Thamarassery, ടിപ്പർ ലോറിക്ക് പിന്നിൽ KSRTC ബസ്സ് ഇടിച്ച് അപകടം.

Thamarassery താലൂക്ക് ആശുപത്രിക്ക് മുന്നിൽ ടിപ്പർ ലോറിയിൽ KSRTC ബസ്സിടിച്ച് അപകടം. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചത്. ടിപ്പറിനു മുന്നിലുണ്ടായിരുന്ന വാഹനം പെട്ടന്ന് നിർത്തിയതിനെ തുടർന്ന് ടിപ്പറും ബ്രേക്ക് ചെയ്യുകയായിരുന്നു. ബസ്സിൻ്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു, ആളപായമില്ല, ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Thamarassery, തീപിടുത്തത്തിൽ പൂർണമായും കത്തിയമർന്ന ബേക്കറി ഉടമകൾക്ക് താങ്ങായി “അപ്പക്കൂട് “, കെട്ടിട പുനർനിർമ്മാണ ചിലവ് പൂർണമായും വഹിക്കും

Thamarassery: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു മുൻവശത്ത് കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ കത്തി നശിച്ച ബേക്കറി കെട്ടിടത്തിൻ്റെ പുനർനിർമ്മാണ ചിലവ് പൂർണമായും ബേക്കറി ഉടമകളുടെ കൂട്ടാഴ്മയായ അപ്പക്കൂട് വഹിക്കും.നേരത്തെ അടിയന്തിര സഹായമായി രണ്ടു ലക്ഷം രൂപയുടെ ധനസഹായം കൂട്ടാഴ്മ നൽകിയിരുന്നു.തീപിടുത്തത്തിൽ എല്ലാം എരിഞ്ഞമർന്ന സ്ഥാപനങ്ങളുടെ ഉടമകൾക്ക് എല്ലാം കൊണ്ടും കൈത്താങ്ങായിരിക്കുകയാണ് അപ്പക്കൂടിൻ്റെ സഹായം.
Thamarassery, ചിക്കൻ കട ഉടമയെ ഗുണ്ടകൾ മർദ്ദിച്ചതായി പരാതി,അക്രമിസംഘത്തിൽ അൻപതോളം പേർ.

Thamarassery: കോഴി മാലിന്യ സംസ്‌കരണ പ്ലാന്റ് ജീവനക്കാര്‍ പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാന്‍ പോയ താമരശ്ശേരിയിലെ കോഴി വ്യാപാരിയേയും ബന്ധുവിനേയും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. താമരശ്ശേരിയിലെ മഞ്ചു ചിക്കന്‍സ്റ്റാള്‍ ഉടമ റഫീഖ്, ബന്ധുവായ ഡാനിഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അമ്പായത്തോട് വെച്ചായിരുന്നു സംഭവം. കോഴി മാലിന്യം ശേഖരിക്കുന്ന വാഹനം 15 മാസം മുമ്പ് അമ്പായത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്‌കരണ പ്ലാന്റായ ഫ്രഷ് കട്ടിലെ ജീവനക്കാര്‍ പിടിച്ചെടുത്തിരുന്നുവെന്ന് റഫീഖ് […]
Thamarassery, ബസ്സ് കാത്തിരിപ്പുകാർക്ക് തണലൊരുക്കി റോഡ് സംരക്ഷണ സമിതി .

Thamarassery താലൂക്ക് ഹോസ്പിറ്റലിലേക്കും സിവിൽ സ്റ്റേഷനിലേക്കും വരുന്നവർക്കും പോകുന്നവർക്കുമായി സിവിൽ ഷൻ്റെ മുൻവശത്തായുള്ള ബസ്സ് സ്റ്റോപ്പിൽ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നുള്ള രക്ഷക്കായി സി. മോയിൻകുട്ടി സ്മാരകേ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക വെയിറ്റിങ്ങ് ഷെഡ് ഒരുക്കി. നേരത്തെ ഇവിടെ ഉണ്ടായിരുന്നെ വെയിറ്റിങ്ങ് ഷെഡ് NH ഡ്രൈനേജ് നിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ചു മാറ്റിയതാണ്. ഡ്രൈനേജ് വർക്ക് ഇതുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വെയിറ്റിങ്ങ് ഷെഡും പുനർനിർമ്മിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് താൽക്കാലിക വെയിറ്റിങ്ങ് ഷെഡ് എന്ന ആശയവുമായി റോഡ് കമ്മറ്റി മുന്നോട്ട് […]
Malappuram, വേങ്ങരയിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ

Malappuram: വേങ്ങര കച്ചേരിപ്പടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ സ്വദേശി ഹിബ തസ്‌നി (23) ആണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Thamarassery, കണ്ടയ്നർ ലോറി കുടുങ്ങി, ചുരത്തിൽ ഗതാഗതക്കുരുക്ക്

Thamarassery ചുരം എട്ടാം വളവിൽ ലോറി പഞ്ചറായി കുടുങ്ങിയത് മൂലവും, സമീപത്ത് മറ്റൊരു ലോറി കുടുങ്ങിയത് മൂലവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
Thamarassery, റോഡിലേക്ക് മാലിനജലമൊഴുക്കുന്ന ഹോട്ടലിനെതിരെ നടപടിയെടുക്കണം, നാട്ടുകാർ

Thamarassery: ചുങ്കത്ത് പ്രവർത്തിക്കുന്ന കോപ്പർ കിച്ചൺ എന്ന ഹോട്ടലിൽ നിന്നും മലിനജലം ദേശീയ പാതയോട് ചേർന്ന തുറസ്സായ സ്ഥലത്തേക്കും, ദേശീയ പാതയിലേക്കും തുറന്നു വിടുന്ന ഹോട്ടൽ ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകി. മാലിന്യ നിർമാർജ്ജന സംവിധാനമൊരുക്കാതെ ഇരുട്ടിൻ്റെ മറവിലാണ് തുറസ്സായ സ്ഥലത്തേക്ക് മലിനജലം തുറന്നു വിടുന്നത്. ഇതിൻ്റെ ദുർഗന്ധം മൂലം നാട്ടുകാർ മൂക്കുപൊത്തിയാണ് ഇതിലെ നടക്കുന്നത്. പകർച്ചവ്യാതികൾ വ്യാപിക്കാനും ഇത് ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. പൊതു സ്ഥലത്തേക്ക് മാലിന്യം ഒഴുതുന്നതിനെതിരെ […]
Thamarassery, രേഖകൾ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി.

Thamarassery, ATM കാർഡ്, ഗൾഫ് ജോലി ID കാർഡ്, അടങ്ങിയിട്ടുള്ള ഒരു പേഴ്സ് കളഞ്ഞു കിട്ടിയിട്ടുണ്ട്. ഒരു ആഴ്ച മുമ്പ് താമരശ്ശേരി വെഴുപ്പൂർ റോഡിൽ നിന്നാണ് കിട്ടിയത്. ആളുടെ പേര് ഫെബിൻ ഷാദ് MAKKATTUCHALIL എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബന്ധപ്പെടാൻ ഫോൺ നമ്പറോ, അഡ്രസോ ഇല്ല. ആളെ അറിയുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Perambra, ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പോലീസ് പിടിയില്‍

ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പോലീസ് പിടിയില്‍.ഒഡിഷ സ്വദേശിയായ സയ്ദ് നൈജുദ്ദീന്‍ അലി(23)യാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയത്. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അത്തോളി എസ് ഐ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം തൂക്കം വരുന്ന ബ്രൗണ്‍ഷുഗര്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തത്. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.
Thamarassery, മഞ്ഞപ്പിത്തം;ചെണ്ട കലാകാരൻ മരണപ്പെട്ടു.

Thamarassery: താമരശ്ശേരി: തച്ചംപൊയിൽ നേരോംപാറമ്മൽ രാജന്റെ മകൻ ടിന്റു രാജ് ( 30 ) ആണ് മരണപ്പെട്ടത്.ചെണ്ട കലാകാരനും, താമരശ്ശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്നു. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലായിരുന്നു. മാതാവ്: വിജയകുമാരി ഭാര്യ: നീതു : മകൾ . പാർവണ (6) സഹോദരങ്ങൾ.ടിനു .ടിജിൻ സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ
Thamarassery, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈവേകളിൽ വാഹന പരിശോധന ശക്തമാക്കി. താമരശ്ശേരിയിൽ കർശന നിരീക്ഷണം.

Thamarassery: ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈവേകളിൽ വാഹന പരിശോധന ശക്തമാക്കി. വോട്ടുകച്ചവടം നടത്തുന്നവരെയും വോട്ടർമാരെ പണം നൽകി സ്വാധീനിക്കാനുള്ള ശ്രമങ്ങളെയും ചെറുക്കാനായാണ് കർശന പരിശോധന. ലോകസഭാ തെരഞ്ഞെടുപ്പില്‍ എതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് തടയാനായാണ് പോലീസിൻ്റെയും, ഫ്‌ളയിംഗ് സ്‌ക്വാഡിന്‍റെ പരിശോധന. 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ അനുസരിച്ച് വോട്ടിന് പണമോ മറ്റ് […]
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ Thamarassery: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയിർപ്പ് തിരുന്നാൾ കൂടിയാണ്. സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ […]