Koyilandy, കൊയിലാണ്ടിയില്‍ മണല്‍ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; എന്‍ഫോഴ്സ്മെന്റ് പിടികൂടി

Koyilandy, diesel smuggling under the guise of sand; Enforcement caught up image

Koyilandy: കൊയിലാണ്ടിയില്‍ നിന്നും മണല്‍ എന്ന വ്യാജേനെ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസല്‍ ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി. ഇന്നലെയാണ് സംഭവം. ടിപ്പര്‍ ലോറിയില്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക തരത്തില്‍ ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്താന്‍ ശ്രമിച്ചത്. ഡീസല്‍ വിതരണം ചെയ്യാനായി പ്രത്യേക തരം മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു. മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് KL O2 Y – 46 20 നമ്പര്‍ ടിപ്പര്‍ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലിറ്റര്‍ […]

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാനസികാരോഗ്യ വിദഗ്ധന് സസ്പെൻഷൻ.

Mananthavady, suspension of mental health specialist in case of molestation of girl. image

Mananthavady: ചികിത്സക്കെത്തിയ പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്പെൻഷൻ. ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺ കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡൽ ഓഫീസറായിരുന്ന ജോസ്റ്റിൻ ഫ്രാൻസിസ്, കെ.ജി.എം.എ മുൻ പ്രസിഡണ്ടാണ്. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും […]

Kerala സർക്കാരിന്റെത് പ്രവാസികളെ വഞ്ചിച്ച ബജറ്റ്: പ്രവാസി കോൺഗ്രസ്

budejet image

Koduvally: കേരള സർക്കാരും നോർക്കയും പ്രവാസി വകുപ്പും പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും, പ്രവാസികളുടെ പ്രതീക്ഷ നഷ്ടപ്പെടുന്ന തരത്തിലും അവരെ അപമാനിക്കുന്ന തരത്തിലുള്ള ബജറ്റാണ് Kerala സർക്കാർ അവതരിപ്പിച്ചതെന്നും പ്രവാസി കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് കാലശേഷം തിരിച്ചു പോകാത്ത പ്രവാസികൾക്കും തൊഴിൽ നഷ്ടപ്പെട്ടും, ആരോഗ്യ കാരണത്താലും ജോലിക്ക് പ്രയാസമുള്ള പ്രവാസികൾക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും എന്നുള്ള സർക്കാർ വാഗ്ദാനം പായ് വാക്കായി. കഴിഞ്ഞ വർഷം 126 കോടി രൂപ പ്രവാസി ക്ഷേമ കാര്യത്തിനു വേണ്ടി ബജറ്റിൽ […]

Mukkam, ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റിലുള്ളവർ

Accused on permanent criminal list imge

Mukkam: മുക്കത്ത് നാല് കിലോമീറ്ററോളം സ്വകാര്യ ബസിനെ പിന്‍ തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. കഴിഞ്ഞ ദിവസമാണ് തോട്ടുമുക്കത്ത് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന റോബിന്‍ ബസിനെ മുക്കം അരീക്കോട് റോഡില്‍ കല്ലായില്‍ വെച്ച് കാറിലെത്തിയ സംഘം തടയുകയും ഡ്രൈവര്‍ നിഖിലിനെ മര്‍ദ്ദിക്കുകയും ചെയ്തത്. ബസിന്റെ താക്കോല്‍ തട്ടിയെടുത്ത സംഘം സൈഡ് മിറര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. എം ഡി എം എ വില്‍പനയുമായി ബന്ധപ്പെട്ട് നാല് മാസത്തോളം ജയിലില്‍ കിടന്ന […]

Wayanad, മലയണ്ണാന്റെ ആക്രമണം; നാലു പേർക്ക് പരിക്ക്

Wayanad, invasion of Malayan; Four people were injured image

Wayanad: വയനാട്ടിൽ പുൽപ്പള്ളി ഇരുളത്ത് മലയണ്ണാന്റെ ആക്രമണത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്. പ്രദേശ വാസിയായ വാസുവിന്റെ വീടിനുള്ളിലേക്ക് കയറിയ മലയണ്ണാൻ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മലയണ്ണാനെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുകാർക്ക് നേരെ ആക്രമണം നടന്നത്. വാസു, ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Thamarassery, ജ്വല്ലറി കവര്‍ച്ച; പ്രതികളിലൊരാള്‍ പിടിയില്‍

Thamarassery, jewelery robbery; One of the accused is under arrest image

Thamarassery: താമരശ്ശേരിയിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ പ്രതികളിലൊരാള്‍ പോലീസ് പിടിയില്‍. കൂട്ടു പ്രതികള്‍ക്കായി അന്ന്വേഷണം ഊര്‍ജിതമാക്കി. താമരശ്ശേരി കെടവൂർ വെണ്ടേക്ക് മുക്ക് ഫ്ലാറ്റിൽ താമസിച്ചു വരുകയായിരുന്ന നഹാഫ് (27) നെയാണ് Thamarassery DYSP യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ സഹോദരന്റെ വീട്ടിൽ നിന്നും 20 പവൻ സ്വർണവും, കവർച്ചക്ക് ഉപയോഗിച്ച കോട്ടുകളും കണ്ടെടുത്തു. നഷ്ടപ്പെട്ട 50 പവനിൽ ബാക്കിയുള്ള സ്വർണം കണ്ടെടുക്കാനായി പോലീസ് പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി. ജനുവരി 24 നായിരുന്നു താമരശ്ശേരി […]

Thamarassery, ചുങ്കത്ത് അഥിതി തൊഴിലാളികൾ തമ്മിൽ വാക്കു തർക്കം: ബാർബർ ഉടമക്ക് കുത്തേറ്റു

Barber owner stabbed image

Thamarassery:ചുങ്കത്ത് അഥിതി തൊഴിലാളികൾ തമ്മിൽ വാക്കു തർക്കം, യുവാവിന് കുത്തേറ്റു.ചുങ്കത്ത് ബാർബർ ഷോപ്പ് നടത്തുന്ന മുഹമ്മദ് റാഷിദിനും, ഇയാളുടെ നാട്ടുകാരനായ യു പി മുറാദാബാദ് സ്വദേശി ഫഹീമിനുമാണ് കുത്തേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഘർഷം. ജോലി ചെയ്ത വകയിൽ’ ഫഹീമിന് 9000 ത്തോളം രൂപ നൽകാനുണ്ട്, ഇത് ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് മേശയിയിൽ ഉണ്ടായിരുന്ന കത്രിക കൊണ്ട് കുത്തുകയുമായിരുന്നെന്ന് മുഹമ്മദ് റാഷിദ് പറഞ്ഞു. വയറിനു നേരെ കുത്തിയപ്പോൾ കൈ കൊണ്ട് തടഞ്ഞത് […]

Mukkam, സ്വകാര്യ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചു

Mukkam chased the private bus and beat up the driver image

Mukkam: മുക്കത്ത് നാലു കിലോമീറ്ററോളം സ്വകാര് യബസിനെ പുന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചു. തോട്ടുമുക്കം സ്വദേശി നിഖിലിനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം മർദ്ദിച്ചത്. അതിനിടെ, ബസിന്റെ താക്കോൽ അക്രമികൾ തട്ടിയെടുത്തതിനെ തുടർന്ന് യാത്രക്കാർ വഴിയിൽ കുടുങ്ങി. വൈകിട്ട് നാലേ മുക്കാലോടെയാണ് സിനിമാ സ്റ്റൈൽ സംഭവം. തോട്ടുമുക്കത്ത് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന റോബിൻ ബസിനെ ചുണ്ടത്തും പൊയിൽ മുതലേ കാറിലെത്തിയ സംഘം പിന്തുടരുന്നുണ്ടായിരുന്നു. 4 കിലോമീറ്റർ പിന്നിട്ട ശേഷം മുക്കം അരീക്കോട് റോഡിൽ കല്ലായിയിൽ വെച്ച് ബസിനെ തടഞ്ഞ് നിർത്തിയ […]

വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, കിലോയ്ക്ക് 450 രൂപ

Garlic will burn if you touch it, Rs 450 per kg image

Thiriuvananthapuram: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കൃഷി വകുപ്പിന്റെ […]

Kunnamangalam, റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kunnamangalam, a woman who was undergoing treatment died after being hit by a bike while crossing the road image

Kunnamangalam: കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.ആനപ്പാറ താഴെ എടവലത്ത് തസ് ലീന (41) ആണ് ഇന്നലെ മരിച്ചത്. ഭർത്താവ്: അബ്ദുസമദ്. മക്കൾ: സൻഫീർ, സിഫ്ന. ആനപ്പാറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് മുക്കം ഭാഗത്തു നിന്ന് വരികയായിരുന്ന ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റിരുന്നു ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം […]

Thamarassery, ഗ്രാൻഡ് വില്ലേജ് ഫെസ്റ്റീവിയത്തിന് ഉജ്വല തുടക്കം

Thamarassery, grand village festival gets off to a flying start image

Thamarassery: ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന ‘താമരശ്ശേരി വില്ലേജ് ഗ്രാൻഡ് ഫെസ്റ്റിവിയത്തിന് തുടക്കം. Thamarassery ജി.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ താമരശ്ശേരിയിൽ സ്ഥിരം ഫുഡ് സ്ട്രീറ്റ് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് എം.എൽ.എ അറിയിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷനായി. വി.എം. ഉമ്മർ, കെ.എം. അഷ്‌റഫ്, ജെ.ടി. അബ്ദുറഹിമാൻ, പി.സി. ഹബീബ് തമ്പി, പി. ഗീരീഷ് കുമാർ, […]

Vadakara, ദേശീയ പാതയോരത്തെ ആറ് കടകൾ കുത്തി തുറന്ന് കവർച്ച

Vadakara, six shops along the national highway were broken into and robbed image

Vadakara: വടകരയ്ക്കടുത്ത് ദേശീയ പാതയോരത്തെ ആറ് കടകൾ കുത്തി തുറന്ന് കവർച്ച, ഷട്ടറുകൾ തകർക്കുന്ന ദൃശ്യം പൊലീസ് പരിശോധിക്കുന്നു. രണ്ട് യുവാക്കൾ മോഷണം നടത്തുന്ന ദൃശ്യമാണ് സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചത്. ചോറോട് ഗെയിറ്റിലെ ആറ് കടകളിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപി ആർ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷണം പോയി. തൊട്ടടുത്ത റിയാസിൻ്റെ അൽ അമീൻ ചിക്കൻ സ്റ്റാളിൽ നിന്ന് ആയിരം രൂപയും മോഷണം […]

test