Tiruvambady മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും വെള്ളം തിളപ്പിക്കൽ സമരവും നടത്തി.

March dharna and water boiling strike to Tiruvambadi Maveli store

Tiruvambady :തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി മാവേലി സ്റ്റോറിലേക്ക്  കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും വെള്ളം തിളപ്പിക്കൽ സമരവും നടത്തി. സപ്ലൈകോ മാവേലി സ്റ്റോറുകൾവഴി വിതരണം നടത്തിയിരുന്ന പതിമൂന്ന് ഇന ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടും ആവശ്യവസ്തുക്കളുടെ ദൗർലഭ്യത്തിനെതിരെയും തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും വെള്ളം തിളപ്പിക്കൽ സമരവും നടത്തി. ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ സമരം ഉദ്ഘാടനം ചെയ്തു. അവശ്യസാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച നടപടി പൊതുവിപണിയിൽ വിലവർദ്ധനവിന് […]

Narikkuni, മഹല്ലുകൾ സമൂഹ ഐക്യത്തിന്റെ കേന്ദ്രങ്ങളായി വളരണം: സ്വാദിഖലി ശിഹാബ് തങ്ങൾ.

Swadikhali Shihab Thangal. image

Narikkuni: മഹല്ലുകൾ സമൂഹ ഐക്യത്തിന്റെ കേന്ദ്രങ്ങളായി വളരണമെന്ന്  പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അനൈക്യമുള്ള ഒരു സമൂഹത്തിന് വളരാൻ സാധിക്കില്ല. വിട്ട് വീഴ്ച ചെയ്തു കൊണ്ടും കൊടുത്തുമാണ് കേരളീയ സമൂഹം വളർന്നു വന്നത്. മത മൈത്രിയിലൂടെയാണ് വിദ്വേഷ പ്രചരണത്തെ നമ്മൾ തോൽപ്പിക്കേണ്ടത്. പ്രവർത്തിക്കാൻ താൽപര്യമുള്ള ഒരു സമൂഹം വിജയിക്കുക തന്നെ ചെയ്യും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വീര്യമ്പ്രം ജുമാ മസ്ജിദിന്റെ നവീകരിച്ച കെട്ടിടം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് […]

Kunnamangalam, കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Kunnamangalam, scooter rider dies after being hit by car image

Kunnamangalam: കാർ സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നായർകുഴി അമ്മാനം വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ആനപാറയിൽ ഇന്ന് രാവിലെയാണ് സംഭവം. മകളെ കോളേജിൽ കൊണ്ടു വിട്ട് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.

Thamarassery, ഭിന്ന ശേഷി കുട്ടികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു.

Thamarassery organized a fun trip for differently abled children. image

Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്ത്, പരിവാർ, സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ  ഭിന്ന ശേഷി കുട്ടികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. ഐ.സി.ഡി.എസ്. സൂപ്പർ വൈസർ സി.ശ്രുതി, സി.ആയിഷ, വി.പി.ഉസ്മാൻ, വി.കെ.അഷ്റഫ്, ജങ്കീഷ്, ഷംല, ഫാത്തിമ സുനീർ, തുടങ്ങിയവർ നേതൃത്വം നൽകി.

Kuttiadi, ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

Mini lorry overturns at Kuttiadi pass; Two people were injured image

Kuttiadi: കുറ്റ്യാടി ചുരം ഒന്നാം വളവില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സേലം സ്വദേശികളായ അക്ഷം (46), കാളിയപ്പന്‍ (61) എന്നിവര്‍ക്കാണ് പരിക്ക്. നിസ്സാര പരിക്കേറ്റ ഇവര്‍ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വയനാട്ടില്‍ നിന്നു വന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയുടെ കാബിനിലും പുറത്തുമായി നാലു സ്ത്രീകളുള്‍പ്പെടെ 13 പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കൊന്നും പരിക്കുകള്‍ ഇല്ല.

Thiruvambady, വന്യ മൃഗ സംരക്ഷണ നിയമം പൊളിച്ച് എഴുതണം കേരളാ കോൺഗ്രസ് (എം)

Thiruvambady, Kerala Congress (M) should repeal the Wild Animal Protection Act image

Thiruvambady: വനാതിർത്തികൾ പങ്കിടുന്ന വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നൂറു കണക്കിന് ആൾക്കാർക്ക് മാരകമായ പരുക്ക് ഏൽക്കുകയും കോടി കണക്കിന് രൂപയുടെ കൃഷി നാശത്തിന് കാരണമായിട്ടുള്ള വന്യ മൃഗ സംരക്ഷണ നിമയം പൊളിച്ചെഴുതാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്. ഇന്ത്യാ രാജ്യത്ത് 1972 ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടു വന്ന വന്യ മൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് കേരളാ കോൺഗ്രസ്(എം) തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങളിൽ […]

Wayanad, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

Wayanad, eco tourism centers closed image

Wayanad: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി അറിയിപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റേതാണ് ഉത്തരവ്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കില്ലെന്നാണ് ഉത്തരവിലുള്ളത്. അതേ സമയം, കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിൻ്റെ മൃത ദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമ സംഭവങ്ങളിൽ രണ്ടു പേർ അറസ്റ്റിലായി. വനം വകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടു പേരെ അറസ്റ്റു ചെയ്തതത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, […]

Koduvally, മാനിപുരത്ത് ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

Three injured after tourist bus hits scooter in Koduvally, Manipuram image

Koduvally: മാനിപുരത്ത് ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാൾ മാനിപുരം സ്വദേശിയും, രണ്ടു പേർ മടവൂർ മുക്ക് സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ പരിക്ക് സാരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റു വിവരങ്ങൾ അറിവായി വരുന്നു.

Kunnamangalam, സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

Kunnamangalam, youth arrested on complaint of molesting woman image

Kunnamangalam: സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം നീലേശ്വരം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷ് (25) ആണ് അറസ്റ്റിലായത്. 2021 മുതൽ പരാതിക്കാരി യുമായി പരിചയമുള്ള ഇയാൾ പല തവണ യായി നാലു ലക്ഷം രൂപ കൈവശപ്പെടുത്തി യെന്നും തുക തിരിച്ചു നൽകാമെന്ന് പറഞ്ഞ് മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നുമാണ് പരാതി. പരാതിക്കാരിയുടെ സ്വർണ വള പിടിച്ചെടുക്കുകയും നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്വകാര്യ […]

Wayanad, ജനങ്ങളുടെ ജീവന്‍ പന്താടുന്നത് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ

Wayanad, SDPI wants people's lives to end image

Wayanad: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടുന്നത് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യ ജീവി ആക്രമണത്തില്‍ ഗുരുതര പരിക്കേല്‍ക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യം പോലും ജില്ലയില്‍ ഇല്ല. മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ പോളിന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ഇടക്കാല ആശ്വാസമല്ല, […]

Thiruvambady, യൂത്ത് കോൺഗ്രസ്‌ രക്ത സാക്ഷി സ്മൃതി സംഗമവും, പൊതു സമ്മേളനവും

Thiruvambady, Youth Congress Rakta Sakshi Smriti Sangam and general meeting image

Thiruvambady: യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി സ്മൃതി സംഗമവും പൊതുസമ്മേളനവും നടത്തി. ഡി. സി. സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ മുഹമ്മദ്‌ ദിഷാൽ അധ്യക്ഷനായിരുന്നു. കർഷക കോൺഗ്രസ്‌ സംസ്‌ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ്,തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മനോജ്‌ വാഴേപറമ്പിൽ, കാരശ്ശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര, […]

test