Thamarassery, ചുരം എട്ടാം വളവിൽ തടി കയറ്റിയ ലോറി മറിഞ്ഞു.

ചുരത്തില്‍ മരം കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് കൂടത്തായി സ്വദേശിക്ക് പരിക്ക് . Thamarassery: ചുരത്തില്‍ ലോറി അപകടത്തില്‍പെട്ടു. വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് എട്ടാം വളവില്‍ മറിഞ്ഞത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ക്ലീനര്‍ കൂടത്തായി പൂവോട്ടില്‍ സലീമിന് അപകടത്തില്‍ കൈയുടെ എല്ല് പൊട്ടി. ഡ്രൈര്‍ കൂടത്തായി പൂവോട്ടില്‍ ഷാഹിദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി പെട്ടന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. വണ്‍വെ […]
Kozhikode, നാലാം ക്ലാസ് വിദ്യാർത്ഥി നിര്യാതനായി

Kozhikode, ഫ്രാൻസിസ് റോഡ് എ എൽ പി സ്കൂൾ നാലാം തരം വിദ്യാർത്ഥി എം വി മുഹമ്മദ് പർവേസ് (9) നിര്യാതനായി. ചാലപ്പുറം ഷംസാദ് മൻസിൽ ഹാരിസിൻ്റെയും മുല്ലവീട്ടിൽ ബൾക്കീസിൻ്റെയും മകനാണ് ഇടിയങ്ങര ശൈഖ് പള്ളിക്ക് സമീപമാണ് താമസം. സഹോദരൻ: ഇഹ് ലാസ്.
Kozhikode, ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Kozhikode: ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി അൻവർ( 40) ആണ് ഷോക്കേറ്റ് മരിച്ചത് ഫ്രിഡ്ജിന്റെ വേസ്റ്റ് വെള്ളം മാറ്റുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
പേ വിഷബാധ പ്രതിരോധം; Thiruvambady, സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലിയും ബോധവൽക്കരണ ക്ലാസ്സും നടത്തി.

Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പേ വിഷബാധ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലിയും ബോധവൽക്കരണ ക്ലാസും നടത്തി. തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പ്രധാന അധ്യാപകൻ സുനിൽ പോൾ എന്നിവർ സംസാരിച്ചു. സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയാണ് പേവിഷബാധ. […]
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ Kozhikode, സ്വദേശി നാട്ടിലെത്തി.

Kozhikode: ഇസ്രായേൽ പാലസ്തീൻ സംഘർഷത്തെ തുടർന്ന്ഹോർമോസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി. വെള്ളിപറമ്പ് സ്വദേശിയായ ശ്യാംനാഥ് തേലം പറമ്പത്താണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ച്മണിയോടെ വെള്ളിപറമ്പിലെ വീട്ടിലെത്തിയത്. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.എസ്.സി.ഏരിയസ് എന്ന കപ്പലിലെ സെക്കൻ്റ് എഞ്ചിനിയറാണ് ശ്യാംനാഥ്. രണ്ടുമാസം മുമ്പാണ് ഇറാൻ റവല്യൂഷനറി ഗാർഡ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കപ്പൽ ഇറാൻ റവല്യൂഷനറി ഗാർഡ് പിടിച്ചെടുത്തതിനു ശേഷം കേന്ദ്ര […]
Poonoor, അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടി.

Poonoor: പൂനൂർ പാലത്തിന് സമീപം അമിതവേഗതയിൽ തെറ്റായ ദിശയിൽ വന്ന് ടയോട്ട കാറിൽ ഇടിച്ച കാറിൽ നിന്നും കഞ്ചാവും, എംഡി എം എ യും പിടികൂടി. നീല വോൾസ് വാഗൺ കാറിൽ രണ്ടു പേർ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടതായും പറയുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റൊരാളായ നരിക്കുനി സ്വദേശി എ.കെ അജ്മൽ റോഷനെ ബാലുശ്ശേരി പോലിസ് പിടികൂടി. എന്നാൽ പിടികൂടിയ മയക്കുമരുന്നിൻ്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ല. താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന […]
Mavoor, മോഷണം പോയ ഓട്ടോറിക്ഷ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

Mavoor: നാലുദിവസം മുമ്പ് മോഷണം പോയ ഓട്ടോറിക്ഷ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം സ്വദേശിയായ വിജേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് മോഷണം പോയത്. എട്ടാം തീയതി രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് അരികിലെ റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്. രാവിലെ ഓട്ടോറിക്ഷ എടുക്കാൻ എത്തിയപ്പോൾ നിർത്തിയിട്ട ഭാഗത്ത് ഓട്ടോറിക്ഷ കണ്ടില്ല. ആദ്യം പരിസരത്തെല്ലാം തിരഞ്ഞെങ്കിലും ഓട്ടോറിക്ഷ എവിടെയും കാണാൻ സാധിച്ചില്ല.തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.പോലീസ് പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും എവിടെയും ഒരു […]
Chamal, പൂവൻ മലയിൽ താമസിക്കും പാത്തുമ്മ നിര്യാതയായി.

Chamal: പൂവൻ മലയിൽ താമസിക്കും പാത്തുമ്മ (95) നിര്യാതയായി. മകൾ: നഫീസ മരുമകൻ അമ്മദ്ക്കോയ മയ്യത് നിസ്കാരം രാവിലെ 10.30ന് പൂവൻമല ചിങ്ങനാപൊയിൽ ജുമുഅ മസ്ജിദിൽ.
Kozhikode, എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി സുരേഷ് ഗോപി.

Kozhikode, എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രാദേശിക വാദത്തിനപ്പുറം സംസ്ഥാനത്തിന്റെ വിശാലതലത്തിൽ വേണം എയിംസ് സ്ഥാപിക്കാൻ. എം കെ രാഘവൻ ഉൾപ്പെടെ ആർക്കും എയിംസ് ആവശ്യപ്പെടാൻ അവകാശമുണ്ട്. 14 ജില്ലയ്ക്കും അവകാശം ഉണ്ട്. എയിംസ് അര്‍ഹതയുള്ള സ്ഥലത്ത് വരും. മുഖ്യമന്ത്രിയെ കണ്ടു. ഇനിയും കാണും.’ എന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് അർഹതയുള്ള സ്ഥലത്ത് വരും, സംസ്ഥാന സർക്കാർ കൊടുത്ത ലിസ്റ്റിൽ ആ ജില്ലയില്ല, ജില്ല ഏതാണെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ […]
Kozhikode, റോഡിൽ എൻ ഐ ടി മാനേജ്മെൻറ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു

Kozhikode, ചാത്തമംഗലം എൻഐടിക്ക് മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ അവകാശവാദം ഉന്നയിച്ച് എൻ ഐ ടി മാനേജ്മെൻറ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു.പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രി 9 മണിയോടെ സ്ഥലത്തെത്തിയാണ് ബോർഡുകൾ നീക്കിയത്. ചാത്തമംഗലം പന്ത്രണ്ടാം മൈൽ മുതൽ കാട്ടാങ്ങൽ വരെയുള്ള റോഡ് എൻഐടിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്നാണ്ബോർഡിൽ എഴുതിയത്.
Kunnamangalam, അപകട ഭീഷണി ഉയർത്തി തണൽമരം

ദേശീയപാത 766 ൽ Kunnamangalam, സമീപം പടനിലത്താണ് തണൽ മരം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. ശക്തമായ മഴയോ, കാറ്റോ വന്നാൽ നിലംപൊത്തുമെന്ന അവസ്ഥയിലാണ് മരം. ആയിരക്കണക്കിന് വാഹനങ്ങളും, കാൽനടയാത്രക്കാരും കടന്നു പോകുന്ന പാതയിലെ മരത്തിൻ്റെ ശിഖരം മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കാൻ സാധ്യതയുണ്ട്.
Omassery, സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു.

Omassery: തെച്യാട് ഇരുമ്പിടക്കണ്ടി ഇ കെ മോയിയുടെ മകൻ സാദിഖ് (45) ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. മാതാവ് : സൈനബ ഭാര്യ : റൈഹാന മക്കൾ : സിനാൻ ,ശഹീദ,മിഹ്റ ‘ സഹോദരങ്ങൾ : ജലാൽ സാജിദ ,ശംസിദ,നൗഷിദ.