ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു, Thamarassery, ബോധവൽക്കരണ ക്ലാസ് നടത്തി.
രാജ്യത്ത് ഇന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നതിൻ്റെ ഭാഗമായി Thamarassery, പോലീസ് സ്റ്റേഷനിൽ ബോധവൽക്കരണ ക്ലാസ് നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, മധ്യമ പ്രവർത്തകരും പങ്കെടുത്തു.താമരശ്ശേരി ഇൻസ്പെക്ടർ കെ ഒ പ്രദീപ് പുതിയ നിയമത്തെ സംബന്ധിച്ച് വിശദീകരിച്ചു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങളാണ് പുതിയ നിയമം വന്നതോടെ ചരിത്രമായത്. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ […]
Thamarassery, പൊന്നിനം ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.
Thamarassery: 2021 ജനുവരി നാലിന് താമരശ്ശേരി പഴയ സ്റ്റാൻ്റിന് സമീപത്തെ പൊന്നിനം ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സതീശനെ(37)യാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. താമരശ്ശേരി കാരാടി സിയാ ഗോൾഡ് വർക്സിസിൽ നിന്നും 500 ഗ്രാം വെള്ളി മോഷ്ടിച്ച കേസിൽ ഇയാൾ റിമാൻ്റാലാണ്. നിരവധി മോഷണകേസുകളിലെ പ്രതിയാണ് സതീശൻ. മുൻകൂട്ടി കണ്ട് വെച്ച സ്ഥലങ്ങളിലാണ് മോഷണം. രാത്രി ആളൊഴിയുന്നത് വരെ സമീപത്ത് ഒളിച്ചിരിക്കും. പിന്നീട് കവർച്ച നടത്തും […]
Kodenchery, മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍ ; മഴ നടത്തം സംഘടിപ്പിച്ചു
Kodenchery: ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് വനം വകുപ്പിന്റെ സഹകരണത്തോടെ തുഷാരഗിരിയില്‍ മഴ നടത്തം സംഘടിപ്പിച്ചു. തുഷാരഗിരി ഡി.ടി.പി.സി സെന്ററില്‍ കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ.എസ്.കെ.സജീഷ് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് […]
Thamarassery, ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.
Thamarassery: ഗ്രാമീണ വായനശാല തേറ്റാമ്പുറത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പ്രവർത്തന പരിധിയിലെ രോഗികളായവർക്ക് ആവിശ്യമായ ആരോഗ്യപരിപാലന സേവന പരിപാടിയാണ് ലക്ഷ്യം വെക്കുന്നത്. അശരണരായവർക്ക് ആശ്വാസമാവുക , രോഗികളായവർക്ക് ഉപയോഗപ്രദമായ ഉപകരണങ്ങൾ നൽകുക , കിടപ്പിലായ രോഗികളെ സന്ദർശിക്കുക , മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുന്നതിന് തേറ്റാമ്പുറത്ത് ഓഫീസ് ആരംഭിച്ചു…… കെ.പി.രമേശൻ (ഗ്രാമനന്മ ചെയർമാൻ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന […]
Delhi, ഇന്ന് മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ
Delhi: ഇന്ന് മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. ഐ.പി.സി, സി,ആർ.പി.സി,ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ചരിത്രമാകുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്), ക്രിമിനൽ നടപടിച്ചട്ടത്തിന് (സി.ആർ.പി.സി) പകരം നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവും (ബി.എസ്.എ) ആണ് നിലവിൽ വരുന്നത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യത്ത് എടുക്കുന്ന കേസുകൾ പുതിയ നിയമങ്ങൾ പ്രകാരമാകും രജിസ്റ്റർ ചെയ്യുക.അതിന് മുമ്പെടുത്ത […]