ഹരിത കർമ്മസേനക്ക് ഇനി വേഗം കൂടും.

1000485067

കൊയിലാണ്ടി നഗരസഭയുടെ 2023 -24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി വാർഡുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനക്കായുള്ള അഞ്ച് ഇ- ഓട്ടോറിക്ഷകളുടെ താക്കോൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. കൊയിലാണ്ടി നഗരസഭയുടെ 2023 -24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി വാർഡുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനക്കായുള്ള അഞ്ച് ഇ- ഓട്ടോറിക്ഷകളുടെ താക്കോൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. അമ്പത് ലക്ഷം രൂപ നഗര സഞ്ചിക ഫണ്ടിൽ (Urban Agglomeration Fund) […]

Thamarassery, 12 കാരിക്കു നേരെ നഗ്നതാ പ്രാദർശനം, യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു .

vb

Thamarassery: അയൽപക്കത്തെ വീട്ടിലെത്തി 12 കാരിക്കു നേരെ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ താമരശ്ശേരി കളത്തിങ്ങൽ വീട്ടിൽ മുജീബ് ( 42)നെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ആറാം ക്ലാസുകാരിയെ സ്കുളിൽ വെച്ച് കൗൺസിലിംഗ് നടത്തിയപ്പോഴാണ് വിവരം പുറത്ത് പറഞ്ഞത്, തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും, അവർ പോലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. 2023-ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെത്തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിലും പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും […]

Kanhangad ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ.

m

Kasaragod: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യപ്രകാശ്, അമ്മ ​ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാച്ച് റിപ്പയറിം​ഗ് കട നടത്തുകയായിരുന്നു സൂര്യപ്രകാശ്. ഭാര്യക്കും അമ്മയ്ക്കും വിഷം നല്കിയ ശേഷം സൂര്യപ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Wayanad, ഹർത്താൽ; ലക്കിടിയില്‍ UDF പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു.

t

ഒരാഴ്ചയ്ക്കിടെ  കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് Wayanad, ഹർത്താൽ. UDF, LDF, BJP, ഹർത്താലിന് ആഹ്വാനം ചെയ്തത്. ലക്കിടിയില്‍ UDFപ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. രണ്ട് പേർ കൊല്ലപ്പെട്ടിട്ടും  സർക്കാരും വനം വകുപ്പും അനാസ്ഥ തുടരുന്നുവെന്നാണ് ആരോപിച്ചാണ് UDF  പ്രതിഷേധം. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും LDF ആവശ്യപ്പെടുന്നു.  കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെ മൃതദേഹം ഇന്ന് Wayanad, പുൽപ്പള്ളിയിൽ എത്തിക്കും.  ബന്ധുക്കളും നാട്ടുകാരും മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ […]

Engapuzha, വാഹനാപകടം, കൈതപ്പൊയിൽ സ്വദേശിക്ക് പരിക്ക്.

ac cleanup

Engapuzha: Engapuzha പാരിഷ് ഹാളിന് സമീപം പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടത്തിൽ കൈതപ്പൊയിൽ എലിക്കാട് സ്വദേശി നിസാറിന് പരുക്കേറ്റു. ബുള്ളറ്റ് യാത്രികനായ ഇയാളെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയായിരുന്നു അപകടം.

വനം വകുപ്പുമന്ത്രി രാജി വെക്കണം ; ആം ആദ്മി പാർട്ടി.

um

Thiruvampady: വക്താട്ടിൽ വന്യമൃഗങ്ങളുടെ അകമണത്തിൽ ജെനങ്ങളുടെ മരണം തുടർക്കഥയാവുകയാണു. ജെനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗവൺമെന്നും പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് വനം വകുപ്പുമന്ത്രി രാജി വെക്കുകയും വേണം. മരണപ്പെട്ടവരുടെ കുടുംബത്തിന് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആം ആദ്മി പാർട്ടി ഗവൺമെണ്ടിനോടും ആവശ്യപ്പെട്ടു കൊണ്ട് Thiruvampady സായാഹ്ന ധർണ്ണ […]

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

rs magic

Thamarassery: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി  ഒന്നര വർഷത്തോളം യുവതിയുമായി അടുപ്പത്തിലാവുകയും, ശാരീക ബന്ധങ്ങൾ പുലർത്തുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയും ചെയ്തു എന്ന് യുവതി നൽകിയ പരാതിയിൽ മലപ്പുറം മമ്പാട് കാഞ്ഞിരാല വീട്ടിൽ അബ്ദുൽ ഹമീദ് (29) നെ  താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് മലപ്പുറം വാഴക്കാട് വെച്ച് ഇന്ന് വൈകുന്നേരം 4 മണിക്കാണ് കസ്റ്റഡിയിൽ എടുത്തത്. Thamarassery പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ഡൽഹിയിലെ കർഷക പോരാട്ടത്തിന് Thiruvampady, കർഷക കോൺഗ്രസിൻ്റെ ഐഖ്യദാർഡ്യം.

jk

Thiruvampady: കേന്ദ്ര സർക്കാരിൻ്റെ വഞ്ചനാപരമായ കർഷക വിരുദ്ധനയങ്ങൾക്കെതിരെ യും ഡൽഹിയിൽ നടക്കുന്ന കർഷക അവകാശപ്പോരാട്ടങ്ങൾക്ക് ഐഖ്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടും കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. Thiruvampady, നടന്ന പ്രതിഷേധ പ്രകടനം ജില്ലാ കോൺഗ്രസ് ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ പത്ത് മണിക്ക് Thiruvampady ടൗണിൽ വന്യമൃഗ ശല്ല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധ സംഗമം നടത്തുന്നതാണന്ന് സംഘാടകർ അറിയിച്ചു. കർഷക കോൺഗ്രസ് […]

Thamarassery, അഭിമാന നേട്ടവുമായി സുൽത്താന സഹോദരിമാർ.

1001537992 magic

Thamarassery: ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന അഞ്ചാമത് നാഷണൽ QWAN KI DO ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സീനിയർ അണ്ടർ 51 – Kg വിഭാഗത്തിൽ താമരശ്ശേരി സ്വദേശിനികളായ നസ്മ സുൽത്താന നാസർ സ്വർണ്ണ മെഡലും , ജുനിയർ അണ്ടർ 56 Kg വിഭാഗത്തിൽ സഹോദരി സയന സുൽത്താന നാസർ വെള്ളിമെഡലും കരസ്ഥമാക്കി. ഇരുവരും വാവാട് URANUS MARTIAL ARTS & FITNESS ACADEMY യിലുടെയാണ് ഈ  നേട്ടത്തിന് അർഹരായിരിക്കുന്നത്.

Thiruvambady, നാളെ ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ കൂട്ടയോട്ടം നടത്തുന്നു.

ty

Thiruvambady ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം’ എന്ന സന്ദേശവുമായി ജീവതാളം പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 8.30 ന് Thiruvambady, കൂട്ടയോട്ടം നടത്തുന്നു.      ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മലബാർ സ്പോർട്സ് അക്കാദമി യിലെ അംഗങ്ങൾ, യുവജന സംഘടനകൾ, സ്പോർട്സ് താരങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, ക്ലബ്ബ് പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരികൾ, ആരോഗ്യപ്രവർത്തകർ, നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടയോട്ടം നടത്തുന്നത്. […]

കാട്ടാനയാക്രമണം; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം; Wayanad, നാളെ ഹര്‍ത്താല്‍.

ഒരാഴ്ചയ്ക്കിടെ കാട്ടാനയാക്രമണത്തില്‍ വീണ്ടും ഒരാള്‍കൂടി കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നാളെ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബിജെപി ഹര്‍ത്താല്‍. Wayanad പുൽപ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരനായ പോളാണ് മരിച്ചത്. പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടിലെ പാക്കത്ത് വന്യമൃഗശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍‌ പ്രതിഷേധമാര്‍ച്ച് നടത്തി. രാവിലെ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നു ഒടുകയായിരുന്നു. പിന്നാലെ വന്ന കാട്ടാന വീണുപോയ […]

കാട്ടാനയുടെ ചവിട്ടേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.

ഇന്നു രാവിലെ കുറുവ ദ്വീപിൽ വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥൻ പാക്കം സ്വദേശി പോൾ മരണപ്പെട്ടു. ഇയാളുടെ നട്ടെല്ലിനും, വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

test