Bathery യിൽ ചരസുമായി യുവാക്കൾ പിടിയിൽ
Bathery: നിരോധിത മയക്കു മരുന്നായ ചരസുമായി യുവാക്കളെ പോലീസ് പിടികൂടി. Kozhikode സ്വദേശികളായ വെസ്റ്റ്ഹിൽ, റെഡ്റോസ് അർഷാദ് അലി (30), കുന്ദമംഗലം വനശ്രീ, മുഹമ്മദ് സലീം(30) എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാർ അറസ്റ്റ് ചെയ്തത്. 26.50 ഗ്രാം ചരസ്സാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.ഇന്നലെ ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റ് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.
Thamarassery താലൂക്ക് ആശുപത്രിയിൽ അതിക്രമം കാണിച്ച യുവാവിനെ അറസ്റ്റു ചെയ്തു
Thamarassery: ഇന്ന് രാവിലെ 8.30 ഓടെ താമരശ്ശേരി ഗവ. താലൂക്ക് ഹോസ്പിറ്റലിൽ എത്തി ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും ഓഫീസ് ജീവനക്കാരുടെയും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി അക്രമാസക്തനായി പെരുമാറുകയും, ആശുപത്രി ഉപകരണങ്ങൾക്കു കേടുവരുത്തുകയും ചെയ്ത പ്രതിയെ Thamarassery പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി വെട്ടൊഴിഞ്ഞ തോട്ടം ഭാഗത്ത് കരിഞ്ചോലക്ക് സമീപം താമസിക്കുന്ന മുഹമ്മദ് അലിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ മുമ്പും പല തവണ ആശുപത്രിയിൽ എത്തി അക്രമാസക്തനായിട്ടുണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസിൻ്റെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ […]
Kozhikode യുവാവിന് ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചു
Kozhikode: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പ്ലാസ്‌മോഡിയം ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് അപൂര്‍വ ഇനം മലമ്പനി കണ്ടെത്തിയത്. കുന്ദമംഗലം സ്വദേശിയായ യുവാവിനാണ് ഒവൈല്‍ മലേറിയ സ്ഥിരീകരിച്ചത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവ് നേരത്തെ ജോലി ആവശ്യാര്‍ഥം മുംബൈയില്‍ പോയിരുന്നു. മറ്റു മലേറിയ പോലെ […]
AP മൂസ്സ ഹാജി നിര്യാതയായി
Poonoor :ആത്തിപ്പൊയിൽ AP മൂസ്സ ഹാജി (സഫ ഗോൾഡ് പൂനൂർ ) നിര്യാതനായി. താര അബ്ദുറഹ്മാൻ ഹാജിയുടെ സഹോദരനാണ്. ഭാര്യ :ജമീല ഹജ്ജുമ്മ കോട്ടോപ്പാറമ്മൽ എളേറ്റിൽ വട്ടോളി.മക്കൾ :ഷബീർ അലി, റുമൈലത്ത്, സഈദ്, സനീം. മരുമക്കൾ :ജാഫർ (എളേറ്റിൽ വട്ടോളി) ഷമീമ വേങ്ങളത്ത് (ചേപ്പാല) സഫൂറ കുഞ്ഞുകുളം (ഈങ്ങാപ്പുഴ).
Wayanad, കാപ്പ പ്രതിയെ വെട്ടി പരിക്കേൽപ്പിച്ചു
Wayanad: മീനങ്ങാടി സ്റ്റേഷനിലെ സാമൂഹ്യ വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ടതും, മുമ്പ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നതുമായ നിരവധി കേസുകളിലെ പ്രതിക്ക് വെട്ടേറ്റു. മേലെ കരണി പാടിക്കൽ അസ്കറിനെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മുഖം മൂടി ധാരികളായ നാലംഗ സംഘം വീട്ടിൽ കയറി വെട്ടിയതായി പരാതിയുള്ളത്. വീട്ടിനുള്ളിൽ അസ്കറിന്റെ പിതാവും ഉണ്ടായിരുന്നതായും ഇദ്ദേഹത്തെ കെട്ടിയിട്ട ശേഷമാണ് അസ്കറിനെ ആ ക്രമിച്ചതെന്നുമാണ് പരാതി. കഴുത്തിനും കൈക്കും മറ്റും വെട്ടേറ്റ അസ്കർ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്വർണ […]
പുല്ലൂരാംപാറയിൽ MLA ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുല്ലൂരാം പാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കി പണിത കെട്ടിടം തിരുവമ്പാടി MLA ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ MLA ജോർജജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും ലിന്റോ ജോസഫ് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടത്തിന്റെ […]
Thamarassery യിൽ നിര്യാതയായി
Thamarassery: ചുണ്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ. സി. ആയിഷ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ. മജീദ് ഭവനം (റിട്ട.. റെയിൽവെ ജീവനക്കാരൻ ഗോവ) നാസർ മാസ്റ്റർ (കൊമ്മേരി എ. എൽ.പി.സ്കൂൾ അധ്യാപകൻ) മരുമക്കൾ: സജ്ന ബാലുശ്ശേരി, ഷമീറ കട്ടിപ്പാറ (മർക്കസ് ഗേൾസ് ഹൈസ്കൂൾ കുന്ദമംഗലം അധ്യാപിക). സഹോദരങ്ങൾ: നബീസ, അബു മാസ്റ്റർ പൂക്കോട്, മയ്യത്ത് നമസ്കാരം ഇന്ന് (13-10-23 വൈ. 5.30 ന് ) കെടവൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ
Omassery ജനകീയ കൺവെൻഷൻ ചേർന്ന് കമ്മറ്റിക്ക് രൂപം നൽകി
Omassery: ഓമശ്ശേരി പഞ്ചായത്തിലെ പന്ന്യൻകുഴി മലയിൽ അറവ് മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനകീയ കൺവെൻഷൻ ചേർന്ന് കമ്മിറ്റിക്ക് രൂപം നൽകി. കൺവെൻഷനിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. മഹറൂഫ് അധ്യക്ഷത വഹിച്ചു. കെ.കെ.രാധാകൃഷ്ണൻ, എ.കെ അസീസ്, വിൻസൺ മാസ്റ്റർ,ഗ്രാമ പഞ്ചായത്ത് അംഗം ആനന്ദ കൃഷ്‌ണൻ, കെ. വി ഷാജി, ഒ.പി.ഷാജു, ഒ.പി.അബ്ദുറഹിമാൻ, കെ കെ.മുജീബ്, സത്താർ പുറായിൽ, പുഷ്പ്പൻ, സി.പി.ഉണ്ണിമോയി, ജുബൈർ പി പി, എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ […]
Bathery, വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Bathery: നീലഗിരിയിലെ എരുമാട്ടിൽ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേരമ്പാടി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സതീഷ് (44) ആണ് മരണപ്പെട്ടത്. ബത്തേരി ഭാഗത്തേക്ക് വരിക യായിരുന്ന ലോറിയും സതീഷ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബത്തേരി ആശു പത്രിയിൽ കൊണ്ടുവരും വഴിയാണ് മരണം സം ഭവിച്ചത്.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. T. Sobhindran അന്തരിച്ചു
Kozhikode: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. T. Sobhindran (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി Kozhikode സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007 ൽ കേന്ദ്രസർക്കാരിന്റെ വൃക്ഷമിത്ര പുരസ്കാരം ടി. ശോഭീന്ദ്രന് ലഭിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളജ് അധ്യാപകനായിരുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു പ്രൊഫസർ T. Sobhindran. റോഡിലെ കുണ്ടും കുഴികളും ഞെളിയൻ പറമ്പിലെ മാലിന്യവും പൂനൂർ പുഴയെ മലിനമാക്കുന്ന പെട്രോൾ […]
കേരളോൽസവം 23: Omassery യിൽ ആവേശമാവുന്നു. 16 ന് സമാപിക്കും
Omassery: പത്ത് ദിവസം നീണ്ടു നിൽക്കുന്ന പഞ്ചായത്ത്‌തല കേരളോൽസവം ഓമശ്ശേരിയിൽ ആവേശമായി പുരോഗമിക്കുന്നു.ഫുട്‌ബോൾ മൽസരത്തിൽ മാസ്ക് മുണ്ടുപാറ ഒന്നാം സ്ഥാനവും അവെന്റ് പുറായിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വോളിബോൾ മൽസരത്തിൽ സമീക്ഷ ഓമശ്ശേരിയാണ് ജേതാക്കളായത്. പ്രതീക്ഷ നടമ്മൽ പൊയിലിന് രണ്ടാം സ്ഥാനം ലഭിച്ചു.ബാഡ് മിന്റൺ മൽസരത്തിൽ ഷട്ടിലേഴ്സ് ക്ലബ് Omassery ഒന്നാമതെത്തി. അത്‌ലറ്റിക്സ് മൽസരങ്ങൾ കൂടത്തായി സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലും ആർട്സ് മൽസരങ്ങളും മെഹന്തി ഫെസ്റ്റും ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറി. ശനിയാഴ്ച്ച ക്രിക്കറ്റ് മൽസരം […]