Kozhikode, 28 വര്‍ഷം അനുഭവിച്ചു, ഇനി വയ്യ’; പരീക്ഷാ കേന്ദ്രത്തില്‍ നേരിട്ട ദുരനുഭവത്തിനെതിരെ താമരശ്ശേരി സ്വദേശി ഫാത്തിമ അസ്ല
Kozhikode: പിജി എന്‍ട്രന്‍സ് പരീക്ഷയ്‌ക്കെത്തിയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഫാത്തിമ അസ്ല. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പി ജി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പോയപ്പോള്‍ നേരിട്ട ദുരനുഭവമാണ് ഫാത്തിമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലുകള്‍ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്റ്റ എന്ന രോഗത്തെ അതിജീവിച്ച് ഡോക്ടറായ ഫാത്തിമ അസ്ല മലയാളികള്‍ക്ക് സുപരിചിതയാണ്. ജൂണ്‍ ആറാം തീയതിയായിരുന്നു പരീക്ഷ. ‘മൂന്നാം നിലയിലായിരുന്നു പരീക്ഷാ ഹാള്‍. പരിമിതികള്‍ ഉണ്ടായിട്ടും പരാതിയൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് ഫിറോസ് എന്നെ എടുത്ത് മൂന്നാം നില വരെ […]
Kavanur, കോൺഗ്രസ് പിന്തുണച്ചു എൽഡിഎഫ് അവിശ്വാസം പാസായി: കാവനൂരിൽ ലീഗിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി
Kavanur: കാവനൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. മുസ്ലീംലീഗ് പ്രസിഡന്റിനെതിരായ അവിശ്വാസം കോൺഗ്രസ് പിന്തുണയോടെയാണ് പാസായത്. യുഡിഎഫ് ഭിന്നതയെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗം ഷഹർബാൻ ശരീഫ് നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് നടന്ന തെരെഞ്ഞെടുപ്പിൽ എൽഡിഎഫിലെ ടി സുനിതകുമാരിയെ തെരഞ്ഞെടുത്തു. ഇതോടെ ഭരണസമിതിയ്ക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവരുകയായിരുന്നു. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ മുസ്ലീ ലീഗ് ഒമ്പത്, സിപിഐ എം ഏഴ്, കോൺഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ 10 അംഗങ്ങളുടെ […]
Koodaranji, കുളിരാമുട്ടി, ഉറുമ്പനിരപ്പേൽ വർക്കിയുടെ ഭാര്യ മേരി നിര്യാതയായി.
Koodaranji: കുളിരാമുട്ടി, ഉറുമ്പനിരപ്പേൽ വർക്കിയുടെ ഭാര്യ മേരി (62) നിര്യാതയായി. മക്കൾ: ജിജോ വർക്കി, ലിനോ വർക്കി മരുമക്കൾ : ലീന, രഞ്ജിത സംസ്കാരം : നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.
Nanminda, കൊപ്ര ചേവിന് തീ പിടിച്ചു
Nanminda: നന്മണ്ട 14-ൽ ആനോത്തിയിൽ കോയ എന്നയാളുടെ കൊപ്ര ചേവിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെയാണ് സംഭവം. നരിക്കുനിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ എം സി മനോജിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഏകദേശം മൂവായിരത്തോളം തേങ്ങകൾ കത്തിനശിച്ചു.സീനിയർ ഫയർ ഓഫീസർ NK ലതീഷ് , ഫയർ ഓഫീസർമാരായ എ. നിപിൻദാസ്, A വിജീഷ്, I M രഞ്ജിത്ത്, O സൂരജ് , Sk സുധീഷ്, ഹോംഗാർഡുമാരായ പി.സി പ്രിയദർശൻ , […]
Thamarassery, ചുരം ഒന്നാം വളവിന് താഴെ വാൻ അഴുക്കുചാലിൽ ചാടി അപകടം.
Thamarassery, ചുരം ഒന്നാം വളവിന് താഴെ വാൻ അഴുക്കുചാലിൽ ചാടി അപകടം. രാത്രിയിലാണ് അപകടം, വാഹനം ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തു നിന്നും നീക്കി. ഒൻപതാം വളവിന് സമീപം പിക്കപ്പ് വാനും സമാന രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു. ചുരത്തിൽ ഡ്രൈ നേജ് സ്ലാബ് ഇട്ട് മുടുകയോ, വാഹനങ്ങൾ ചാടാതിരിക്കാൻ തടസ്സങ്ങൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല, ഇതിനാൽ വാഹനങ്ങൾ അഴുക്ക് ചാലിൽ ചാടിയുള്ള അപകടങ്ങൾ പതിവാണ്.
Thamarassery, കത്തറമ്മൽ കാരക്കാട് ഡാപ്പൊയിൽ ഡാപ്പോയിൽ പി ഡി മമ്മുണ്ണി ഹാജി (88) നിര്യാതനായി.
Thamarassery: കത്തറമ്മൽ കാരക്കാട് ഡാപ്പൊയിൽ ഡാപ്പോയിൽ പി ഡി മമ്മുണ്ണി ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു മേയ് ഹജ്ജുമ്മ . മക്കൾ :അബ്ദുൽ ഹമീദ് , നസീർ , സക്കീന . ജാമാതാക്കൾ പരേതനായ മുതുവാട്ടുശ്ശേരി അബ്ദുള്ള , അഫ്സത്ത് , റജീന സഹോദരങ്ങൾ പി ഡി സി കാതിരിക്കുട്ടി ഹാജി ( Late) ,പി ഡി മൊയ്തീൻ കുഞ്ഞി ഹാജി (Late), പി ഡി അഹമ്മദ് കുട്ടി ഹാജി ( Late), മുൻ […]
Thamarassery, ചുരത്തിൽ തക്കാളി കയറ്റിവന്ന പിക്കപ്പ് വാൻ ഡ്രൈനേജിൽ ചാടി അപകടം
Thamarassery: താമരശ്ശേരി ചുരം വ്യൂ പോയിൻ്റിനും ഒൻപതാം വളവിനുമിടയിൽ തക്കാളി കയറ്റി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഡ്രൈനേജിൽ ചാടി അപകടം . അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. ലോഡ് മാറ്റി കയറ്റി വാഹനം നീക്കം ചെയ്തു, രാത്രി 12 മണിക്കായിരുന്നു അപകടം
Omassery, നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Omassery: ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നടക്കുന്ന ഉപ തിരഞടുപ്പിൽ ജനവിധി തേടുന്ന LDF സ്ഥാനാർഥി ബീന പത്മദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ എഡി എഫ് നേതാക്കളായ കെ കെ രാധാകൃഷ്ണൻ, ടി മഹറൂഫ്,ഒ പി അബ്ദുറഹിമാൻ, സി ജെ ജോസഫ്, പി സി മോയിൻക്കുട്ടി, ബേബി മഞ്ചേരി, ഒ കെ സദാനന്ദൻ,ഒ കെ നാരായണൻ,പഞ്ചായത്ത് മെമ്പർ മാരായ ഷീല ഷൈജു, ഉഷാദേവി ഡി, രജിത രമേശൻ,മൂസ നെടിയേടത്ത് എന്നിവർ പങ്കെടുത്തു.
Thamarassery, തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാറിന്റെ കൂച്ചുവിലങ്ങ്; താമരശ്ശേരിയിൽ എൽ.ജി.എം.എൽ ഒപ്പു മതിൽ
Thamarassery: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ട് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് താമരശ്ശേരിയിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ബജറ്റ് വിഹിതം നൽകാത്തതും, മെയിന്റനൻസ് ഗ്രാൻഡ് അനുവദിക്കാത്തതും, ലൈഫ് ഭവന പദ്ധതിയും, ക്ഷേമപെൻഷനും ഉൾപ്പെടെയുള ക്ഷേമ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാത്തതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് അംഗങ്ങളുടെ കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ഒപ്പു മതിൽ […]