Engapuzha, ഇന്നും വാഹന അപകടം;നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു.
Engapuzha: എലോക്കരയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് യാത്രക്കാർക്ക് പരുക്കേറ്റു. ഇന്നലെ ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് തകർന്നിരുന്നു. പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Koodaranji: കൊല്ലപ്പിള്ളിൽ ഷാജി നിര്യാതനായി.
Koodaranji : കൊല്ലപ്പിള്ളിൽ പരേതനായ സെബാസ്റ്റ്യൻ്റെ മകൻ ഷാജി (50) നിര്യാതനായി. മാതാവ് – മേരി, ഭാര്യ – ദീപ നെല്ലിക്കുന്നേൽ കുടുംബം വേളംകോട് ‘ മക്കൾ:അലൻ്റ ഷാജി,അജിൽ ഷാജി ,അലോണ ഷാജി, സഹോദരങ്ങൾ: ഷിജു,ഷീന , സംസ്കാരം നാളെ (20/04/2024) രാവിലെ 9 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച്.
Thamarassery, പേഴ്സ് നഷ്ടപ്പെട്ടു
Thamarassery: ഇന്ന് താമരശ്ശേരി ഭാഗത്ത് നിന്നും രേഖകൾ അടങ്ങിയ ഒരു പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട് കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ദയവായി ബന്ധപ്പെടുക. 9061241426
Thamarassery, അണ്ടോണ പുല്ലോറകുന്നുമ്മൽ അഹമ്മദ് കുഞ്ഞി നിര്യാതനായി.
Thamarassery:അണ്ടോണ പുല്ലോറകുന്നുമ്മൽ അഹമ്മദ് കുഞ്ഞി (85) നിര്യാതനായി. മക്കൾ – ഷാഫി, അൻസാർ, മജീദ്, മൈമൂന, ഹസീന, ഉമ്മു കുൽസു, സുലൈഖ. മരുമക്കൾ: അബ്ദുൽറഹ്മാൻ, അബൂബക്കർ, മുഹമ്മദ്, ഹസീന , സൈഫുന്നീസ , ഷമീന മയ്യിത്ത് നിസ്കാരം രാത്രി 8:30 ന് അണ്ടോണ ഹിദായ മസ്ജിദിലും 9 മണിക്ക് അണ്ടോണ ഏച്ചിക്കുന്ന് ജുമാ മസ്ജിദിലും നടക്കും.
Thamarassery, നവജാത ശിശുവിൻ്റെ മരണം; അന്വഷണ സംഘം തെളിവെടുപ്പ് നടത്തി.
Thamarassery: താമരശേരിയില്‍ പ്രസവ ചികിത്സ പിഴവ് മൂലം നവജാത ശിശു മരിച്ചെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ഗർഭകാലം മുതൽ കുഞ്ഞിൻ്റെ മരണം വരെയുള്ള ചികിത്സാ രേഖകൾ സംഘം പരിശോധിച്ചു അഡീഷണല്‍ ഡി.എം.ഒ ഡോ.ടി മോഹൻദാസിൻ്റെ നേതൃത്ത്വത്തിൽ Dr. ദീലീപ്.ചീഫ് കൺസൾട്ടൻ്റ് കോട്ടപ്പറമ്പ, Dr. എം ഷാജഹാൻ പീഡിയാട്രീഷൻ ജില്ലാ ആശുപത്രി, സീനിയർ ക്ലർക്ക് ടിഎം . സുഗേഷ് DMOഒഫീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.. ആരോഗ്യ വകുപ്പ് വിജിലന്‍സ് ചുമതലയുള്ള അഡീഷണല്‍ ഡിഎംഒയാണ് ഡോ.മോഹൻദാസ്. […]
Thamarassery, നങ്ങിച്ചി തൊടുകയിൽ പാത്തു നിര്യാതയായി
Thamarassery: പരപ്പൻ പൊയിൽ നങ്ങിച്ചി തൊടുകയിൽ പാത്തു (100) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്,ആസ്മ,ജമീല,അബ്ദുൽ അസീസ്, സുബൈദ,സക്കീന,റുക്കിയ,ബാബു റസാഖ്,അഷറഫ്,റംല,അബ്ദുൽ ജബ്ബാർ. മരുമക്കൾ : വീരാൻ കുട്ടി ഹാജി, മുഹമ്മദ് , അഹമ്മദ് കുട്ടി ഹാജി,അസൈനാർ,അബ്ദുൽ ഗഫൂർ,നഫീസ,സക്കീന,മുംതാസ്,മുബീന, നമീറ (GMHS, രാരോത്ത്)
Kattippara, എൽഡിഎഫ് കട്ടിപ്പാറ മേഖലാ റാലി നടത്തി
Kattippara: കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർതഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കട്ടിപ്പാറ മേഖലാ തെരെഞ്ഞെടുപ്പ് റാലി ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു.ജനദ്രോഹ ഭരണത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ വർഗ്ഗീയ കലാപങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു പോരുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ പോലും ദിനംപ്രതി ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം കൊടി പോലും ഉയർത്താൻ സാധിക്കാത്ത മുസ്ലിം […]