Wayanad, ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാൾ പിടിയിൽ

Wayanad: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി., വെള്ളിമാട്കുന്നില്‍ താമസിച്ചു വരുന്ന തിരുവനന്തപുരം സ്വദേശിയായ സുനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സി.പി.ഒ മാരായ അനിത്, […]
Mukkam ഉപജില്ല കലോത്സവം: കൊടിയത്തൂർ പി.ടി.എം സ്കൂൾ ഓവറോൾ ചാംപ്യന്മാരായി

Mukkam: നാലു ദിവസങ്ങളിലായി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന Mukkam ഉപജില്ല കലോത്സവം സമാപിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. എൽ.പി സ്കൂൾ വിഭാഗത്തിൽ 63 വീതം പോയിന്റുകൾ നേടി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ, മണാശേരി ഗവ. യു.പി സ്കൂൾ, കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ, തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, പുല്ലൂരാം പാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം […]
Omassery, തെച്ച്യാട്, പടിക്കാമ്പൊയിൽ അബ്ദുല്ല നിര്യാതനായി

Omassery: തെച്ച്യാട്, പടിക്കാമ്പൊയിൽ അബ്ദുല്ല (61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നൗഫൽ ചെന്നൈ, ഫൗസിയ മുണ്ടുപാറ, ഫസ്ന കരുവൻപൊയിൽ. മരുമക്കൾ: ശമീർ മുണ്ടുപാറ, നജീബ് കരുവൻപൊയിൽ, അൻസി തിരുവനന്തപുരം. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:45 ന് തെച്ച്യാട് ബദ്രിയ്യ ജുമാ മസ്ജിദിൽ നടക്കും.
Narikkuni, എരവന്നൂർ സ്കൂളിൽ നടന്ന കയ്യാങ്കളി; അധ്യാപകൻ എം.പി ഷാജി അറസ്റ്റിൽ

Narikkuni: എരവന്നൂർ യുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എം പി ഷാജി എൻ ടി യു വിന്റെ നേതാവാണ്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഷാജിയുടെ ഭാര്യയും എൻ ടി […]
Thamarassery, കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുന്നിൽ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു

Thamarassery: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. കൂലി കുടിശ്ശിക നൽകുക, തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബജറ്റ് ഉയർത്തുക, പദ്ധതി ആട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, എൻ എൻ എം എസ് ചെയ്യുന്നതിലൂടെ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചത്. ഏരിയയിലെ ആറ് കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. താമരശ്ശേരിയിൽ കെ എസ് കെ ടി […]
Perambra, തെരുവുനായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞു നാലു പേർക്ക് പരിക്ക്

Perambra: തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. മുളിയങ്ങൽ കായണ്ണ റോഡിൽ വാളൂർ തറവട്ടത്ത് താഴെ ഒട്ടോക്ക് മുന്നിലേക്ക് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും മൂന്ന് യാത്രികർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. തോളെല്ലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ കായണ്ണ സ്വദേശി പുളിച്ചി പറമ്പത്ത് സിറാജ് (36), ആയഞ്ചേരി സ്വദേശിനി സുധ (47), എന്നിവരെയും, നിസാര പരിക്കേറ്റ പൊക്കൻ (77), നാരായണി (65) […]
Suresh Gopi ക്ക് നോട്ടീസ് മാത്രം, അറസ്റ്റില്ല. വിളിക്കുമ്പോൾ കോടതിയിൽ എത്തണം

Kozhikode: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി ജെ പി നേതാവുമായ Suresh Gopi യെ അറസ്റ്റ് ചെയ്തില്ല. വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി. രണ്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. കേസിന് ആസ്പദമായ സംഭവത്തിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തനിക്ക് പിന്തുണയുമായി എത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും Suresh Gopi നന്ദി അറിയിച്ചു. മാധ്യമ പ്രവർത്തയുടെ പരാതിയിൽ ഐപിസി 354 […]
Kodanchery, ചെല്ലമ്മ നിര്യാതയായി

Kodanchery: നെല്ലിപ്പൊയിൽ പരേതനായ കുപ്പവിരുത്തിൽ നാരായണൻ നായരുടെ ഭാര്യ ചെല്ലമ്മ (99) നിര്യാതയായി. സംസ്കാരം നാളെ (16/11/23) ഉച്ചക്ക് 2 മണിക്ക് തറവാട്ട് വീട്ട് വളപ്പിൽ. ഭൗതിക ശരീരം മഞ്ഞു വയലിലുള്ള മകൻ്റെ ശ്രശി) ഭവനത്തിൽ മക്കൾ: പരേതനായ രാഘവ കൈമൾ(കറുകചാൽ ), ശാന്ത (കോടഞ്ചേരി), പരേതനായ നാരായണ കൈമൾ, ശശി കൈമൾ, സുരേന്ദ്ര കൈമൾ, രവിന്ദ്ര കൈമൾ, അനിത (രാജസ്ഥാൻ), ഉഷ പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം. മരുമക്കൾ: ഇന്ദിര, പരേതനായ ശ്രീധരൻ നായർ, രമ എൽ […]
REC- Puthur – Koodathai റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമാവുന്നു

Omassery: REC- Puthur – Koodathai റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമാവുന്നു.പ്രവൃത്തി ഉൽഘാടനത്തിനു മുമ്പായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഈ മാസം 20 ന് (തിങ്കൾ) കൂടത്തായിയിൽ നിന്നാരംഭിക്കും. കൊടുവള്ളി, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഈ റോഡ് നിലവിൽ കെ.ആർ.എഫ്.ബിയുടെ അധീനതയിലാണുള്ളത്. റോഡിന്റെ സിംഹ ഭാഗവും Koduvally നിയോജക മണ്ഡലത്തിലെ Omassery പഞ്ചായത്ത് പരിധിയിലാണുള്ളത്. NIT മുതൽ കൂടത്തായി വരെ കിഫ്ബിയിലുൾപ്പെടുത്തി 60.79 കോടി രൂപ ചെലവഴിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് സർക്കാറിൽ നിന്നും ഭരണാനുമതിയും സാമ്പത്തികാനുമതിയും […]
Puthuppady, പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Puthuppady: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയംഗം കെ.സി വേലായുധൻ ഉദ്ഘാടനം ചെയ്തു. ഡെന്നി വർഗീസ് അദ്ധ്യക്ഷനായി. കെ.കെ. അപ്പുക്കുട്ടി, എം.ഇ.ജലീൽ, ശ്രീജ ബിജു, പി. കെ.ഷൈജൽ, ബിന്ദു പ്രസാദ്, ഫൗസിയ മനാഫ്, എന്നിവർ സംസാരിച്ചു.
Thamarassery, ഉപജില്ലാ കലോത്സവത്തിന് പ്രൌഢമായ തുടക്കം

Thamarassery: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പ്രൌഢമായ തുടക്കം.. സർഗ പ്രതിഭകളുടെ കലോത്സവത്തിന് അരങ്ങുണരുകയായി നിറനാദലയങ്ങൾ നടമാടുന്ന കൗമാര സംഗമത്തിന് ഇതാദ്യമായി Thamarassery ജി.വി.എച്ച്.എസ്.എസ് വേദിയാകുന്നത്. കൗമാര കലോത്സവത്തിന് ആതിഥ്യമരുളുക വഴി Thamarassery ഇനി ഉത്സവ ലഹരിയിലേക്ക്, സ്വപ്നം കാണാൻ ലാസ്യ ഭാവങ്ങളിൽ ലയിക്കുവാൻ രണ്ട് പകലുകൾ രണ്ട് രാവുകൾ…..
Koduvally, യൂത്ത് കോൺഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പ്; ഫസൽ പാലങ്ങാടിനു വിജയം

Koduvally: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ Koduvally അസംബ്ലി കമ്മിറ്റിയിലും ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ടി.സിദ്ധീഖ്- കെ.സി.വേണുഗോപാൽ പക്ഷത്തിനു വിജയങ്ങൾ. കൊടുവള്ളി അസംബ്ലി തിരഞ്ഞെടുപ്പിൽ ഫസൽ പാലങ്ങാട് വലിയ മാർജിനിൽ വിജയം നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നവനീത്, ആസിഫ് റഹ്മാൻ തുടങ്ങിയവർ പരാജയപ്പെട്ടു. അടുത്ത കാലത്ത് ഐ ഗ്രൂപ്പിൽ ചേക്കേറിയ നോമിനിയായ ആസിഫ് റഹ്മാൻ അവസാന സ്ഥാനമായ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ഐ ഗ്രൂപ്പിന് ലഭിച്ച വോട്ടുകളിൽ വലിയ ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. സിപിഎമ്മിൽ […]