Wayanad, കഞ്ചാവുമായി യുവാവ് പിടിയില്‍

Wayanad: പുല്‍പ്പള്ളി 175 ഗ്രാം കഞ്ചാവുമായി ചുള്ളിയോട് പൊന്നംകൊല്ലി നെല്ലിനിക്കും തടത്തിൽ വീട്ടിൽ രഞ്ജിത്ത് (30) ആണ് പിടിയിലായത്. പെരിക്കല്ലൂര്‍ കടവിന് സമീപം വെച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസിനെ കണ്ട് പരിഭ്രമിച്ച രഞ്ജിത്തിന്റെ കയ്യിലുണ്ടായിരുന്ന കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്. ഐ പി ജി സാജൻ, സിവില്‍ പോലീസ് ഓഫീസർമാരായ അസീസ്, തോമസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Wayanad, കോഴിക്കൂട്ടിൽ പുലി കുടുങ്ങി

Wayanad: കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. Wayanad ജില്ലയിലെ മുപ്പൈനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്.
Kuttikkattoor, ഒരാഴ്ച മുമ്പ് കാണാതായ യുവതിയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് യുവാവിന്റെ മൊഴി

Kozhikode: ഒരാഴ്ച മുമ്പ് കാണാതായ Kuttikkattoor സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരില്‍ തിരച്ചിലിനായി പുറപ്പെട്ടു. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നയാളും […]
Kattippara, ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

Kattippara: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്തിന്റെ പിതാവ് പരേതനായ മോയത്ത് യൂസഫ് എന്നവരുടെ ഭാര്യ മോയത്ത് ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: നഫീസ പേരാമ്പ്ര, ബീവി പേരാമ്പ്ര, സഫിയ കോളിക്കൽ, മുഹമ്മദ് മോയത്ത് (Kattippara ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), നാസർ, അഷ്‌റഫ്, മുജീബ്, ഹംസ, ഷമീർ, മുനീർ, (അപ്പൻ ) ഹസ്സൈനാർ (മാണി ). മരുമക്കൾ പരേതരായ കുഞ്ഞിമൊയ്തി, അമ്മദ് പേരാമ്പ്ര, അബ്ദുള്ള, ജമീല, നസീമ, റഷീദ, റസിയ, അസ്മ, സഫിയ, […]
നവകേരള സദസ്സ് Thamarassery ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇന്ന്

Thamarassery: നവ കേരള നിർമ്മിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴു വർഷത്തിനിടെ കേരളത്തിലുണ്ടായ വികസന മുന്നേറ്റങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യ മന്ത്രിയും മന്ത്രിമാരും നവംബർ 18 മുതൽ ഡിസംബർ 24 വരെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന നവകേരള സദസ്സിൽ എത്തിച്ചേരുകയാണ്. Koduvally നിയോജക മണ്ഡലം നവകേരള സദസ്സ് നവംബർ 26 ന് ഉച്ചക്ക് 2 മണിക്ക് കൊടുവള്ളി കെ.എം ഒ സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് Thamarassery ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന […]
SDPI പൂനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Poonoor: KSEB ചാർജ്ജ് വർദ്ധനവ് കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന ഇടതു സർക്കാറിന്റെ ദുർഭരണത്തിനെതിരെ SDPI Balussery മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ് പിടി, മുജീബ് പൂനൂർ, അഷ്റഫ് എകരൂൽ, സലാഹുദ്ദീൻ അയ്യൂബി തുടങ്ങിയവർ നേതൃത്വം നൽകി.
AI ക്യാമറയെ നോക്കി കൊഞ്ഞനം കുത്തിയ യുവാവിന് 86,500 രൂപ പിഴ ചുമത്തി

Kannur: ഗതാഗത നിയമ ലംഘനം തടയുന്നതിനായി സ്ഥാപിച്ച AI ക്യാമറയെ വക വെക്കാതെ 150 ലധികം തവണ നിയമ ലംഘനം നടത്തിയ ചെറുകുന്ന് സ്വദേശിയായ 25 കാരന് പിഴയായി വിധിച്ചത് 86,500 രൂപ. മൂന്ന് മാസത്തിനിടെ 150 തവണ യുവാവ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുകയും, AI ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും ചെയ്തുവെന്നതാണ് കുറ്റം. യുവാവിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് റദ്ദു ചെയ്തു. പഴയങ്ങാടിയില്‍ സ്ഥാപിച്ച AI ക്യാമറയിലാണ് യുവാവിന്റെ നിയമ ലംഘനം തുടര്‍ച്ചയായി […]
Kuttiadi, ശക്തമായ മഴ; ഇടി മിന്നലേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്

Kozhikode: കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ. Kuttiadi യില്‍ പലയിടത്തും വെള്ളം കയറി. പ്രദേശത്ത് ഇടി മിന്നലേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്.
Koduvally, വൈദ്യുത തൂണിൽ തീ പിടിച്ചത് ആശങ്ക പരത്തി

Koduvally: ദേശീയ പാതയിൽ Koduvally ടൗണിൽ മിനി സിവിൽ സ്റ്റേഷനിലേക്കു പോകുന്ന ഭാഗത്തെ വൈദ്യുതത്തൂണിൽ തീപിടിച്ചത് ആശങ്ക പരത്തി. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് തീപ്പിടിത്തമുണ്ടായത്. എച്ച്.ടി. ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത തൂണിൽ സ്ഥാപിച്ചിരുന്ന സ്വകാര്യ കേബിൾ സ്ഥാപനത്തിന്റെ വയറുകളും ഉപകരണങ്ങളും കത്തി നശിച്ചു. തൂണിൽ തീ പടരുന്നതു കണ്ട നാട്ടുകാർ ഉടൻ തന്നെ കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചു. ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാട്ടുകാരുടെയും Koduvally […]
Kalpetta, കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

Kalpetta: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 20 വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ചെതലയം ആറാംമൈൽ വളാഞ്ചേരികുന്നിൽ പുള്ളിമൂലയിൽ വനാതിർത്തിയോട് ചേർന്നുള്ള കിടങ്ങിലെ ചതുപ്പ് പ്രദേശത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന് ഈഭാഗത്ത് സോളാർ ഹാങിങ് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഷോക്കേറ്റാണോ മരണം എന്ന് വ്യക്തമല്ല. വൈൽഡ് ലൈഫ് വാർഡൻ ദിനേശ്‌കുമാർ, കുറിച്യാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി സലിം എന്നിവരുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ […]
Thamarassery, ടൗണിൽ സീബ്രാ വരകൾ മാഞ്ഞനിലയിൽ: കാൽനട യാത്രക്കാർ ദുരിതത്തിൽ

Thamarassery: നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന കോഴിക്കോട് – കൊല്ലഗൽ ദേശീയപാത, Thamarassery ഗ്രാമപ്പഞ്ചായത്തിലൂടെ കടന്നു പോവുന്ന മിക്കയിടങ്ങളിലും സീബ്രാവരകൾ മാഞ്ഞുപോയ നിലയിൽ. സീബ്രാവരകൾ എന്നോ അപ്രത്യക്ഷമായതിനാൽ വാഹനങ്ങൾ ഇട തടവില്ലാതെ സഞ്ചരിക്കുന്ന തിരക്കേറിയ ദേശീയപാത ആശങ്കയോടെ മുറിച്ചു കടക്കേണ്ട സ്ഥിതിയാണ് കാൽ നട യാത്രികർക്ക്. സംസ്ഥാനപാതയും മിനി ബൈപ്പാസും ഇട റോഡുകളുമെല്ലാം സമ്മേളിക്കുന്ന ഭാഗങ്ങളിൽ ദേശീയപാത 766-ന് മറുപുറത്തെത്താൻ കാൽനടയാത്രക്കാർ നേരിടുന്ന ക്ലേശം ചെറുതല്ല. നൂറു കണക്കിനാളുകൾ പ്രതിദിനം വന്നുപോവുന്ന താലൂക്കാശുപത്രിക്കും ബസ് സ്റ്റാൻഡുകൾക്കും […]
Thamarassery, സംസ്ഥാന ക്യാമ്പ്: അവലോകന യോഗം ഉത്ഘാടനം ചെയ്തു

Thamarassery: നവംബർ 27, 28, 29 തിയ്യതികളിൽ Thamarassery യിൽ നടക്കുന്ന കർഷക കോൺഗ്രസ്സ് സംസ്ഥാന നേതൃ ക്യാമ്പും 29.1.23 ന് വൈകീട്ട് നടക്കുന്ന കർഷക മഹാ സംഗമവും കഴിയുന്നതോടെ കേരളത്തിലെ കർഷക കോൺഗ്രസ്സിന്റെ രൂപവും ഭാവവും മാറുമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ പ്രവിൺ കുമാർ അഭിപ്രായപെട്ടു. സംസ്ഥാന നേതൃ ക്യാമ്പിന്റെയും കർഷക മഹാ സംഗമത്തിന്റെയും സ്വാഗത സംഘത്തിന്റെ പ്രവർത്തനം വിലയിരുത്താൻ DCC യിൽ വിളിച്ചു ചേർത്ത അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. […]