ഓൺ ലൈൻ വഴി Thamarassery സ്വദേശിയുടെ 586200 രൂപ തട്ടിയെടുത്ത കേസിൽ അന്തർ സംസ്ഥാന ബന്ധമുള്ള മൂന്നു പേർ അറസ്റ്റിൽ

Thamarassery: ടെലഗ്രാം ആപ്പ് എക്കൗണ്ട് വഴി con.tvയുടെ പാർട് ടൈം ജോലിയിലൂടെ കൂടുതൽ പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഈ മാസം 2,4,5 തിയ്യതികളിൽ പലതവണകളായി താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിയിൽ നിന്നും 586200 രൂപ തട്ടിയെടുത്തത്. പണം എക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യിച്ച് പിന്നീട് പണവും ലാഭവും നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കൊയിലാണ്ടി മുത്താമ്പി കിഴക്കേ പറയച്ചാൽ അനസ്(32), കൊയിലാണ്ടി നടേരി തെക്കേടത്ത് കണ്ടി സാദിഖ് (35) കൈതപ്പൊയിൽ പടിഞ്ഞാറു തൊടുകയിൽ ഷിബിലി (27), എന്നിവരെയാണ് […]
പയോണ താമസിക്കുന്ന വട്ടക്കണ്ടി മുഹമ്മദ് നിര്യാതനായി

Engapuzha: പയോണ താമസിക്കുന്ന വട്ടക്കണ്ടി മുഹമ്മദ് (പൂനൂർ മുഹമ്മദ് 71) നിര്യാതനായി, ഭാര്യ: മറിയ മക്കൾ: സിയാദ്, സക്കീന, സാജിത, സീനത്ത് മരുമക്കൾ: മൊയ്തീൻ കുട്ടി, ബഷീർ, സിദ്ദീഖ്, ബാസിന മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയോണ ജുമാ മസ്ജിദിൽ നടക്കും
Thamarassery, നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് അപകടം

Thamarassery: താമരശ്ശേരി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് അപകടം. ഇന്നോവയുടെ ഒരു ഭാഗം തകർന്നു, ആർക്കും പരുക്കില്ല. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അതേദിശയിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. രാവിലെ 6 മണിക്കായിരുന്നു അപകടം.
Thamarassery, കോളേജ് കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരുക്ക്

അടിവാരത്ത് കോളേജ് കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരുക്ക് Thamarassery: അടിവാരത്ത് പ്രവർത്തിക്കുന്ന ഇഫ്തുൽ ഖുർആൻ കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നും വീണ് പതിനാലു വയസ്സുകാരനായ വിദ്യാർത്ഥിക്ക് പരുക്ക്. ഗൂഡല്ലൂർ പാടന്തറ വാഴപ്പറ്റ വീട്ടിൽ കോയ സാദിയുടെ മകൻ മിസ്ബാഹുൽ ഹഖിനാണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്നാണ് കുട്ടി താഴെ വീണത്, 25 ഓളം വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട് എന്നാണ് […]
കാണ്മാനില്ല.

Thamarassery: അടിവാരം സ്വദേശി മുഹമ്മദ് സിനാൻ(15) എന്ന വിദ്യാർത്ഥിയെ ഇന്ന് 28/03/2024 (ബുധൻ) ഉച്ചയ്ക് 3 മണിമുതൽ കാൺമാനില്ല. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക 9947420554
Thamarassery, ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു

Thamarassery: മലയോര കേന്ദ്രത്തിൻ്റെ ആസ്ഥാനമായ താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിൽ തീപിടുത്തമോ, ഉരുൾപൊട്ടലോ പ്രളയുമാ, അപകടമോ ഉണ്ടായാൽ 15 കിലോമീറ്ററിൽ അധികം ദൂരെയുള്ള മുക്കത്തു നിന്നോ, അല്ലെങ്കിൽ നരിക്കുനിയിൽ നിന്നോ വേണം അഗ്നി രക്ഷാ സേനയെത്താൻ, അതിനാൽ തന്നെ അര മണിക്കൂറിൽ അധികം സമയമെടുക്കും തീ പിടുത്തം, വെള്ളത്തിൽ മുങ്ങിപ്പോകൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാവുന്ന അവസരങ്ങളിൽ ആളുകളുടെ ജീവൻ നഷ്ടമാവുന്നതിനും, സ്വത്തുക്കൾ കത്തിച്ചാമ്പലാവുന്ന താനും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ തീ […]
Thamarassery ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ;ലിജി ജോൺ ആദ്യ വനിതാ പ്രസിഡൻ്റ്.

Thamarassery ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വക്കറ്റ് ലിജി ജോണാണ് പുതിയ പ്രസിഡൻ്റ്. താമരശ്ശേരി ബാർ അസോസിയേഷൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് പദവിയിൽ എത്തുന്നത്. മറ്റു ഭാരവാഹികളായി അഡ്വക്കറ്റ് മുഹമ്മദ് ഷിയാസ് പി.സി. (സെക്രട്ടറി), അഡ്വക്കറ്റ് ജെബ്‌സിർ എ.കെ. (വൈസ് പ്രസിഡൻ്റ്), അഡ്വക്കറ്റ് റോഷൻ സക്കറിയ (ജോയിൻ സെക്രട്ടറി), അഡ്വക്കറ്റ് കെ.വി ബബിത (ട്രഷർ) എന്നിവരെയും തെരഞ്ഞെടുത്തു.
Malappuram, കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസം കിട്ടാതെ മരിച്ചു

Malappuram: അയൽവാസിയുടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസം കിട്ടാതെ മരിച്ചു. എടക്കര കൗക്കാട് തെക്കെകാലായിൽ സതീഷ് കുമാർ (പൊടിയൻ 58) ആണ് ശ്വാസം കിട്ടാതെ കിണറ്റിലേക്ക് വീണ് മരിച്ചത്. പൂച്ചയെ രക്ഷപ്പെടുത്താനായി അയൽവാസിയുടെ കുടുംബം ചൊവ്വാഴ്ച്ച രാവിലെ എട്ടിന് ശ്രമിക്കുന്നതിനിടയിലാണ് സതീഷ് കുമാർ എത്തിയത്. തുടർന്ന് കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങുകയായിരുന്നു. വെളളത്തിന്റെ മുകൾ പരപ്പിൽ എത്തിയതോടെ ശ്വാസം ലഭിക്കാതെ രക്ഷിക്കണമെന്ന് നിലവിളിച്ച് വീഴുകയായിരുന്നു. ഭാര്യയും അയൽവാസികളും നോക്കിനിൽക്കുന്നതിനിടയിലാണ് സംഭവം. 40 റിംഗ് താഴ്ചയുള്ള […]
വടക്കെ കണ്ണച്ചൻ വീട്ടില്‍ നളിനി നിര്യാതയായി

മങ്ങാട് : ഒറ്റത്തെങ്ങുള്ളതിൽ വടക്കെ കണ്ണച്ചൻ വീട്ടില്‍ നളിനി (52) നിര്യാതയായി. ഭർത്താവ് : ബാബു, മക്കള്‍ : ബിനീഷ് ലാൽ, ബിജീഷ് ലാൽ മരുമകൾ: ലിജിത (കാക്കൂര്‍) സംസ്കാരം 2 മണിക്ക് വീട്ട് വളപ്പിൽ
Meppadi, ബൈക്ക് അപകടം: ഒരാൾ മരിച്ചു

Meppadi: റിപ്പൺ 52ൽ ബൈക്ക് അപകടം: യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേരമ്പാടി ഷിബിൽഷാന് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ചായിരുന്നു അപകടം.
Balussery, 5 ആടുകളെ കാട്ടുമൃഗങ്ങള്‍ കടിച്ചുകൊന്നു.

Balussery ചീക്കിലോട് 5 ആടുകളെ കാട്ടുമൃഗങ്ങള്‍ കടിച്ചുകൊന്നു. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്റെ വീട്ടില്‍ പോറ്റുന്ന അഞ്ച് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്. മൊത്തം 6 ആടുകളായിരുന്നു കൂട്ടിലുണ്ടായിരുന്നത്. എന്നാൽ തെരുവ് നായകളാണ് അടുകളെ കടിച്ചു കൊന്നതെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
Bathery, മാലിന്യ ശേഖരകേന്ദ്രത്തിൽ അഗ്നിബാധ; ഒരാൾ വെന്തുമരിച്ചു..

Bathery:ചുള്ളിയോട് മാലിന്യ ശേഖരകേന്ദ്രത്തിൽ അഗ്നിബാധ, സമീപത്ത് കിടന്നുറങ്ങുകയായിരുന്ന ഒരാൾ വെന്തുമരിച്ചു. നെന്മേനി പഞ്ചായത്ത് പരിധിയിലെ ചുള്ളിയോട് ചന്തക്ക് സമീപം മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്. ചുള്ളിയോട് ടൗണിന് സമീപമുള്ള ഭാസ്കരൻ എന്നയാളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഹരിത കർമ്മ സേന ശേഖരിച്ചു വെച്ച മാലിന്യത്തിനാണ് തീപിടിച്ചതെന്നും, ഇതിനു സമീപം കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ എന്നും നാട്ടുകാർ പറഞ്ഞു. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു, അമ്പലവയൽ പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.