കരിങ്ങാം പൊയിൽ അഹമ്മദ് കുട്ടി നിര്യാതനായി (Thamarassery)

Ahmed Kuti passed away at Karingam Poi image

Thamarassery: കൂടത്തായി കരിങ്ങാം പൊയിൽ അഹമ്മദ് കുട്ടി (95) നിര്യാതനായി മക്കൾ: ഷൗക്കത്തലി മുസ്ലിയാർ, പാത്തുമ്മ. മരുമക്കൾ: ഹുസൈൻ ആവിലോറ, ഷാഹിദ കുറ്റിക്കാട്ടൂർ അഹമ്മദ് കുട്ടിയുടെ ഭാര്യ ഉമ്മേത്തി 4 ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. മയ്യത്ത് നിസ്ക്കാരം മൂന്ന് മണിക്ക് കൂടത്തായി ബസാർ ജുമാ മസ്ജിദിൽ. ഖബറടക്കം കൂടത്തായി വലിയ ജുമാ മസ്ജിദ് (പുറായിൽ).

പത്തുരൂപ സബ്‍സിഡി നിർത്തലാക്കി; ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ (Kerala)

janakeeya hotel

Kozhikode: പത്തുരൂപ സബ്‍സിഡി നിർത്തലാക്കിയതോടെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കോവിഡ് ഭീഷണി ഒഴിഞ്ഞതിനാലാണ് ജനകീയ ഹോട്ടലുകൾക്കുള്ള സബ്‍സിഡി പിൻവലിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 2020-21-ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക്‌ കീഴിൽ 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചത്. എന്നാൽ, ജനകീയ ഹോട്ടലുകൾ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയവയാണെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ഇപ്പോൾ പറയുന്നത്. സ്വപ്ന പദ്ധതിയിൽനിന്നും സർക്കാർ പിന്മാറിയതോടെ ആറായിരത്തോളം കുടുംബശ്രീ […]

പൂനൂർ സോണിൽ സാന്ത്വനം മെഡിക്കൽ കാർഡ് വിതരണം നടത്തി (Poonoor)

Santhvanam Medical Card Distribution in Poonoor Zone (Poonoor) image

Poonoor: എസ് വൈ എസ് പൂനൂർ സോണിൽ സാന്ത്വനം മെഡിക്കൽ കാർഡ് വിതരണം നടത്തി. സംസ്ഥാന കമ്മിറ്റി സോണിലെ 37 രോഗികൾക്കാണ് മെഡിക്കൽ കാർഡുകൾ അനുവദിച്ചത്. സ്വാതന്ത്ര്യദിന സമ്മേളനത്തിൽ വെച്ച് മെഡിക്കൽ കാർഡുകളുടെ വിതരണ ഉദ്ഘാടനം എസ്‌ വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി നിർവ്വഹിച്ചു. വാളന്നൂർ യൂണിറ്റ് പ്രതിനിധികൾ കാർഡ് ഏറ്റുവാങ്ങി. പി സാദിഖ് സഖാഫി മഠത്തും പൊയിൽ, ഒ ടി ഷഫീക് സഖാഫി ആവിലോറ, സി എം റഫീഖ് സഖാഫി, […]

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ അറസ്റ്റിൽ (Koyilandy)

A minor girl was molested by offering her a chance in a movie; Young director arrested (Koyilandy) image

Koyilandy: പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ (36) പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇൻസ്പെക്ടർ എം.വി.ബിജു, എസ് ഐ വി അനീഷ്, എ എസ് ഐ മാരായ വിനീഷ് കെ ഷാജി, എസ് എസ് സി പി ഒ ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് […]

മെസി വിളയാട്ടത്തിൽ ഇന്റർ മയാമിക്ക്‌ ചരിത്രജയം; ആദ്യ ടൂർണമെന്റിൽ കിരീടം, ഏഴ്‌ കളികളിൽ 10 ഗോൾ (Lional Messi)

inter miami

Miami: ലീഗ്‌സ്‌ കപ്പ്‌ ഫൈനലിൽ നാഷ്‌വില്ലിനെ തകർത്ത്‌ ഇന്റർ മയാമിക്ക്‌ ചരിത്രജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ്‌ മെസിയും സംഘവും കപ്പുയർത്തിയത്‌ (10 – 9). നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയിൽ തുടർന്നതോടെയാണ്‌ കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങിയത്‌. മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മിയാമി മുമ്പിലെത്തിയിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങേണ്ടി വന്ന നാഷ്‌വില്‍ രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ് വില്ലിനായി സ്‌കോര്‍ ചെയ്‌തത്. ഒടുവില്‍ […]

കാരന്തൂരില്‍ ബെെക്ക് ഷോറൂമില്‍ വന്‍ തീ പിടുത്തം (Kunnamangalam)

Massive fire breaks out at Beck showroom in Karantur (kozhikode) image

Kunnamangalam: ദേശീയ പാതയില്‍ കാരന്തൂര്‍ മര്‍ക്കസിന് സമീപം ടി വി എസ് ബെെക്ക് ഷോറൂമില്‍ വന്‍ തീ പിടുത്തം.അല്‍പ്പ സമയം മുമ്പാണ് തീ പടര്‍ന്നത്. കോഴിക്കോട്, മുക്കം, നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമത്തിലാണ്. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. ദേശീയ പാതയില്‍ സംഭവ സ്ഥലത്ത് പരിപൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചിരിക്കുകയാണ് പോലീസ്. അപകട കാരണം വ്യക്തമല്ല.

ഇമ്പിച്ചിക്കോയ മുസ്ല്യാര്‍ മരണപ്പെട്ടു (Poonoor)

poonoor image

Poonoor: ദീർഘ കാലം Poonoor റേഞ്ച് ജംഇയ്യത്തുൽമുഅല്ലിമീൻ സെക്രട്ടറിയായിരുന്ന ഉമ്മിണിക്കുന്നുമ്മൽ ഇമ്പിച്ചി കോയ മുസ്‌ലിയാർ (74)നിര്യാതനായി. ഭാര്യ: സഫിയ മക്കൾ: സുഹറ, റൈഹാന, ഫായിസ, സൈദ, താഹിറ. മരുമക്കൾ: സുബൈർ വള്ളിയാട്, അഷ്റഫ് ഓമശ്ശേരി, ഉസ്മാൻ പുതുപ്പാടി, ലത്തീഫ് കൊടുവള്ളി സഹോദരങ്ങൾ: പി.സി.അഹമ്മദ് കുട്ടി, പി.സി.അബ്ദുറഹിമാൻ , ആമിന ,സുബൈദ, മൈമൂന.  

കെ എസ്‌ എഫ്‌ ഇ ഈങ്ങാപ്പുഴ ശാഖയിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ (Engapuzha)

Youth arrested for extorting money from KSFE Engapuzha branch (Engapuzha) image

Thamarassery: കെ എസ്‌ എഫ്‌ ഇ Engapuzha ശാഖയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി പിടിയിലായി. മട്ടാഞ്ചേരി കൊടുവള്ളി അനീഷ്‌ റാഷിദ്‌ 29 നെയാണ്‌ Thamarassery Police ഗുണ്ടൽപേട്ട ഫെബ്രിയിൽ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌. മുഖ്യ പ്രതിയായ നിയാസ്‌ അലിയുടെ ബന്ധുവാണ്‌ ഇയാൾ. ഈ കേസിൽ ഇതുവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട്. താമരശ്ശേരി എസ്‌ ഐ വി.കെ. റസാഖിന്റ നേതൃത്വത്തിലുളള സംഘമാണ്‌ അനീഷ്‌ റാഷിദ്‌ പിടികൂടിയത്. കർണാടകത്തിൽ തെളിവെടുപ്പിന്‌ കൊണ്ടുപോയി. എസ്‌ ഐ റോയിച്ചൻ, സിനീയർ […]

ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് (Thamarassery)

accident

Thamarassery: Thamarassery ചുരത്തിൽ ഒന്നാം വളവിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു അപകടം. രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും Kozhikode മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈങ്ങാപ്പുഴ സ്വദേശികൾ സഞ്ചരിച്ച ബൈക്കും കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം 6:30 ഓടെ ആണ് അപകടം . ഈങ്ങാപ്പുഴ കരികുളം സ്വദേശികളായ അമൽ സജയൻ, മാതാവ് ഷൈജി എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ച ബൈക്കും, കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്.

കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക് (Thamarassery)

Accident between car and crane service vehicle, two injured (Thamarassery) image

Thamarassery: താമരശ്ശേരിയിൽ വാഹനാപകടം. കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ വരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു

test