിയമിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചതായിരുന്നു. എന്നാൽ 7 മാസത്തിന് ശേഷം 2023 ജൂൺ മാസത്തോടുകൂടി ഇവിടെ സൂപ്പർ ന്യൂമററിയായി ജോലിയിൽ തുടർന്ന ക്ളാർക്കിനെ മറ്റൊരു ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം നൽകിക്കൊണ്ട് ഉത്തരവ് നൽകുകയുണ്ടായി. […]
മെഡിക്കൽ കോളേജിൽ പനിവാർഡ് തുറന്നു (Kozhikode)
Kozhikode: മഴക്കാലത്ത് പകർച്ചപ്പനിബാധിതരുടെ എണ്ണംകൂടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിവാർഡ് തുറന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പനിരോഗികൾ വർധിച്ചതോടെ മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ നിലത്ത് പായവിരിച്ച് കിടക്കുന്ന സ്ഥിതിയായിരുന്നു. പനിവാർഡ് തുറന്നത് ഇവർക്ക് ഏറെ ആശ്വാസമേകും. പഴയ അത്യാഹിതവിഭാഗമാണ് പനിവാർഡാക്കി മാറ്റിയത്. ഞായറാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. നാല്പതോളം കിടക്കകളാണിവിടെയുള്ളത്. വാർഡ് 30 കൂടി പനിവാർഡാക്കി മാറ്റാനാണ് തീരുമാനം.
ഓവുചാലിന് സ്ലാബില്ല; കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു (Koduvally)
Koduvally: കാപ്പാട്-തുഷാരഗിരി സംസ്ഥാനപാതയിൽ കൊടുവള്ളി-മാനിപുരം റോഡിൽ നടപ്പാതയില്ലാത്തതും ഓവുചാലിന് സ്ലാബ് ഇല്ലാത്തതും കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. മുത്തമ്പലംമുതൽ കാവിൽവരെയുള്ള ഭാഗത്ത് ഓവുചാലിനോടു ചേർന്നാണ് ടാറിങ് നടത്തിയിരിക്കുന്നത്. വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഓവുചാൽ സ്ലാബിടാതെ കിടക്കുന്നതിനാൽ ഇവിടേക്ക് മാറിനിൽക്കാനും കഴിയില്ല.
നിയന്ത്രണം വിട്ട കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു
Kalpetta: പനമരം കൊയിലേരി റോഡില്‍ ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. Koduvally സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രികരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഉറപ്പിച്ച സ്ട്രക്ചറടക്കം താഴെവീണു. ആറ് വൈദ്യുത പോസ്റ്റുകളും ചെരിഞ്ഞു. നാല് സ്റ്റേകള്‍ തകരുകയും ചെയ്തു. ഇതോടെ വീട്ടിച്ചോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഇതേ Car പനമരം ആര്യന്നൂരില്‍ പിക്ക് അപ്പ് […]