Thamarassery, ചുങ്കത്ത് അഥിതി തൊഴിലാളികൾ തമ്മിൽ വാക്കു തർക്കം: ബാർബർ ഉടമക്ക് കുത്തേറ്റു
Thamarassery:ചുങ്കത്ത് അഥിതി തൊഴിലാളികൾ തമ്മിൽ വാക്കു തർക്കം, യുവാവിന് കുത്തേറ്റു.ചുങ്കത്ത് ബാർബർ ഷോപ്പ് നടത്തുന്ന മുഹമ്മദ് റാഷിദിനും, ഇയാളുടെ നാട്ടുകാരനായ യു പി മുറാദാബാദ് സ്വദേശി ഫഹീമിനുമാണ് കുത്തേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഘർഷം. ജോലി ചെയ്ത വകയിൽ’ ഫഹീമിന് 9000 ത്തോളം രൂപ നൽകാനുണ്ട്, ഇത് ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് മേശയിയിൽ ഉണ്ടായിരുന്ന കത്രിക കൊണ്ട് കുത്തുകയുമായിരുന്നെന്ന് മുഹമ്മദ് റാഷിദ് പറഞ്ഞു. വയറിനു നേരെ കുത്തിയപ്പോൾ കൈ കൊണ്ട് തടഞ്ഞത് […]
Mukkam, സ്വകാര്യ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചു
Mukkam: മുക്കത്ത് നാലു കിലോമീറ്ററോളം സ്വകാര് യബസിനെ പുന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചു. തോട്ടുമുക്കം സ്വദേശി നിഖിലിനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം മർദ്ദിച്ചത്. അതിനിടെ, ബസിന്റെ താക്കോൽ അക്രമികൾ തട്ടിയെടുത്തതിനെ തുടർന്ന് യാത്രക്കാർ വഴിയിൽ കുടുങ്ങി. വൈകിട്ട് നാലേ മുക്കാലോടെയാണ് സിനിമാ സ്റ്റൈൽ സംഭവം. തോട്ടുമുക്കത്ത് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന റോബിൻ ബസിനെ ചുണ്ടത്തും പൊയിൽ മുതലേ കാറിലെത്തിയ സംഘം പിന്തുടരുന്നുണ്ടായിരുന്നു. 4 കിലോമീറ്റർ പിന്നിട്ട ശേഷം മുക്കം അരീക്കോട് റോഡിൽ കല്ലായിയിൽ വെച്ച് ബസിനെ തടഞ്ഞ് നിർത്തിയ […]
വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, കിലോയ്ക്ക് 450 രൂപ
Thiriuvananthapuram: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കൃഷി വകുപ്പിന്റെ […]
Kunnamangalam, റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Kunnamangalam: കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.ആനപ്പാറ താഴെ എടവലത്ത് തസ് ലീന (41) ആണ് ഇന്നലെ മരിച്ചത്. ഭർത്താവ്: അബ്ദുസമദ്. മക്കൾ: സൻഫീർ, സിഫ്ന. ആനപ്പാറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് മുക്കം ഭാഗത്തു നിന്ന് വരികയായിരുന്ന ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റിരുന്നു ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം […]
Thamarassery, ഗ്രാൻഡ് വില്ലേജ് ഫെസ്റ്റീവിയത്തിന് ഉജ്വല തുടക്കം
Thamarassery: ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന ‘താമരശ്ശേരി വില്ലേജ് ഗ്രാൻഡ് ഫെസ്റ്റിവിയത്തിന് തുടക്കം. Thamarassery ജി.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ താമരശ്ശേരിയിൽ സ്ഥിരം ഫുഡ് സ്ട്രീറ്റ് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് എം.എൽ.എ അറിയിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷനായി. വി.എം. ഉമ്മർ, കെ.എം. അഷ്‌റഫ്, ജെ.ടി. അബ്ദുറഹിമാൻ, പി.സി. ഹബീബ് തമ്പി, പി. ഗീരീഷ് കുമാർ, […]
Vadakara, ദേശീയ പാതയോരത്തെ ആറ് കടകൾ കുത്തി തുറന്ന് കവർച്ച
Vadakara: വടകരയ്ക്കടുത്ത് ദേശീയ പാതയോരത്തെ ആറ് കടകൾ കുത്തി തുറന്ന് കവർച്ച, ഷട്ടറുകൾ തകർക്കുന്ന ദൃശ്യം പൊലീസ് പരിശോധിക്കുന്നു. രണ്ട് യുവാക്കൾ മോഷണം നടത്തുന്ന ദൃശ്യമാണ് സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചത്. ചോറോട് ഗെയിറ്റിലെ ആറ് കടകളിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപി ആർ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷണം പോയി. തൊട്ടടുത്ത റിയാസിൻ്റെ അൽ അമീൻ ചിക്കൻ സ്റ്റാളിൽ നിന്ന് ആയിരം രൂപയും മോഷണം […]
Wayanad, മോഷണ ശ്രമം നടത്തിയ യുവാക്കളെ പിടികൂടി
Wayanad: അമ്പലവയൽ ആണ്ടൂരിൽ മോഷണ ശ്രമം. കള്ളൻമാരെ വീട്ടുടമയും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. മലപ്പുറം ചെരണി കരുവമ്പ്രം രായരോത്ത് പറമ്പ് അജിത്, ബംഗളൂരു വിദ്യാപ്പേട്ട റോഡിൽ ശിവരാജ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്‌തു.
Vadakara, എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Vadakara: പുത്തൂരില്‍ മാരക ലഹരിമരുന്നായ 6.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ നടുവട്ടം കാഞ്ഞിരമൂട്ടിൽ ബബീഷ് (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടി കൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് പോലീസ്. എസ്.ഐ മനോജന്‍, എസ്.സി.പി.ഒ റനീഷ്, സി.പി.ഒ ഷിജേഷ്, ലിനു ഡാന്‍സാഫ് ടീം അംഗങ്ങളായ ഷാജി, അനില്‍, അഖിലേഷ്, ദീപക് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഒപ്പമുണ്ടായിരുന്നു.