Puthuppady, KSRTC ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
Puthuppady: വെസ്റ്റ് പുതുപ്പാടിയിൽ വെച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ്റെ മേൽ KSRTC ബസ്സിടിച്ച് കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് എന്ന മാർക്കോസ് (65) മരിച്ചു. ലോട്ടറി വിൽപ്പനക്കാരനാണ്. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്, രാവിലെ 6 മണിയോടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Thamarassery, IHRD കോളേജിൽ സംഘർഷം;പോലീസ് നിലയുറപ്പിച്ചു.
Thamarassery: താമരശ്ശേരി കോരങ്ങാട് lHRD കോളേജിൽ സീനിയർ വിദ്യാർത്ഥികളും, ജൂനിയർ വിദ്യാർത്ഥികളും ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂനിയർ വിദ്യാർത്ഥിയായ സൈനുൽ ആബിദിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീണ്ടും സംഘർഷ സാധ്യത ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് കോളേജ് കാമ്പസിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
Koduvally, വീടുകൾക്ക് വിള്ളൽ ;കെടുവള്ളി പൊയിൽ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്കുള്ള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു
Koduvally: കൊടുവള്ളി മുൻസിപ്പാലിറ്റി നാലാം വാർഡിൽ പ്രവത്തിക്കുന്ന ക്വാറിയിലേക്കുള്ള ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി. നേരത്തെ പ്രവർത്തിച്ചിരുന്ന ക്വാറി ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. എന്നാൽ 4 മാസം മുമ്പ് വീണ്ടും ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് പരിസരത്തെ 30 ൽ അധികം വീടുകൾക്ക് വിള്ളലേറ്റു, മൂന്നു മീറ്റർ പോലും വീതിയില്ലാത്ത റോഡിലൂടെ ടിപ്പറുകൾ തലങ്ങും വിലങ്ങും ഓടുന്നതിനാൽ കാൽനട യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. ജനങ്ങളുടെ […]
Narikkuni, സ്ഥാപനത്തിൽ മണി ട്രാൻസ്ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട്. താമരശ്ശേരി സ്വദേശികൾ അടക്കം 4 പേർ പിടിയിൽ
Koduvally: Narikkuni, സ്ഥാപനത്തിൽ മണി ട്രാൻസ്ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്ന, കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിൽ ഉമ്മരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഘത്തിൽപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ നരിക്കുനി ടൗണിൽ മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്ഫർ ചെയ്യാനയി […]
Wayanad, കേണിച്ചിറയിൽ പിടിയിലായ കടുവക്ക് രണ്ട് പല്ലുകൾ തകർന്നു.
Wayanad: കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയുടെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. കടുവ നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇന്ന് കൂടുതൽ പരിശോധനക്ക് കടുവയെ വിധേയനമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികൾ . മൂന്നു […]
Thamarassery, അമ്പായത്തോട് കാർത്തികയിൽ സുരേന്ദ്രൻ നിര്യാതനായി
Thamarassery: അമ്പായത്തോട് കാർത്തികയിൽ സുരേന്ദ്രൻ (58) നിര്യാതനായി. ആൾക്കഹോളിക് അനോണിമസ് (AA) കോഴിക്കോട് ജില്ലാ പ്രവർത്തകനാണ്. ഭാര്യ സജിത, മകൾ സജിന ( താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരി) മരുമകൻ: രജീഷ് മാത. സംസ്കാരം ഇന്ന് വൈകീട്ട് 3 മണി പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ ‘
ശക്തമായ മഴയിൽ Thamarassery, ചുരത്തിൽ മണ്ണിടിഞ്ഞുവീണു.
Thamarassery: ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരം എട്ടാം വളവിന് മുകളിൽ തകരപ്പാടിക്ക് സമീപം ചെറിയ തോതിൽ മണ്ണിടിഞ്ഞു വീണു.ഗതാഗത തടസ്സമില്ല.
Kozhikode, റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന ഇരുമ്പ് കമ്പി മോഷണം നടത്തിയഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ പന്തീരാങ്കാവ് പോലീസ് പിടികൂടി.
Kozhikode: റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന ഇരുമ്പ് കമ്പി മോഷണം നടത്തിയഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ പന്തീരാങ്കാവ് പോലീസ് പിടികൂടി. ആസാം ബാർപേട്ട സ്വദേശികളായ രഹന കഹത്തുൻ , ഐനൽ അലി, മൊയ്നൽ അലി, ജോയിനൽ അലി, മിലോൺ അലി,എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർച്ചെ ഹൈവേ നിർമ്മാണത്തിന് കരാറെടുത്ത കെഎംസി കൺസ്ട്രക്ഷൻ ലിമിറ്റഡ് കമ്പനിയുടെ ഉപ കരാറുകാരായ ജാഫ്കോ കൺസ്ട്രക്ഷന്റെ വർക്ക് ഷെഡ്ഡിൽ കൂട്ടിയിട്ട കമ്പി മോഷ്ടിക്കുന്നതിനിടയിലാണ് പിടി കൂടിയത്. 9 ലക്ഷം രൂപയോളം വില വരുന്ന […]
Kodenchery, സെലിബ്രേറ്റ് യുവർ ലൈഫ് യോഗ-സംഗീതദിനത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു .
Kodenchery: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലോക യോഗ-സംഗീത ദിനത്തിന്റെ ഭാഗമായി *സെലിബ്രേറ്റ് യുവർ ലൈഫ്* എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണും, CAP പ്രൊജക്റ്റ് മാസ്റ്റർ ട്രെയിനറും കൈതപ്പോയിൽ ലിസ്സ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ സിസ്സ എം ജോർജ് വിദ്യാർത്ഥികൾക്കായി ക്ലാസ്സ് നയിച്ചത്. ചിന്തകളാണ് ഓരോ വ്യക്തിയും എന്തായിത്തിരണമെന്ന് തീരുമാനിക്കുന്നത്. നമ്മെ ഈ ലോകത്തിൽ ശരിയായി ജീവിക്കാൻ സഹായിക്കുന്ന എല്ലാവരോടും നന്ദി ഉള്ളവരായിരിക്കണമെന്നും വിജയപരാജയങ്ങളെ ഉൾക്കൊണ്ട് ജീവിതം ആസ്വാദ്യകരമാക്കാൻ ശ്രമിക്കണമെന്നും ടീച്ചർ […]
Kodenchery, അന്താരാഷ്ട്ര യോഗ ദിനം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.
Kodenchery: കോടഞ്ചേരി ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിക്കുകയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി […]
Aanakkampoyil, ഗവ. എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ വി.കെ. കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ചു.
Aanakkampoyil: വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ ആനക്കാംപൊയിൽ വി.കെ.കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. സെക്രട്ടറി ബെന്നി ആനക്കല്ലുങ്കൽ ലൈബ്രറി പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾക്ക് ലൈബ്രറിയുടെ വകയായി മധുര വിതരണം നടത്തി. ലൈബ്രറി ട്രഷറർ വിനോജ് കാട്ടുപാലം, ലൈബ്രറേറിയൻ ഹസീന കെ.കെ., ബാലകൃഷ്ണൻ കുരിയലംകുന്നേൽ, ഹെഡ്മിസ്ട്രസ്സ് സൈനബ ടി.പി. അധ്യാപകരായ സിറിൽ ജോർജ്, ബിസ്നരാജ് എന്നിവർ കുട്ടികളെ സന്ദർശ പരിപാടികൾക്ക് നേതൃത്വം നൽകി.
Kodenchery, റീഡേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
Kodenchery, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരത്തോടനുബന്ധിച്ച് അമ്മമാർക്ക് വേണ്ടി റീഡേഴ്സ് ക്ലബ് ആരംഭിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റും മലയാളം വിഭാഗം മേധാവിയുമായ ശ്രീമതി സിന്ധു ജോസഫ് രക്ഷാകർതൃ സീനിയർ പ്രതിനിധി ശ്രീമതിപൗലി ഇല്ലിക്കലിന് പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുട്ടികളിൽ വായനാശീലവും സർഗാത്മകശേഷിയും വർധിപ്പിക്കുന്നതിന്, കൈത്താങ്ങാകുവാൻ അമ്മമാരുടെ വായനാശീലം ഗുണപ്രദമാവുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്. പ്രസ്തുത ചടങ്ങിൽ വായനാവാരത്തോടനുബന്ധിച്ച് അമ്മമാർക്ക് വേണ്ടി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികളായ ലിനിറ്റ് തോമസ്,അമ്പിളി ഷാജി, ജിൻസി […]