Thamarassery, ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Thamarassery: താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവും. ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച പത്തു മണിക്ക് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. രണ്ടു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ ഉപ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർഥികൾ 11 വേദികളിലായി മാറ്റുരയ്ക്കും.
Loan ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കുറ്റ്യാടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിൽ

Kuttiadi: ഓൺലൈൻ Loan ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കുറ്റ്യാടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിൽ തുടരുന്നു . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. കുറ്റ്യാടി സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 25-കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. Loan ആപ്പിൽ നിന്ന് രണ്ടായിരം രൂപ വായ്പയെടുത്തതിന് ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും ആപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി യെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായി. ഇതേ തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരു […]
Perambra, സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മർദിച്ചതായി പരാതി

Perambra: പേരാമ്പ്രയിൽ സെയില്‍സ് ഗേളിനെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ യുവതിയെ സ്ഥാപനം ഉടമ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണം. സംഭവത്തില്‍ സ്ഥാപന ഉടമയ്ക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുട മൊഴി പൊലീസ് എടുത്തുവരുകയാണ്. മൊഴിയെടുത്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു
Kuttikkattoor, സൈനബ കൊലപാതകം: കൂട്ടുപ്രതി സുലൈമാന്‍ പിടിയില്‍

Kozhikode: Kuttikkattoor സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് അറസ്റ്റിലായത്. സേലത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സമദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈനബയെ കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ പ്രതികള്‍ തള്ളുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. ചുരത്തില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. കണ്ടെടുത്തത് സൈനബയുടേത് തന്നെയാണോ എന്നുറപ്പിക്കാനായി മൃതദേഹ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സൈനബ ധരിച്ചിരുന്ന […]
പ്ലസ് ടു വിദ്യാര്‍ഥിയുടെ Mobile Phone തട്ടിപ്പറിച്ച ബലാത്സംഗ കേസിലെ പ്രതി പിടിയിൽ

Kozhikode: പ്ലസ് ടു വിദ്യാര്‍ഥിയുടെ Mobile Phone തട്ടിപ്പറിച്ച കേസിലെ പ്രതി പിടിയിലായി. ആലപ്പുഴ തിരുമല ഭാഗം കളത്തില്‍ ഹൗസില്‍ വിഷ്ണു ശ്രീകുമാറിനെ (33) യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിലും ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേസുകളില്‍ പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. വിഷ്ണു ശ്രീകുമാറിനെതിരെ പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയില്‍ നിന്നും എയര്‍ഗണും കത്തിയും കണ്ടെടുത്തു. സാഹസികമായാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ […]
Govt Higher Secondary School കെട്ടിട നിർമ്മാണം പ്രവർത്തി ഉദ്ഘാടനം

Puthuppady: പുതുപ്പാടി Govt Higher Secondary School ഹൈസ്കൂൾ വിഭാഗം കെട്ടിട നിർമ്മാണ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സ്കൂളുകളിൽ ഉൾപ്പെട്ടതാണ് പുതുപ്പാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. മൂന്ന് കോടി രൂപ മുതൽ മുടക്കിയാണ് കെട്ടിട നിർമ്മാണ നവീകരണ പ്രവർത്തികൾ നടത്തുന്നത്. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ . ലിന്റോ ജോസഫ് ഉദ്ഘാടന കർമം […]
Kodanchery, ഗവൺമെന്റ് കോളേജിൽ സെമിനാർ നടത്തി

Kodanchery: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ IQAC യുടെ ആഭിമുഖ്യത്തിൽ എക്കണോമിക്സ് ഓഫ് കറപ്ഷൻ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിപിൻ പി വീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. വൈ. സി. ഇബ്രാഹിം, ഡോ. എം വി സുമ, ഡോ. ജോബി രാജ് ടി എന്നിവർ സംസാരിച്ചു.
Omassery, അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു

Omassery: അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങംപുറം അങ്കണവാടിയിൽ ശിശു ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി കലോൽസവം സംഘടിപ്പിച്ചു. പിഞ്ചു വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി. വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ആർ.എം.അനീസ് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ ഷൈജ ടീച്ചർ,ഹെൽപർ പ്രസീത, പി.ആമിന, ആശ വർക്കർ കെ.പി.ആയിഷ എന്നിവർ സംസാരിച്ചു. കലോൽസവത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ ഡിസംബറിൽ നടക്കുന്ന Omassery പഞ്ചായത്ത് തല കലോൽസവത്തിൽ മാറ്റുരക്കും.
ശിശുദിനം ആഘോഷിച്ചു ശ്രദ്ധേയമായി Iqrah Public School

Thiruvambady: കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഇന്നലെ രാജ്യം ശിശുദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി, തിരുവമ്പാടി Iqrah Public School ൽ വേറിട്ട രീതിയിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു ശ്രദ്ധേയമായി. തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്നേഹാലയത്തിലെ മുത്തച്ഛൻ മാരുടെ ഒപ്പം ആയിരുന്നു ഇഖ്റഹ് പബ്ലിക് സ്കൂളിലെ കുരുന്നുകളുടെ ശിശുദിനാഘോഷം. പ്രിയപ്പെട്ട മുത്തച്ഛൻമാർക്ക് ഭക്ഷണവും മധുര പലഹാരങ്ങളും ഒരുക്കി, കളിയും ചിരികളുമായി ശിശുദിനം മനോഹരമാക്കി Iqrah Public School ലെ കുരുന്നുകൂട്ടം. […]
Thamarassery ചുരം; ഒരിക്കലും നടക്കാത്ത തുരങ്കപാത ഉപേക്ഷിച്ച് ബൈപാസ് റോഡ് നിര്‍മിക്കൂ കെ. മുരളീധരൻ

Kalpetta: ഒരിക്കലും നടക്കാത്ത തുരങ്കപാതക്ക് ലക്ഷം കോടി രൂപ മുടക്കുമെന്ന് പറയുന്ന കേരള സര്‍ക്കാര്‍, ജനോപകാരപ്രദമായ ചുരം ബൈാസ് റോഡിന് 100 കോടി മുടക്കി Thamarassery ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് കെ.മുരളീധരൻ എം.പി. വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് Kalpetta നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചുരം പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാനായകൻ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എക്ക് കെ. മുരളീധരൻ എം.പി പതാക കൈമാറി. ചിപ്പിലിത്തോട്-മരുതിലാവ് വഴി വൈത്തിരി […]
World Cup ഒമ്പത് തുടർ ജയങ്ങളുമായി ഇന്ത്യ സെമിയിൽ

Bengaluru: World Cup പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും വിജയിച്ച് ഇന്ത്യ. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (128), കെ എല്‍ രാഹുല്‍ (102) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഡച്ച് പട 47.5 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് […]
Puthuppady, മുസാബഖ കലാമേളയിൽ കുഞ്ഞുകുളം ഖുവ്വത്തുൽ ഇസ്ലാം മദ്റസ ചാംപ്യൻമാർ

Puthuppady: പെരുമ്പള്ളി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ശറഫുൽ ഇസ്ലാം മദ്റസയിൽ സംഘടിപ്പിച്ച മുസാബഖ ഇസ്ലാമിക കലാമേളയിൽമേളയിൽ 350 പോയിന്റ് നേടി കുഞ്ഞുകുളം ഖുവ്വത്തുൽ ഇസ്ലാം മദ്റസ ചാംപ്യൻമാരായി. 308 പോയിന്റ് നേടി പെരുമ്പള്ളി ശറഫുൽ ഇസ്ലാം രണ്ടാം സ്ഥാനവും 289 പോയിന്റ് നേടി ചുണ്ടൻകുഴി ദാറുൽ ഉലൂം മദ്റസ മൂന്നാം സ്ഥാനവും നേടി. കലാ പ്രതിഭകളായി മുഅല്ലിം വിഭാഗം അബ്ദുൽ ഹഖീം നൂറാംതോട് (ഈങ്ങാപ്പുഴ ദാറുത്തഖ്വ ) കിഡഡീസ് വിഭാഗത്തിൽ മുഹമ്മദ് റാസിൻ (കാക്കവയൽ മമ്പഉൽ ഖൈറാത്ത് […]