Thamarassery, മലപുറത്ത് KSRTC ബസ്സ് രണ്ടു വാഹനങ്ങളിൽ ഇടിച്ചു.
Thamarassery: ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം മലപുറത്ത് KSRTC സൂപ്പർഫാസ്റ്റ് രണ്ടു വാഹനങ്ങളിൽ ഇടിച്ചു.ആളപായമില്ല. മലപുറത്ത് നിന്നും കോടഞ്ചേരി റോഡ ലേക്ക് പ്രവേശിക്കാൻ ഇൻ്റിക്കേറ്റർ ഇട്ട് നിൽക്കുന്ന കാറിനും, റോഡരികിൽ നിർത്തിയിട്ടിരുന്ന ആബുലൻസിനും ഇടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ഇടുങ്ങിയി കോടഞ്ചേരി റോഡിൽ നിന്നും ദേശീയ പാതയിലേക്ക് മറ്റൊരു ബസ് പ്രവേശിക്കുന്നതിനാൽ കാത്തുകിടന്നതായിരുന്നുകാർ. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രി ഡോ.സുസ്മിതിൻ്റെ കാറിലാണ് മാനന്തവാടിയിൽ നിന്നും കോട്ടയത്തിന് പോകുന്ന സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചത്.
Thamarassery, ബൈക്കിൽ നിന്നും തെന്നി വീണ യുവാവിൻ്റെ ദേഹത്ത് കാർ കയറി സാരമായി പരുക്കേറ്റു.
Thamarassery: അമ്പായത്തോടിന് സമീപം ദേശീയ പാതയിൽ ബൈക്കിൽ നിന്നും തെന്നി വീണ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് കാർ കയറി സാരമായി പരുക്കേറ്റു.മലപുറം താമസിക്കുന്ന പയോണ പ്ലാപ്പറ്റ ശ്യാം മോഹനാണ് പരക്കേറ്റത്, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Thamarassery, ചിപ്പിലിത്തോട് റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം.
Thamarassery, ചുരം ചിപ്പിലിത്തോടിന് സമീപം തുഷാരഗിരി റോഡരികിലെ റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി., 5 ദിവസം പഴക്കം തോന്നിക്കുന്നതായി നാട്ടുകാർ.
Omassery, അൽ ഇർഷാദ് സിൽവർ ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം.
Omassery: കഴിഞ്ഞ നാലു ദിനങ്ങളിലായി നടന്നുവരുന്ന തെച്ചിയാട് അൽ ഇർഷാദ് സിൽവറൻസ് സമ്മേളനത്തിന് ഇന്ന് സമാപനമാവും. വൈകുന്നേരം ഏഴുമണിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പ്രഥമ അൽ ഇർഷാദ് ഹോളി ഖുർആൻ അവാർഡ് ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഏറ്റുവാങ്ങും. സയ്യിദ് അലി ബാഫഖി തങ്ങൾ, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ […]
Poonoor, ലഹരിക്കെതിരെ കരുതൽ സമൂഹ ചിത്രരചന വേറിട്ട കാഴ്ചയായി
Poonoor: സാമൂഹ്യ വിപത്തായി മാറിയ ലഹരിക്കെതിരെ നശാ മുക്ത് ഭാരത് അഭിയാൻ,സോഷ്യൽ ജസ്റ്റീസ് ഡിപ്പാർട്ടുമെൻ്റ് എന്നിവരുടെ സഹകരണത്തോടെ അല സാഹിത്യ വേദി സംഘടിപ്പിച്ച “കരുതൽ”സമൂഹ ചിത്രരചന വേറിട്ട കാഴ്ചയായി. പൂനൂരിൽ പത്തു ദിവസങ്ങളിലായി നടക്കുന്ന പൂനൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ചായിരുന്നു ചിത്രരചന സംഘടിപ്പിച്ചിരുന്നത്. കൊച്ചു കുട്ടികളും മുതിർന്നവരുമടക്കം നൂറോളം ചിത്രകാരന്മാർ സമൂഹ ചിത്രരചനയിൽ പങ്കെടുത്തു. പ്രശസ്തശിൽപിയും ചിത്രകാരനുമായ ഗുരുകുലം ബാബു ചിത്രം വരച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ആർടിസ്റ്റ് എ. ആർ. കാന്തപുരം നേതൃത്വം നൽകി. സംഘാടക […]