Perambra, തെരുവുനായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞു നാലു പേർക്ക് പരിക്ക്
Perambra: തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. മുളിയങ്ങൽ കായണ്ണ റോഡിൽ വാളൂർ തറവട്ടത്ത് താഴെ ഒട്ടോക്ക് മുന്നിലേക്ക് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും മൂന്ന് യാത്രികർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. തോളെല്ലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ കായണ്ണ സ്വദേശി പുളിച്ചി പറമ്പത്ത് സിറാജ് (36), ആയഞ്ചേരി സ്വദേശിനി സുധ (47), എന്നിവരെയും, നിസാര പരിക്കേറ്റ പൊക്കൻ (77), നാരായണി (65) […]
Suresh Gopi ക്ക് നോട്ടീസ് മാത്രം, അറസ്റ്റില്ല. വിളിക്കുമ്പോൾ കോടതിയിൽ എത്തണം
Kozhikode: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി ജെ പി നേതാവുമായ Suresh Gopi യെ അറസ്റ്റ് ചെയ്തില്ല. വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി. രണ്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. കേസിന് ആസ്പദമായ സംഭവത്തിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തനിക്ക് പിന്തുണയുമായി എത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും Suresh Gopi നന്ദി അറിയിച്ചു. മാധ്യമ പ്രവർത്തയുടെ പരാതിയിൽ ഐപിസി 354 […]
Kodanchery, ചെല്ലമ്മ നിര്യാതയായി
Kodanchery: നെല്ലിപ്പൊയിൽ പരേതനായ കുപ്പവിരുത്തിൽ നാരായണൻ നായരുടെ ഭാര്യ ചെല്ലമ്മ (99) നിര്യാതയായി. സംസ്കാരം നാളെ (16/11/23) ഉച്ചക്ക് 2 മണിക്ക് തറവാട്ട് വീട്ട് വളപ്പിൽ. ഭൗതിക ശരീരം മഞ്ഞു വയലിലുള്ള മകൻ്റെ ശ്രശി) ഭവനത്തിൽ മക്കൾ: പരേതനായ രാഘവ കൈമൾ(കറുകചാൽ ), ശാന്ത (കോടഞ്ചേരി), പരേതനായ നാരായണ കൈമൾ, ശശി കൈമൾ, സുരേന്ദ്ര കൈമൾ, രവിന്ദ്ര കൈമൾ, അനിത (രാജസ്ഥാൻ), ഉഷ പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം. മരുമക്കൾ: ഇന്ദിര, പരേതനായ ശ്രീധരൻ നായർ, രമ എൽ […]
REC- Puthur – Koodathai റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമാവുന്നു
Omassery: REC- Puthur – Koodathai റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമാവുന്നു.പ്രവൃത്തി ഉൽഘാടനത്തിനു മുമ്പായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഈ മാസം 20 ന് (തിങ്കൾ) കൂടത്തായിയിൽ നിന്നാരംഭിക്കും. കൊടുവള്ളി, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഈ റോഡ് നിലവിൽ കെ.ആർ.എഫ്.ബിയുടെ അധീനതയിലാണുള്ളത്. റോഡിന്റെ സിംഹ ഭാഗവും Koduvally നിയോജക മണ്ഡലത്തിലെ Omassery പഞ്ചായത്ത് പരിധിയിലാണുള്ളത്. NIT മുതൽ കൂടത്തായി വരെ കിഫ്ബിയിലുൾപ്പെടുത്തി 60.79 കോടി രൂപ ചെലവഴിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് സർക്കാറിൽ നിന്നും ഭരണാനുമതിയും സാമ്പത്തികാനുമതിയും […]
Puthuppady, പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
Puthuppady: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയംഗം കെ.സി വേലായുധൻ ഉദ്ഘാടനം ചെയ്തു. ഡെന്നി വർഗീസ് അദ്ധ്യക്ഷനായി. കെ.കെ. അപ്പുക്കുട്ടി, എം.ഇ.ജലീൽ, ശ്രീജ ബിജു, പി. കെ.ഷൈജൽ, ബിന്ദു പ്രസാദ്, ഫൗസിയ മനാഫ്, എന്നിവർ സംസാരിച്ചു.
Thamarassery, ഉപജില്ലാ കലോത്സവത്തിന് പ്രൌഢമായ തുടക്കം
Thamarassery: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പ്രൌഢമായ തുടക്കം.. സർഗ പ്രതിഭകളുടെ കലോത്സവത്തിന് അരങ്ങുണരുകയായി നിറനാദലയങ്ങൾ നടമാടുന്ന കൗമാര സംഗമത്തിന് ഇതാദ്യമായി Thamarassery ജി.വി.എച്ച്.എസ്.എസ് വേദിയാകുന്നത്. കൗമാര കലോത്സവത്തിന് ആതിഥ്യമരുളുക വഴി Thamarassery ഇനി ഉത്സവ ലഹരിയിലേക്ക്, സ്വപ്നം കാണാൻ ലാസ്യ ഭാവങ്ങളിൽ ലയിക്കുവാൻ രണ്ട് പകലുകൾ രണ്ട് രാവുകൾ…..
Koduvally, യൂത്ത് കോൺഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പ്; ഫസൽ പാലങ്ങാടിനു വിജയം
Koduvally: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ Koduvally അസംബ്ലി കമ്മിറ്റിയിലും ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ടി.സിദ്ധീഖ്- കെ.സി.വേണുഗോപാൽ പക്ഷത്തിനു വിജയങ്ങൾ. കൊടുവള്ളി അസംബ്ലി തിരഞ്ഞെടുപ്പിൽ ഫസൽ പാലങ്ങാട് വലിയ മാർജിനിൽ വിജയം നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നവനീത്, ആസിഫ് റഹ്മാൻ തുടങ്ങിയവർ പരാജയപ്പെട്ടു. അടുത്ത കാലത്ത് ഐ ഗ്രൂപ്പിൽ ചേക്കേറിയ നോമിനിയായ ആസിഫ് റഹ്മാൻ അവസാന സ്ഥാനമായ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ഐ ഗ്രൂപ്പിന് ലഭിച്ച വോട്ടുകളിൽ വലിയ ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. സിപിഎമ്മിൽ […]
Thamarassery, ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
Thamarassery: താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവും. ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച പത്തു മണിക്ക് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. രണ്ടു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ ഉപ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർഥികൾ 11 വേദികളിലായി മാറ്റുരയ്ക്കും.
Loan ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കുറ്റ്യാടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിൽ
Kuttiadi: ഓൺലൈൻ Loan ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കുറ്റ്യാടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിൽ തുടരുന്നു . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. കുറ്റ്യാടി സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 25-കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. Loan ആപ്പിൽ നിന്ന് രണ്ടായിരം രൂപ വായ്പയെടുത്തതിന് ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും ആപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി യെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായി. ഇതേ തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരു […]
Perambra, സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മർദിച്ചതായി പരാതി
Perambra: പേരാമ്പ്രയിൽ സെയില്‍സ് ഗേളിനെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ യുവതിയെ സ്ഥാപനം ഉടമ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണം. സംഭവത്തില്‍ സ്ഥാപന ഉടമയ്ക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുട മൊഴി പൊലീസ് എടുത്തുവരുകയാണ്. മൊഴിയെടുത്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു
Kuttikkattoor, സൈനബ കൊലപാതകം: കൂട്ടുപ്രതി സുലൈമാന്‍ പിടിയില്‍
Kozhikode: Kuttikkattoor സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് അറസ്റ്റിലായത്. സേലത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സമദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈനബയെ കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ പ്രതികള്‍ തള്ളുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. ചുരത്തില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. കണ്ടെടുത്തത് സൈനബയുടേത് തന്നെയാണോ എന്നുറപ്പിക്കാനായി മൃതദേഹ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സൈനബ ധരിച്ചിരുന്ന […]
പ്ലസ് ടു വിദ്യാര്‍ഥിയുടെ Mobile Phone തട്ടിപ്പറിച്ച ബലാത്സംഗ കേസിലെ പ്രതി പിടിയിൽ
Kozhikode: പ്ലസ് ടു വിദ്യാര്‍ഥിയുടെ Mobile Phone തട്ടിപ്പറിച്ച കേസിലെ പ്രതി പിടിയിലായി. ആലപ്പുഴ തിരുമല ഭാഗം കളത്തില്‍ ഹൗസില്‍ വിഷ്ണു ശ്രീകുമാറിനെ (33) യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിലും ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേസുകളില്‍ പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. വിഷ്ണു ശ്രീകുമാറിനെതിരെ പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയില്‍ നിന്നും എയര്‍ഗണും കത്തിയും കണ്ടെടുത്തു. സാഹസികമായാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ […]