Wayanad, പുൽപ്പള്ളി സുരഭിക്കവലയിൽ കടുവ
Wayanad: പുൽപ്പള്ളി, സുരഭിക്കവലയിലെ വീടുകൾക്ക് സമീപം കടുവയെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് കൊച്ചു വീട്ടിൽ ഷാജിയുടെ വീടിന് സമീപമാണ് കടുവയെ കണ്ടത്. ഷാജി രാവിലെ വീടിന് പുറത്തിറങ്ങിയപ്പോൾ വീടിന് സമീപത്തെ വഴിയിലാണ് കടുവയെ കണ്ടത്. കടുവ വീടുകൾക്ക് സമീപത്തു കൂടി തോട്ടത്തിലേക്ക് ഓടി മറഞ്ഞു. വന പാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരുടെ ആവശ്യ പ്രകാരം പ്രദേശത്ത് നിരീക്ഷണത്തിന് ക്യാമറകൾ സ്ഥാപിക്കാമെന്ന് വനപാലകർ ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ സുരഭിക്കവല, ഗ്രാമശ്രീ കവല, ആലത്തൂർ, താന്നിത്തെരുവ് […]
സിഗരറ്റ് പാക്കിൽ എം.ഡി.എം.എ കടത്താൻ ശ്രമം: Kozhikode സ്വദേശി പിടിയിൽ
Muthanga: സിഗരറ്റ് പാക്കിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. Kozhikode നല്ലളം സ്വദേശി എച്ച്. ഷാഹുൽ [26]നെയാണ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ പൊലിസ് പിടികൂടിയത്. ഇയാളിൽ നിന്ന് 15.29 ഗ്രാം എം.ഡി.എം.എ കണ്ടടുത്തു. ബംഗ്ളൂരുവിൽ നിന്ന് ബസ്സിൽ എത്തി ചെക്ക് പോസ്റ്റ് എത്തുന്നതിനു മുമ്പായി ഇറങ്ങി നടന്നു വരുന്നതിനിടെ സംശയം തോന്നുകയും, പിന്നീട് നടത്തിയ പരിശോധനിയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്.
Koyilandy, പോലീസുകാരുടെ അവസരോചിത ഇടപെടൽ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അമ്മയെയും മൂന്നു മക്കളെയും
Koyilandy: കടലിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്നു മക്കളെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന പോലീസുകാർക്ക് ബിഗ് സല്യൂട്ട്. കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസുകാരുടെ അവസരോചിതമായ ഇടപെടലാണ് കൊല്ലം പാറപ്പള്ളിക്കു സമീപത്തെ കടലിൽ ചാടി മക്കളോടൊപ്പം ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുത്തിയത്. കുറ്റ്യാടി സ്വദേശിയായ അമ്മയെയും കുഞ്ഞുങ്ങളെയുമാണ് പോലീസുകാർ ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സ്കൂളിലെത്തിയ അമ്മ മൂന്നു കുഞ്ഞുങ്ങളെയും വിളിച്ച് പോയതിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ പെട്ടെന്നു തന്നെ ആ വിവരം […]
Kozhikode, ഈർപ്പോണ പള്ളിമുക്ക് കയമാക്കിൽ അഹമ്മദ് കുട്ടി നിര്യാതനായി
Thamarassery: ഈർപ്പോണ പള്ളിമുക്ക് കയമാക്കിൽ അഹമ്മദ് കുട്ടി(96) നിര്യാതനായി. മക്കൾ: മുഹമ്മദ് പൂനൂർ, മജീദ് പനക്കോട് വാടിക്കൽ, ഇബ്രാഹിം ഖത്തർ, ബഷീർ സൗദി അറേബ്യ, അബ്‌ദുറഹിമാൻ ഖത്തർ, മുനീറ, ലൈല വള്ളിയാട്. മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് ഈർപ്പോണ ജുമാ മസ്‌ജിദിൽ.
Thamarassery, കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ കിരീടം നില നിർത്തി
Thamarassery: താമരശ്ശേരി സബ് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്ത് തല സ്പോർട്സ് മേളയിൽ 98 പോയന്റുകളോടെ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ കിരീടം നില നിർത്തി ചാമ്പ്യൻമാരായി. 29 പോയന്റോടെ ചമൽ GLPS രണ്ടാമതും 20 പോയന്റോടെ നസ്റത്ത് LPS കട്ടിപ്പാറ മൂന്നാമതുമെത്തി. മലയോര ഗ്രാമമായ കന്നൂട്ടിപ്പാറയിലെ കുട്ടികളുടെ തേരോട്ടം ആവേശമുണർത്തുന്നതാണെന്ന് ട്രോഫി വിതരണം ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് ജിൻസി തോമസ് പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികളായ അയിഷ മെഹറ P […]
Kattippara, വന്യ മൃഗാക്രമണം. ഉടൻ നഷ്ട പരിഹാരം നൽകണം. കർഷക കോൺഗ്രസ്
Kattippara: വന്യ മൃഗ ശല്യം മൂലം പൊറുതി മുട്ടിയ മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വന്യ മൃഗ ആക്രമണം മൂലം, മരണപ്പെട്ടവർക്കും പരിക്കു പറ്റിയവർക്കും കൃഷി നാശം സംഭവിച്ചവർക്കും ഉടൻ നഷ്ട പരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് Tഅഹമദ് കുട്ടി മാസ്റ്റർ അധ്യക്ഷം വഹിച്ചു. Kattippara ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ്, […]
Koduvally, കൊടുവള്ളിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ
Koduvally: തിങ്കളാഴ്ച വൈകീട്ട് കൊടുവള്ളി പാലക്കുറ്റിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒന്നാം പ്രതിയായ പാലക്കുറ്റി കുന്നുമ്മൽ മുഹമ്മദ് നിസാർ (ചോട്ടാ നിസാർ -36) കൊടുവള്ളി പോലീസിന്റെ പിടിയിൽ. സാമ്പത്തിക ഇടപാടു സംബന്ധിച്ച വാക്തർക്കത്തിനിടെയാണ് Koduvally നെല്ലോറമ്മൽ ഷമീറി(36)നെ ചോട്ടാ നിസാർ കുത്തി പരിക്കേൽപ്പിച്ചത് കാലിൽ കുത്തേറ്റ ഷമീറിനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഷമീറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷമീറും നിസാറിന്റെ സഹോദരൻ ഹക്കീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് […]
Mavoor, മണന്തലക്കടവിൽ സ്ത്രീയുടെ മൃത ദേഹം കണ്ടെത്തി
Mavoor: മണന്തലക്കടവിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് മൃത ദേഹം കണ്ടെത്തിയത്. മണന്തലക്കടവിലെ പഴയ ബോട്ട് ജെട്ടിക്ക് സമീപം ചാലിയാർ പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃത ദേഹം കണ്ടത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. നടപടി ക്രമങ്ങൾക്ക് ശേഷം മൃത ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
Bathery, തെങ്ങില്‍ നിന്ന് വീണ് മധ്യ വയസ്ക്കൻ മരിച്ചു
Bathery: കരിക്ക് പറിക്കാനായി വീട്ടു വളപ്പിലെ തെങ്ങില്‍ കയറിയ കുടുംബ നാഥന്‍ വീണുമരിച്ചു. സുല്‍ത്താന്‍ ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ (ഐശ്വര്യനിവാസ്) പി ഒ ബാലരാജ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടമറിഞ്ഞ് ഓടിയെത്തിയ പരിസര വാസികളും വീട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ, അരവിന്ദ് രാജ്. മരുമകന്‍: ഹബിന്‍ദാസ്
Thiruvambady, കാട്ടു പന്നി ബൈക്കിൽ ഇടിച്ചു: ബൈക്ക് മറിഞ്ഞു പരിക്കേറ്റ യുവാവ് മരണപ്പെട്ടു
Thiruvambady: കാട്ടു പന്നി ബൈക്കിൽ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. പൊന്നാങ്കയം പോത്തശ്ശേരിയിൽ ഗോപി വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം – തിരുവമ്പാടി റോഡിൽ ഗേറ്റു പടിയിലായിരുന്നു അപകടം. പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ബിബിൻ (24) സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിൽ ആണ്. സംസ്കാരം നാളെ വൈകുന്നേരം 03:00-ന് വീട്ടു വളപ്പിൽ […]
Kozhikode, വാവാട് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവം; ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ
Koduvally: വാവാട് കാൽ നട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ച രാജസ്ഥാൻ സ്വദേശി ജയറാം പ്രജാപതിയാണ് (23) പിടിയിലായത്. ട്രെയിൻ യാത്രക്കിടെയാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ എട്ടരയോടെ Vavad അങ്ങാടിക്ക് സമീപത്ത് വെച്ച് കാൽ നട യാത്രക്കാരൻ മരിച്ചത്. വാവാട് പട്ടരുമണ്ണിൽ സദാനന്ദൻ(69) ആണ് മരിച്ചത്. കൊടുവള്ളിയിൽ ചിത്ര പ്രസ് നടത്തുന്ന സദാനന്ദൻ മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
Kodanchery, വന്യ മൃഗ ശല്യം-പ്രതീകാത്മക വേലി സ്ഥാപിച്ച് വന്യ മൃഗങ്ങളെ പ്രതിരോധിക്കുമെന്ന് കർഷക കോൺഗ്രസ്
Kodanchery: വനാതിർത്തിയിലുള്ള റവന്യൂ ഭൂമിയിൽ പ്രതീകാത്മക തീവേലി സ്ഥാപിച്ച് പടക്കം പൊട്ടിച്ച് വന്യ മൃഗങ്ങളെ പ്രതിരോധിക്കാൻ Kodanchery മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന വന്യ മൃഗങ്ങളെ ഉപാധികൾ ഇല്ലാതെ വെടി വെക്കാൻ കർഷകർക്ക് അനുവാദം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. വന്യ മൃഗ ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിൽ ആണ് മലയോര കർഷകർ എന്ന് യോഗം ആരോപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. […]