Wayanad, ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Wayanad, husband tried to commit suicide by hacking his wife to death image

Wayanad: പനമരം കൊളത്താറ കോളനിയി ൽ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് സ്വയം വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊളത്തറ കോളനിയിലെ ആതിര (35) യാണ് മരിച്ചത്. ഭർത്താവ് ബാബു ഗുരുതരാവസ്ഥയിൽ. പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Thiruvambady വഴിക്കടവ് പാലം ഉദ്ഘാടനം ; സംഘാടക സമിതി രൂപീകരിച്ചു.

Inauguration of Khingakadav Bridge The organizing committee was formed magic 1

Thiruvambady: പുതുക്കി പണിത പുന്നക്കൽ വഴിക്കടവ് പാലത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പുന്നക്കൽ മിൽക് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ Thiruvambady പഞ്ചായത്ത് അംഗം ഷൈനി ബെന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിസി സണ്ണി,രാധാമണി സി എൻ പുരുഷോത്തമൻ, സജി ഫിലിപ്പ്, ജോയ് മ്ലാങ്കുഴിയിൽ,ജിതിൻ പല്ലാട്ട്,വിൽസൺ താഴത്ത്പറമ്പിൽ,കോയ പുതുവയൽ,എബ്രഹാം മാനുവൽ,അജയ് ഫ്രാൻസി,സിജോ വടക്കേതോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. യോഗം […]

Thamarassery വന്യജീവി ആക്രമങ്ങൾക്കെതിരെ പ്രതിഷേധ ജ്വാല.

Protest flame against wildlife attacks magic

Thamarassery: വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമങ്ങൾക്കെതിരെ അൾ ഇന്ത്യാ കത്തോലിക്കാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ Thamarassery, പ്രതിഷേധ ജ്വാല നടത്തി.ഫാ.ജോർജ് നെരുവേലിൽ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. Thamarassery രൂപതയുടെ കീഴിലുള്ള മുഴുവൻ ഇടവകകളിലും പ്രതിഷേധ ജ്വാല നടക്കുന്നുണ്ട്.

Grant Koduvally മണ്ഡലം ഫെസ്റ്റ്‌: Omassery, കാർഷിക പ്രദർശന വിപണന മേളക്ക്‌ ഉജ്ജ്വല തുടക്കം.

Grant Koduvally

Omassery: Koduvally എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ആരംഭിച്ച Grant Koduvally മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി Omassery, സംഘടിപ്പിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളക്ക്‌ ഉജ്ജ്വല തുടക്കം.Omassery പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തെ ബസ്‌ സ്റ്റാന്റിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളുകളിലും വേദികളിലുമാണ്‌ മേള നടക്കുന്നത്‌.വൈവിധ്യങ്ങളായ കാർഷികോൽപ്പന്നങ്ങളുടേയും ഉപകരണങ്ങളുടേയും പ്രദർശനവും വിൽപനയും,വ്യാപാരോൽസവം,ഫുഡ്‌ ഫെസ്റ്റ്‌,കാർഷിക സെമിനാർ,കുട്ടികൾക്ക്‌ കളിച്ചുല്ലസിക്കാൻ അമ്യൂസ്‌മന്റ്‌ പാർക്ക്‌,സാംസ്കാരിക സദസ്സ്‌,കലാ വിരുന്ന് തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെയാണ്‌ ദശദിന കാർഷിക പ്രദർശന വിപണന മേള നടക്കുന്നത്‌. ഡോ.എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ […]

ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ Thiruvambady, കൂട്ടയോട്ടം നടത്തി.

Rally held in Tiruvambadi to fight lifestyle diseases

Thiruvambady: ജീവതാളം പദ്ധതിയുടെ ഭാഗമായി Thiruvambady ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന സന്ദേശവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന് ശാസ്ത്രീയ രീതിയിലുള്ള ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, ആരംഭത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുകയും ശരിയായ ചികിത്സ എടുക്കുകയും ചെയ്യുക എന്നുള്ളതാണ് ജീവതാളം പദ്ധതിയുടെ ലക്ഷ്യം. Thiruvambady ബസ്റ്റാൻ്റിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. Thiruvambady അങ്ങാടിയിൽ നിന്നും […]

അശ്രദ്ധയോടെ വന്ന കാർ കണ്ട് സഡൺ ബ്രേക്കിട്ടു; 4 യാത്രക്കാർക്ക് പരുക്ക്.

nj magic

Thamarassery: അശ്രദ്ധയോടെ മുന്നിൽപ്പെട്ട കാറിനെ രക്ഷപ്പെടുത്താൻ KSRTC ബസ്സ് സഡൺ ബ്രക്കിട്ടതിനെ തുടർന്ന് 4 യാത്രക്കാർക്ക് പരുക്കേറ്റു. Thamarassery,സമീപം താഴെ പരപ്പൻ പൊയിലിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട്ടു നിന്നും ബത്തേരിയിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിനു മുന്നിലേക്ക് അശ്രദ്ധയോടെ കാർ ഓടിച്ചു വരുന്നത് കണ്ടാണ് ഡ്രൈവർ ബ്രേക്കിട്ടത്. യാത്രക്കാരായ രണ്ടു കുട്ടികൾ അടക്കം 4 പേർക്കാണ് പരുക്കേറ്റത്. ഇവരെ അതേ ബസ്സിൽ തന്നെ Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരുക്ക് നിസാരമാണ്.

Thiruvambady: മണപ്പാട്ടി മുഹമ്മദ് നിര്യാതനായി

Muhammad passed away image

Thiruvambady: മണപ്പാട്ടി മുഹമ്മദ് (56) നിര്യാതനായി. തിരുവമ്പാടി യൂസി മുക്കിൽ വർഷങ്ങളായി റോയൽ ബേക്കറി നടത്തിയിരുന്നു. ഭാര്യ: സഫിയ. മക്കൾ :ഫൈസൽ, അഫ്സൽ, നൗഫൽ, ഫർസാ. മരുമക്കൾ: ഷമീർ, ജസീന, സഫ്വാന.

Wayanad, ജന രോഷം ആളിപ്പടരുന്നു; രാഹുല്‍ ഗാന്ധിയും, മന്ത്രിമാരും വയനാട്ടിലേക്ക്

rg image

Wayanad: വന്യ ജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ വയനാട്ടുകാരുടെ രോഷം അണ പൊട്ടിയൊഴുകുകയാണ്. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ ജന രോഷം ഇരമ്പി. ഇതോടെ, സ്ഥലം എം.പി രാഹുൽ ഗാന്ധി വയനാട്ടിലേക്കെത്താൻ സാധ്യത. പുതിയ സാഹചര്യത്തിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് എത്തുന്നത്. നിലവിൽ, വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എത്തി നിൽക്കുന്നത്. ഇന്ന് വൈകീട്ട് വരാണസിയിൽ യാത്ര നിർത്തിവച്ച ശേഷമാകും രാഹുൽ […]

Narikkuni, പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു

Narikkuni, a young man died after falling from a corner while painting image

Narikkuni: പാലങ്ങാട് പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടോളി പുത്തരി പിലാക്കിൽ ഹുസൈന്റെ മകൻ ബാസിതാണ്(26) മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ പാലങ്ങാട് വെച്ച് പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അഫ്സില

Wayanad, പനമരത്ത് ഭക്ഷ്യ വിഷ ബാധ ഒൻപത് വിദ്യാർത്ഥികൾ ചികിത്സ തേടി

Nine students seek treatment for food poisoning in Panamaram, Wayanad image

Wayanad: പനമരത്ത് ഭക്ഷ്യ വിഷ ബാധ ഒൻപത് വിദ്യാർത്ഥികൾ ചികിത്സ തേടി. കൂളിവയൽ ഇമാം ഗസ്സാലിയിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പമനമരം സിഎച്ച്സിയിൽ ചികിത്സ തേടിയ ഒൻപത് പേരിൽ രണ്ടു പേരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Kalpetta, പോളിന്റെ കുടുംബത്തിന് പത്ത് ലക്ഷം അടിയന്തിര സഹായം പ്രഖ്യാപിച്ചു സർക്കാർ.

Kalpetta, Govt announces Rs 10 lakh emergency assistance to Paul's family. image

Kalpetta: വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ട പരിഹാരത്തിന് ശുപാർശ ചെയ്യും. സർക്കാരിനോട് ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം പത്ത് ലക്ഷം ഉടൻ നൽകും. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി. കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം. അതിനിടെ വനം വന്യജീവി ആക്രമണത്തിൽ വയനാട് പുൽപ്പളളിയിൽ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലെത്തി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ […]

Thiruvambady, കർഷക കോൺഗ്രസ് റോഡ് ഉപരോധിച്ചു.

1000485543

Thiruvambady: വന്യ മൃഗ ശല്യത്തിനെരെ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ Thiruvampady,പ്രതിക്ഷേധ പ്രകടനവും, റോഡ് ഉപരോധവും സംഘടിപ്പിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ പൊതുയോഗം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. […]

test