Wayanad, ആത്മഹത്യ ചെയ്ത സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Wayanad: വൈത്തിരി, കഴിഞ്ഞ ദിവസം കശ്മീരിലെ ക്യാമ്പിൽ ആത്മഹത്യ ചെയ്ത സൈനികന്റെ മൃത ദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വൈത്തിരി പരേതനായ വട്ട കണ്ടത്തിൽ അപ്പുവിന്റെയും ലീലയുടെയും മകൻ ഹവിൽദാർ സന്തോഷിൻ്റെ (52) മൃത ദേഹമാണ് വൈത്തിരി പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചത്. സഹോദരൻ റിട്ട. ആർമി ഓഫിസർ സുരേഷിന് ദേശീയ പതാക കൈമാറിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് Kozhikode വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ചത്. ഓഫിസർ ഇൻ കമാൻഡ് മാത്യു വർഗീസിന്റെ നേതൃത്വ ത്തിലുള്ള […]
Wayanad, MDMA യുമായി കോഴിക്കോട് സ്വദേശി എക്സൈസ് പിടിയിൽ
Mananthavady: MDMA യുമായി കോഴിക്കോട് സ്വദേശി എക്സൈസിൻറെ പിടിയിലായി. ഇന്ന് രാവിലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് വന്ന കർണാടക KSRTC ബസ്സിലെ യാത്രക്കാരനായ Kozhikode എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടിൽ ശ്രീജീഷ് .കെ ( 47) എന്നയാളെയാണ് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്. Kozhikode ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയ 50 ഗ്രാം MDMA ആണ് എക്സൈസ് കണ്ടെത്തിയത്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് […]
Wayanad, ഏഴാം മാസം പ്രസവം; ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു
Wayanad: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ പ്രസവിച്ച തരുവണ പാലിയാണ അരയാൽതറ ആദിവാസി കോളനിയിലെ യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്. അരയാൽ തറയിലെ ബാബുവിന്റെ ഭാര്യ ശാന്ത ഏഴ് മാസം ഗർഭിണിയായിരുന്നു. വയറു വേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വൈകീട്ടോടെ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ജീവൻ നില നിർത്താനായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Thamarassery, ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം: പണം നഷ്ടപ്പെട്ടു
Thamarassery: കോരങ്ങാട് ആളില്ലാത്ത സമയത്ത് വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു. കേളമാർ കണ്ടി ബീനയുടെ വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച 10000 രൂപ മോഷണം പോയതായാണ് പ്രാഥമിക വിവരം. വീട്ടിലെ പണിയായുധം ഉപയോഗിച്ചാണ് മോഷണം നടത്തിയത്. വൈകിട്ട് ബീനയും മകനും അമ്പലത്തിൽ ഭജനക്ക് പോയ സമയത്താണ് വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത് വീട്ടിനുള്ളിലെ അലമാരയും കുത്തി പൊളിച്ച നിലയിൽ കണ്ടെത്തി. Thamarassery പോലീസ് അന്വേഷണം ആരംഭിച്ചു
Kodanchery, വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
Kodanchery: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഭവന നിർമ്മാണ പദ്ധതികൾക്കും കാർഷിക മേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനും ക്ഷീര മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ആയുള്ള വിവിധങ്ങളായ പരിപാടികൾക്കും Kodanchery ഗ്രാമ പഞ്ചായത്തിന് വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത് ആക്കി മാറ്റുന്നതിന് ആവശ്യമായ പദ്ധതി നിർദ്ദേശങ്ങളും ഗ്രാമീണ ടൂറിസം പ്രോത്സാഹനവും വന്യ ജീവി അക്രമങ്ങളിൽ നിന്നും […]
Omassery, മാനസീകാരോഗ്യ ക്യാമ്പയിനുമായി വിദ്യാർത്ഥികൾ
Omassery: അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുണ്ടുപറമ്പ് പകൽ വീട് സന്ദർശിച്ച് ഏകദിന ക്യാമ്പ് നടത്തി. അവിടുത്തെ അന്തേവാസികൾക്കായി ആരോഗ്യവും, ആരോഗ്യ പരിപാലനവും, മാനസീകാരോഗ്യവും വ്യക്തിയും, ഏകാന്തതയും അത് നേരിടാനുള്ള മാർഗ്ഗങ്ങളും, ശീലങ്ങളും ഒഴിവു സമയ പ്രവർത്തനങ്ങളും, മാനസീക സമ്മർദ്ധങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്നീ വിഭാഗങ്ങളിൽ ക്ലാസ്സുകൾ എടുത്തു. വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ അസി. പ്രഫ.നന്ദന കെ വി, അസി. പ്രഫ. ആയിഷ […]
Thamarassery, ചുരത്തിൽ കടുവ ഇറങ്ങി
Thamarassery: താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. ചുരം ഒൻപതാം വളവിന് താഴെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തിയപ്പോൾ കടുവ സ്ഥലത്തുണ്ടായിരുന്നു. റോഡരികിലായിരുന്ന കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വന പ്രദേശത്തേക്ക് പോയി. വന പാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനകൾ നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.
Thiruvambady, മോൺ. ആന്റണി കൊഴുവനാൽ അന്തരിച്ചു
Thiruvambady: കർഷക സംഘടനയായ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറിയും Thamarassery രൂപതയിലെ വിവിധ സ്ഥാപനങ്ങളുടെ തുടക്കക്കാരനുമായ മോൺ. ആന്റണി കൊഴുവനാൽ (79) അന്തരിച്ചു. രൂപതയുടെ മൂല്യ ബോധന പരിശീലന സ്ഥാപനമായ കോഴിക്കോട് സ്റ്റാർട്ടിന്റെ ഡയറക്ടർ ആയിരിക്കെ അസുഖം ബാധിച്ചതിനെ തുടർന്നു വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ മുക്കം അഗസ്ത്യൻമൂഴി സെന്റ് ജോസഫ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് (07-12-2023-വ്യാഴം) ഉച്ചവരെ ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ പൊതു ദർശനത്തിനു വെക്കും. സംസ്കാരം നാളെ (08-12-2023-വെള്ളി) രാവിലെ 09:00ന് […]