Thiruvambady: Teams of Nellanichal ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ അധ്യക്ഷനായി. മികച്ച ചാരിറ്റി പ്രവർത്തകനും ആന്തസ് ഫാർമസ്യൂട്ടിക്കൽസ് ഉടമയുമായ ബാജി ജോസഫ് കാക്കനാട് പൊതുയോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി റംഷാദ് ചെറുകാട്ടിൽ 2024- 25 വർഷത്തെ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
ചടങ്ങിൽ വച്ച് സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും 55 അധികം പേർക്ക് രക്തദാനത്തിലൂടെ പുതുജീവനേകുകയും ചെയ്ത ബിനു ജോസഫ് വടയാറ്റുകുന്നേലിനെ സൊസൈറ്റിയുടെ രക്ഷാധികാരി ജോസ് സക്കറിയാസ് അഴകത്ത് മെമെന്റോ നൽകി ആദരിച്ചു.
ശിവദാസൻ അരീക്കൽ, ലിബി ചാക്കോ മടുക്കയിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് ബോണി ജേക്കബ് അഴകത്ത് നേതൃത്വം നൽകി. സൊസൈറ്റിയുടെ 2025 -26 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് – ബിനു ജോസഫ് വടയാറ്റു കുന്നേൽ, സെക്രട്ടറി- സിബി വെട്ടിക്കാട്ട്, ട്രഷറർ – സജി മാത്യു കുറ്റിക്കാട്ട് മണ്ണിൽ, വൈസ് പ്രസിഡണ്ട്മാർ- ബോണി ജേക്കബ് അഴകത്ത്, ജലീൽ ഉള്ളാടൻ, ജോയിൻ സെക്രട്ടറിമാർ- റംഷാദ് ചെറുകാട്ടിൽ, ശിവദാസൻ അരീക്കൽ, രക്ഷാധികാരി- ജോസ് സക്കറിയാസ് അഴകത്ത് എന്നിവരെ തിരഞ്ഞെടുത്തു. പുതിയ വർഷത്തിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് സൊസൈറ്റിയുടെ പ്രവർത്തനം വിപുലീകരിക്കുവാൻ തീരുമാനിച്ചു.
Thiruvambady: The sixth annual general meeting of Teams of Nellanichal Charitable Society was conducted. The meeting was presided over by Society President Binu Joseph Vadayattukunnel. Renowned charity worker and owner of Anthus Pharmaceuticals, Baji Joseph Kakkanad, inaugurated the public meeting. The society’s secretary, Ramshad Cherukattill, presented the report and financial statements for the year 2024-25.
During the event, social worker and blood donor Binu Joseph Vadayattukunnel, who has donated blood to more than 55 individuals, was honored with a memento by the society’s patron, Jose Zacharias Alakath.
Shivadasan Areekkal and Liby Chacko Madukkayil delivered speeches at the function, which was led by Boni Jacob Alakath. The office bearers for the year 2025-26 were elected as follows: President – Binu Joseph Vadayattukunnel, Secretary – Sibi Vettikkatt, Treasurer – Saji Mathew Kuttikkatt Mannil, Vice Presidents – Boni Jacob Alakath and Jaleel Ulladan, Joint Secretaries – Ramshad Cherukattill and Shivadasan Areekkal, and Patron – Jose Zacharias Alakath. It was also decided to expand the society’s activities by adding more members in the coming year.