Thamarassery, കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടത് പ്രതിഷേധാർഹം
Thamarassery: ഡി സി സി ഓഫിസ് നിർമാണ ഫണ്ട് ക്വട്ട പൂർത്തീകരിക്കാത്ത കാരണം പറഞ്ഞു താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചു വിട്ട നടപടി പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. എം സി നാസിമുദ്ധീൻ പ്രസിഡന്റ് ആയ കമ്മിറ്റി നിലവിൽ വന്നിട്ട് 5 മാസം മാത്രമാണ് ആയത് കൂടാതെ സംഘടനപരമായ പ്രശ്നങ്ങളുള്ള 11 ബൂത്തുകൾ ഉണ്ട് ഇവിടങ്ങളിൽ നിന്നും ഡി സി സി ഫണ്ടിലേക്ക് പണം സമാഹരിക്കാൻ കഴിഞ്ഞില്ല. ചില ബൂത്തുകൾ ക്വട്ട പൂർത്തിയാക്കാൻ കൂടുതൽ […]
Perambra, ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്
Perambra: ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെല്പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അധ്യാപകനെതീരെ കേസ് എടുക്കുകയായിരുന്നു. അതേ സമയം, പ്രതിയായ അധ്യാപകൻ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം
Wayanad, വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Wayanad: ഡിഗ്രി വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുൽപ്പള്ളി എസ്. എൻ. കോളേജ് ഡിഗ്രി വിദ്യാർഥി ഇരുളം അമ്പലപ്പടി കുന്നും പുറത്ത് അഭിഷേക് മനോജ് (19) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച വൈകുന്നേരം മനോജിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്‌ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
Adivaram, ഖദീജ ഹജ്ജുമ്മ നിര്യാതയായി
Adivaram: കൈതപ്പൊയിൽ പരേതനായ വളപ്പിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (77) (പരേതനായ ഇ. സി. ചെറിയ അഹമ്മദ് ഹാജിയുടെ മകൾ) നിര്യാതയായി. മക്കൾ:ബഷീർ(ദമ്മാം ),മുനീറ, സുനീറ, നസീറ, ഹാജത്ത്. മരുമക്കൾ:ബീരാൻക്കുട്ടി, മജീദ്, നൗഷാദ്, ശരീഫ്, ശരീഫ. മയ്യിത്ത് നിസ്കാരം ഇന്ന് 29-1-2024 രാവിലെ 10.30 ന് കൈതപ്പോയിൽ ജുമുഅ മസ്ജിദിൽ
Engapuzha, എലോക്കരയിൽ വാഹനാപകടം
Engapuzha: എലോക്കരയിൽ വാഹനാപകടം. ടൂറിസ്റ്റ് ബസ്സും സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
Wayanad, കമ്പളക്കാട് കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു
Wayanad: കമ്പളക്കാട് കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. കിഴക്കയിൽ കുന്നിലെ നെല്ലിപ്പാകുണ്ടൻ കുഞ്ഞബ്ദുള്ള (56)യാണ് മരിച്ചത്. ബംഗ്ലൂരുവിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഭാര്യ: സൽമത്ത്. മക്കൾ. തസ്ലീമുദ്ദീൻ, തസ്ലീന. മരുമക്കൾ: ഇർഷാദ് മയ്യിത്ത് നമസ്കാരം കമ്പളക്കാട് ടൗൺ ജുമാ മസ്ജിദിൽ വൈകിട്ട് 4 മണിക്ക്.
Engapuzha, പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ
Engapuzha: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അറസ്റ്റിൽ ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ്(45) അറസ്റ്റിലായത്. ഈങ്ങാപ്പുഴയിലെ വീട്ടിൽ നിന്നാണ് ഇന്നലെ വൈകുന്നേരം താമരശ്ശേരി DYSP പ്രമോദ് അറസ്റ്റു ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഇയാൾ 7 വർഷത്തോളമായി ഈങ്ങാപ്പുഴയിൽ ആഭിജാര ക്രിയകൾ നടത്തി വരികയാണ്. പട്ടിക ജാതി വിഭാഗത്തിൽ പെട്ട വയനാട് സ്വദേശിയായ പെൺ കുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോഴാണ് പ്രതി പീഡിപ്പിച്ചത്. ഇപ്പോൾ പതിനഞ്ചു വയസ്സായ പെൺകുട്ടി കൗൺസിലിംങ്ങിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയതിന് […]
Poonoor, ആനപ്പാറ ഷംസുദ്ദീൻ അന്തരിച്ചു
Poonoor: കാന്തപുരം ആനപ്പാറ പരേതനായ ആനപ്പാറ മൊയ്തീൻ ഹാജി യുടെ മകൻ ആനപ്പാറ ഷംസുദ്ദീൻ -(അബ്ദുളള63) അന്തരിച്ചു. മാതാവ്: ആനപ്പാറ ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ. ഭാര്യ: റുഖിയ(കണ്ണൂക്കര). മക്കൾ: ആയിശ ഫെബിൻ, ഫസ്ന, ഫഹ്മിദ മറിയം, ഹംദാൻ. മരുമക്കൾ: ഷജീൽ കുന്നുമ്മൽ (എകരൂൽ), ഹിദായത്തുളള (കൊണ്ടോട്ടി), റിസ്‌വാൻ ടി.സി (കോരങ്ങാട്) സഹോദരങ്ങൾ: ആനപ്പാറ അബ്ദുൽ ഖാദർ ഹാജി, ആനപ്പാറ അബ്ദുൽ ലത്തീഫ്, ആനപ്പാറ അബ്ദുൽ നാസർ , ആനപ്പാറ ഇസ്മായിൽ, ഫാത്തിമ (എകരൂൽ) റാബിയ (ബാലുശ്ശേരി), നദീറ(എളേറ്റിൽ […]
Thamarassery, മോഷണ പരാതി നൽകി ഒന്നര വർഷമായിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം
Thamarassery: മോഷണ പരാതി നൽകി ഒന്നര വർഷമായിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം. കോഴിക്കോട് താമരശേരി സ്വദേശിയും സ്വർണ പണിക്കാരനുമായ പ്രമോദാണ് താമരശേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗൺ പൊലീസ് വിവരങ്ങൾ തേടിയപ്പോഴാണ് തൻറെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം പ്രമോദ് അറിഞ്ഞത്. തൻറെ കടയിൽ നിന്ന് 38 ഗ്രാം സ്വർണം മോഷണം പോയ സംഭവത്തിൽ 2022 മെയ് 30നായിരുന്നു പ്രമോദ് Thamarassery പൊലീസിൽ പരാതി നൽകിയത്. ചെമ്പ് […]
Thamarassery, ഹോട്ടലിൽ മൊബൈൽ ഫോൺ മോഷണം; ദൃശ്യം CCtv യിൽ
Thamarassery: താമരശ്ശേരി ചുങ്കത്ത് ന്യൂഫോം ഹോട്ടലിൽ മൊബൈൽ ഫോൺ മോഷണം. ഭക്ഷണം കഴിച്ച് ഫോൺ മേശയിൽ വെച്ച് കൈ കഴുകാനായി പോയ യുവാവിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്. മലപ്പുറം പുത്തനത്താണി പറക്കുണ്ടിൽ മർസൂക്കിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഹോട്ടലിൽ ഭക്ഷണം കഴിച്ച് തിരിഞ്ഞ് കളിച്ച് ഫോൺ കൈക്കലാക്കി ഭക്ഷണം കഴിച്ചതിൻ്റെ തുക പോലും നൽകാതെ ഇതര സംസ്ഥാനക്കാരനായ യുവാവ് പുറത്തിറങ്ങി പോകുന്നതിൻ്റെ CCtv ദൃശ്യം ലഭിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസിൽ പരാതി നൽകി.
Thamarassery, ഒമാക്ക് പുതു വത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
Thamarassery: ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് Thamarassery ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറർ മസ്ഊദ് മുഖ്യാതിഥിയായി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ സത്താർ പുറായിൽ, വൈസ് പ്രസിഡണ്ട് ജയദേഷ് എ.കെ, […]
Koodaranji, സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
Koodaranji: കക്കാടംപൊയിൽ സെന്റ്.മേരിസ് ഹൈസ്കൂളിന്റെ വാർഷികവും, യാത്രയയപ്പ് സമ്മേളനവും കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാ. ഡാന്റിസ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ Thamarassery രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട് അനുഗ്രഹ പ്രഭാഷണം നടത്തുകയും സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ അനിജ സിഎംസി, ജോയി ജോസഫ് എന്നിവർക്കുള്ള ഉപഹാരം വിതരണം ചെയ്യുകയും ചെയ്തു. ഹെഡ് മാസ്റ്റർ ഷാജി പി ജെ, വാർഡ് മെമ്പർമാരായ […]