Kunnamangalam, ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

Three members of a family drowned in Chathamangalam, Kunnamangalam image

Kunnamangalam: ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിലാണ് കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45) , മകൾ ആർദ്ര (18) , ചാത്തമംഗലം കുഴി മണ്ണിൽ അദ്വൈദ് എന്നിവരാണ് മരിച്ചത്. ആൺ കുട്ടി ആദ്യം ഒഴുക്കിൽ പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് പേരും അപകടത്തിൽ പെടുകയുമായിരുന്നു എന്നാണ് വിവരം.

Thamarassery, പി സി മുക്കിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Tipper lorry collides with scooter in Thamarassery PC mukku, two injured image_cleanup

Thamarassery: സംസ്ഥാന പാതയിൽ പി സി മുക്കിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർക്ക് പരുക്ക്. സ്കൂട്ടർ യാത്രികരായ ബാലുശ്ശേരി കരുമല ചിറ്റാരിക്കുന്നുമ്മൽ ചന്ദ്ര ബാബു, മകൾ അമൃത എന്നിവർക്കാണ് പരുക്കേറ്റത്. കൊടുവള്ളിയിൽ പി എസ് സി പരീക്ഷയ്ക്കായി മകളുമായി പോകുകയായിരുന്ന ചന്ദ്ര ബാബുവിന്റെ സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഇരുവരേയും Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Wayanad, കാട്ടാന ആക്രമണം: മൃത ദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം; മാനന്തവാടിയില്‍ ഹര്‍ത്താൽ

Hartal at Mananthavadi image

Wayanad: വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യ വയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ കാറിൽ നിന്ന് ഇറങ്ങി നടന്നു പോകാന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42 കാരനായ […]

Kalpetta, ജീപ്പ് തല കീഴായി മറിഞ്ഞ് 7 പേർക്ക് പരുക്ക്

Kalpetta, 7 injured as jeep overturns image

Kalpetta: ഏച്ചോം മുക്രാ മൂലയിൽ ജീപ്പ് തലകീഴായി മറിഞ്ഞ് 7 പേർക്ക് പരുക്ക്. പള്ളിക്കുന്ന് തിരുനാളിന് വന്നു മടങ്ങുന്ന വഴി മാനന്തവാടി ഒഴക്കോടി സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പ് തല കീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ കൈനാട്ടി ഗവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല.

Thamarassery, ചുരത്തിൽ വാഹനാപകടം

Thamarassery, car accident at the pass image

Thamarassery: താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.ചുരം ഇറങ്ങിവരികയായിരുന്ന ചരക്ക് ലോറിയും വയനാട് ഭാഗത്തേക്ക് പോകുന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റ ടിപ്പര്‍ ഡ്രെെവറെ ഹോസ്പിറ്റലില്‍ പ്രവേശിച്ചു. സ്ഥലത്ത് പോലീസും, ചുരം സംരക്ഷണ സമിതി, എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നു. ക്രയിനുപയോഗിച്ച് വാഹനങ്ങള്‍ മാറ്റിയാല്‍ മാത്രമെ ഗതാഗതം പുനസ്ഥാപിക്കാനാവുകയുള്ളു.

Mananthavady, കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Mananthavady, one killed in wildcat attack image

Mananthavady: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തി ഒരാൾ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിൻ്റെ വീട്ടു മുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ. വന പാലകർക്കെതിരെ ശക്തപ്രതിഷേധവുമായി നാട്ടുകാർ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു.കർണ്ണാട കയിലെ റോഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. മുട്ടങ്കര ഭാഗത്ത് മറ്റത്തിൽ ജിബിൻ്റെ വീടിൻ്റെ മതിൽ കാട്ടാന തകർത്തു.

കല്ലടിക്കുന്നുമ്മൽ K K ഹുസൈൻ നിര്യാതനായി

husain image

Kaithappoyil: കല്ലടിക്കുന്നുമ്മൽ K K ഹുസൈൻ(59) നിര്യാതനായി. പരേതരായ പോക്കർ – ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മൂസ, തറവയി, അബ്ദുറഹ്മാൻ, അബു, അഹമ്മദ് കുട്ടി(Late), സക്കീന മയ്യിത്ത് നിസ്കാരം 11മണിക്ക് വെസ്റ്റ് കൈതപ്പോയിൽ ജുമാ മസ്ജിദിലും 11.30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും

Kunnamangalam, പത്ര ഏജന്റുമാരുടെ യോഗം നാളെ

Kunnamangalam: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ കുന്ദമംഗലം ഏരിയ കൺവെൻഷൻ നാളെ നടക്കും. കുന്ദമംഗലം ഹൈസ്ക്കൂൾ ഹാളിൽ വൈകുന്നേരം 4.30നാണ് പരിപാടി. പുതിയ മെമ്പർഷിപ്പ് ചേർക്കലും, പുതുക്കലും, ക്ഷേമ പദ്ധതി വിശദീകരണവും ചടങ്ങിൽ നടക്കും. എല്ലാ പത്ര ഏജന്റുമാരും പങ്കെടുക്കണമെന്ന് സെക്രട്ടറി സർവ്വദമനൻ കുന്ദമംഗലം അറിയിച്ചു.

കേരളത്തിലെ പ്രശസ്ത മിമിക്രി കലാകാരൻ ഹസീബ് പൂനൂരും,മലബാറിൽ തരംഗമായ ജാനുവേടത്തിയും Thamarassery യിൽ

fest image

Thamarassery: കൊടുവള്ളി മണ്ഡലം ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച രീതിയില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന പ്രശസ്തനായ മിമിക്രി കലാകാരന്‍ ഫ്ലവവേഴ്സ് ടിവി കോമഡി ഉത്സവ് ഫെയിം ഹസീബ് പൂനൂരും മലബാറിലെ സാധാരണ ജനങ്ങൾക്കിടയിൽ തരംഗം തരംഗമായ ജാനു ഏടത്തിയും കേളപ്പേട്ടനും താമരശ്ശേരിയിലെ ഗ്രാന്റ് വില്ലേജ് ഫെസ്റ്റിവീയത്തിൽ പരിപാടി അവതരിപ്പിക്കുന്നു. ഞായറാഴ്ച വെകുന്നേരം 6.30ന് താമരശ്ശേരി കാരാടി ജിയുപിഎസ് സ്കൂള്‍ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളിലെല്ലാം വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. […]

Mananthavady, കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്

Mananthavady, forest watcher injured in tiger attack image

Mananthavady: കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്. തോൽപ്പെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസിലെ താൽക്കാലിക വാച്ചർ, വെങ്കിടദാസി (50) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.30ഓടെ അരണപ്പാറ പള്ളിമുക്കിന് സമീപം വന മേഖലയോട് ചേർന്നാണ് സംഭവം. തലക്ക് സാരമായി പരിക്കേറ്റ വെങ്കിടദാസിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Thamarassery, ജ്വല്ലറി കവർച്ച; സംഘത്തിലെ മൂന്നു പേരും പിടിയിലായി

Thamarassery, jewelery robbery; All three members of the group were arrested image

Thamarassery: താമരശ്ശേരി റനാ ഗോൾഡിൽ കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരും പിടിയിലായി. നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിൻ്റെ സംഹാദരൻ നിസാർ, സുഹൃത്ത് മുഹമ്മദ് നിഹാൽ എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.

Kalpetta, ഷെയർ ട്രേഡിംഗ് വഴി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

Kalpetta, youth arrested for cheating through share trading image

Kalpetta: വാട്‌സ് ആപ്പ് മുഖേന ഷെയർ ട്രേഡിംഗ് എന്ന വ്യാജേന 26,65,963/ രൂപ കണ്ണൂർ മുണ്ടയാട് സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി തട്ടിയെടുത്ത കേസിലെ പ്രതിയെ കൽപ്പറ്റ സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കർണാട‌ക ചിന്താമണിയിൽ നിന്നും ശ്രീകാന്ത് എന്നയാളെയാണ് പിടികൂടിയത്.

test