Thamarassery, ചുരത്തിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ് രണ്ടു പേർക്ക് പരുക്ക്

Thamarassery: ചുരം രണ്ടാം വളവിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു, കൊടുവള്ളി മാനിപുരം സ്വദേശികളായ സാബിത്, സാദിഖ് എന്നിവർക്കാണ് പരുക്കേറ്റത്., ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി
Thamarassery, ചീടൻകുന്ന് സുന്ദരൻ നിര്യാതനായി

Thamarassery: കൂടത്തായി വിന്നേഴ്സ് സ്കൂൾപടി താമസിക്കും, താമരശ്ശേരി ചുങ്കം ഇരുമ്പിൽ ചീടൻകുന്ന് സുന്ദരൻ (68) നിര്യാതനായി. ഭാര്യ :സജിനി. മക്കൾ: സുനിത, സുജിത. മരുമക്കൾ: രാജേഷ്, അമൃതകുമാർ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
Thamarassery, അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ചുരത്തിൽ ഇനി ദ്രുതകർമ സേന..

Thamarassery: ചുരത്തിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാനും, അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനുമായി കലക്ടറുടെ നിർദേശപ്രകാരം പുതുപ്പാടി പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രത്യേക ദ്രുത കർമസേന (ആർആർടി) രൂപീക രിക്കുന്നു. പൊലീസ്, മോട്ടർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ് പ്രതിനിധികളും ആർആർ ടിയിൽ അംഗങ്ങളായിരിക്കും. ചുരത്തിലെ ഗതാഗതവും ,പാർക്കി ങ്ങും നിയന്ത്രിക്കുന്നതിനള്ളപൂർണ അധികാരം ആർആർടി ക്കായിരിക്കും. ആവശ്യം വന്നാൽ വൈത്തിരി പഞ്ചായത്തിന്റെ സഹകരണവും തേടാം. കഴിഞ്ഞ ദിവസം കോഴിക്കോട് കലക്‌ടർ സ്നേഹിൽ കുമാർ സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ചുരത്തിൽ […]
Thamarassery, ദേശചരിത്രകാരന് നാടിൻ്റെ യാത്രാമൊഴി…

Thamarassery: ഇന്നലെ വൈകുന്നേരം അന്തരിച്ച ഹുസൈൻ കാരാടിക്ക് നാടിൻ്റെ യാത്രാമൊഴി.. രാവിലെ 8.15 മുതൽ 9.15 വരെ താമരശ്ശേരി ഗവ. യു പി സ്കൂളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരം 9.30 ന് കെടവൂർ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കി. നാടിൻ്റെ നാനാതുറയിലുള്ളവർ അന്ത്യോപചാരമർപ്പിക്കാനെത്തി. നാട്ടിൻപുറത്തിൻ്റെ തനിമയും ഗ്രാമീണ ജീവിതത്തിൻ്റെ സൗന്ദര്യവും രചനകളിൽ ഉൾപ്പെടുത്തിയ എഴുത്തുകാരനായിരുന്നു ഹുസൈൻ കാരാടി. ഭിന്നശേഷി ജീവിതം ആത്മവിശ്വാസത്തോടെ കഠിനാദ്ധ്വാനത്തിൽ സർഗാത്മകമാക്കിയ ഇദ്ദേഹം റേഡിയോ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1973 ൽ […]
Thamarassery, ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്

Thamarassery ചുരം മൂന്നാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് വാഴക്കുല കയറ്റിവന്ന പിക്കപ്പ് മറിഞ്ഞു, പരുക്കേറ്റ ഡ്രൈവറടക്കം രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പുലർച്ചെ 1.30 മണിയോടെ യായിരുന്നു അപകടം, പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവർ കർണാടക സാമ്രാജ് നഗർ സ്വാദേശി കളാണ്, പരുക്ക് സാരമല്ല
Kalpetta, കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Kalpetta: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ സ്വദേശി ആര്യങ്കാലയിൽ കുഞ്ഞുമോൻ(53) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുഞ്ഞുമോ ന്റെ മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Kalpetta, ഡ്രൈനേജിൽ കൈതപ്പൊയിൽ സ്വദേശിയായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

Kalpetta: മുണ്ടേരി മണിയൻകോടാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈതപ്പൊയിൽ സ്വദേശി ആയോത്ത് മൊയ്തു (70) ആണ് മരിച്ചത്. ഡബ്ല്യയുഎംഒ ഓർഫനേജിന്റെ ഹോസ്‌റ്റൽ കെട്ടിട ത്തിന് സമീപത്തെ റോഡരികിലെ ഡ്രൈനേജിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വീട്ടിലെ ത്തിയ ഇദ്ദേഹം അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമികനിഗമനം.
ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.

പുതുപ്പാടി: കൈതപ്പൊയിൽ മർക്കസ് നോളേജ്സിറ്റിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. കുന്ദമംഗലം പെരിങ്ങുളം വെങ്ങാലോടിയിൽ സുധീർ കുമാർ (51) ആണ് മരിച്ചത്. സുധീർ കെട്ടിട നിർമ്മാണ തെഴിലാളിയാണ്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് തലക്ക് സാരമായി പരുക്കേറ്റതാണ് മരണകാരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ : ഷീബ, മക്കൾ : സൂര്യ ദേവ്, ആദിദേവ്.
വീട്ടമ്മയുടെMukkam, കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Mukkam: വീട്ടമ്മയുടെ കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമിച്ചയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി കോലോത്തുംകടവ് പാലക്കത്തൊടി ജംഷീദാണ് പിടിയിലായത്. കാരശ്ശേരി വല്ലാത്തായിപാറയില്‍ ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. കാവുങ്ങല്‍ അസീസിന്റെ ഭാര്യ സഫിയ പുലര്‍ച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാന്‍ അടുക്കള ഭാഗത്തത്തെ വാതില്‍ തുറന്നു വര്‍ക്ക് ഏരിയയിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. സഫിയയുടെ ചെറുത്ത് നില്‍പ്പ് കാരണം മാല അപഹരിക്കാന്‍ കഴിഞ്ഞില്ല. പഴുതടച്ച അന്വേഷണത്തിലൂടെ മണിക്കൂറുകള്‍ക്കം ആണ് പ്രതിയെ മുക്കം പോലീസ് പിടികൂടിയത്. […]
Poonoor, കോളിക്കൽ തോട്ടത്തിൽ മൂസ നിര്യാതനായി

Poonoor:കോളിക്കൽ തോട്ടത്തിൽ മൂസ (72) നിര്യാതനായി ഭാര്യ : മാമി. മക്കൾ: മഷ്ഹർഅലി, മാഷിത, മുഫീദ, മുഷ്ഹിറ. മരുമക്കൾ :ഹൈദർ അലി, ഹാരിസ്, അൻവർ, റാഷിദ. മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.
Thamarassery, അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ദുർഗന്ധം; സിആർ നീലകണ്ഠനും സംഘവും സന്ദര്‍ശനം നടത്തി.

Thamarassery: അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ദiർഗന്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. മണ്ണും വിണ്ണും ജലവും മലിനമാക്കി നാലു വര്‍ഷത്തിലധികമായി പൊതുജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ ദുർഗന്ധം മൂലം ദുരിതമനുഭവിക്കുന്ന കരിമ്പാലക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിൽ പരിസ്ഥിതി പ്രവര്‍ത്തകൻ സിആർ നീലകണ്ഠന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരുമായ ടി.വി രാജൻ, (ജനറൽ സെക്രട്ടറി, ഗ്രീൻ മൂവ്മെന്റ് കേരളം […]
മലോറം ലക്ഷം വീട്ടിൽ ഗോബാലൻ നിര്യാതനായി.

പുതുപ്പാടി: മലോറം ലക്ഷം വീട്ടിൽ ഗോബാലൻ (64) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഗീരീഷ്കുമാ ർ ( കുട്ടൻ) ,ഷൈജു, സുബിദ , മരുമക്കൾ: പ്രതീഭൻ കൂരാച്ചുണ്ട് ,ഷൈനി , നിഷ. സംസ്കാരം നാളെ (4-4-2024 )വ്യാഴം രാവിലെ 9 മണിക്ക് പുതുപ്പാടി കാരകുന്ന് പൊതു സ്മശാനത്തിൽ നടക്കും