പുല്ലൂരാംപാറ പള്ളിപ്പടിയിൽ CITU ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ കമ്മിറ്റി രൂപീകരിച്ചു

CITU Auto Rickshaw Workers Union Committee formed at Pullurampara Pallipadi image

Thiruvambady: തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്ഷൻ, പുല്ലുരാംപാറ -പള്ളിപ്പടിയിൽ CITU ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ രൂപീകരിച്ചു. സ: റോയി ഓണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, CITU ജില്ലാ കമ്മിറ്റി മെമ്പറും, Thiruvambady ഏരിയ കമ്മിറ്റി പ്രസിഡന്റുമായ ഷിജി ആന്റണി യോഗം ഉത്ഘാടനം ചെയ്തു. തിരുവമ്പാടി CITU ഏരിയ കമ്മിറ്റി അംഗമായ ഷിജു, പുല്ലുരാംപാറ ലോക്കൽ കമ്മിറ്റി മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി ടി അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. കമ്മിറ്റി പ്രസിഡന്റായി പി ടി […]

Koodaranji, മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

Koodaranji inaugurated the Egg Village Project. image

Koodaranji: കോഴിക്കോട് ജില്ലാ പഞ്ചായത്തും Koodaranji ഗ്രാമ പഞ്ചായത്തും സംയോജിതമായി നടത്തുന്ന 2023 – 24 വാർഷിക പദ്ധതി മുട്ട ഗ്രാമം പഞ്ചായത്ത് തല ഉദ്ഘാടനം Kozhikode ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. Koodaranji ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, Kozhikode ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, Koodaranji പഞ്ചായത്ത് വൈസ് പ്രസിഡൻറ്  […]

Kodanchery, നെല്ലിപ്പൊയിൽ ഇരവി കുളങ്ങര മോളി നിര്യാതയായി

Iravi Kulangara Molly passed away image

Kodanchery: നെല്ലിപ്പൊയിൽ ഇരവികുളങ്ങര പരേതനായ എബ്രഹാമിന്റെ ഭാര്യ മോളി (81) നിര്യാതയായി. മക്കൾ: ഷൈനി, ഷാജി, ഷിബു. മരുമക്കൾ: എബി തോമസ്, ജയ്സി, സുജ. സംസ്കാരം ഇന്ന് (17-11-2023-വെള്ളി) രാവിലെ 11:00-ന് യഹോവയുടെ സാക്ഷികളുടെ മീമുട്ടി ശ്മശാനത്തിൽ.

Koodaranji: Kaithamattath Pennamma passed away

Kaithamatat pennamma image

Koodaranji: താഴെ കൂടരഞ്ഞി കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ (70) നിര്യാതയായി. ആനക്കാം പൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗമാണ് പരേത . മക്കൾ: ഷീജ, പ്രതീഷ് , ജയ്സൺ. മരുമക്കൾ: ഷാജി പനച്ചിക്കൽ (കോടഞ്ചേരി), മായ മുളയ്ക്കൽ (നെല്ലിപ്പൊയിൽ). സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2. 30 ന് വീട്ടിൽ നിന്ന് ആരംഭിക്കുന്ന  പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം Koodaranji സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

വിജയത്തിന്റെ സുവർണ്ണ കിരീടം ചൂടി ജൈത്രയാത്ര തുടർന്നു Sacred Heart High School

Sacred Heart High School image

Thiruvambady: മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും  രണ്ടാം സ്ഥാനം കരസ്ഥമാക്കി Sacred Heart High School മലയോര മേഖലയുടെ അഭിമാനമായി മാറി. 200 ലധികം കുട്ടികൾ അൻപതോളം  ഇനങ്ങളിൽ പങ്കെടുത്ത് 35  എ ട്രൈഡുകൾ ഉൾപ്പെടെ മികച്ച വിജയം നേടി കലാ പ്രതിഭകൾ  തങ്ങളുടെ സുവർണ്ണ കിരീടം ഉറപ്പിച്ചു.

Wayanad, കെ സുരേന്ദ്രന്‍ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Wayanad, K Surendran 1st respondent; A charge sheet was filed in the election corruption case image

Wayanad: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബി ജെ പി യുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റ പത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മുന്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ്പിയും പാലക്കാട് നര്‍കോട്ടിക് വിഭാഗം ഡി വൈ എസ്പി യുമായ ആര്‍ മനോജ് കുറ്റപത്രം സമര്‍പ്പിച്ചത്. കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയാക്കിയും സികെ ജാനുവിനെ രണ്ടാംപ്രതിയാക്കിയുമാണ് കുറ്റപത്രം. ബിജെപി മുന്‍ ജില്ലാ […]

കര്‍ശന നടപടിയുമായി Kerala Police; 99 അനധികൃത ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു

loan appp image

അനധികൃത ലോണ്‍ ആപ്പുകള്‍ക്ക് എതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി Kerala Police. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്രത്തിന് കത്ത് നല്‍കി. അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെ സൈബര്‍ പട്രോളിങ്ങിലാണ് നിയമ വിരുദ്ധ ആപ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ഓപ്പറേഷന്‍ വിങ് ഐടി സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമ വിരുദ്ധ […]

Thamarassery, പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

Thamarassery, teacher arrested on complaint of exposing nakedness to girl image

Thamarassery: KSRTC. ബസിൽ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ബാലുശ്ശേരി കുറുമ്പൊയിൽ പറയ രുകണ്ടി ഷാനവാസിനെയാണ് (48) Thamarassery പോലീസ് അറസ്റ്റുചെയ്തത്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കിനാലൂർ യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകനെതിരേ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. നഗ്നതാ പ്രദർശനത്തെ തുടർന്ന് ബസിൽ വെച്ച് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു. തുടർന്ന് ബസ് Thamarassery പോലീസ് സ്റ്റേഷനിലേക്ക് വഴി തിരിച്ചു വിട്ടു. […]

Kozhikode, ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്.

Kozhikode, District Collector receives threat letter on behalf of Maoists. image

Kozhikode: കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. ബുധനാഴ്ചയാണ് Kozhikode ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് ഭീഷണി കത്ത് ലഭിച്ചത്. സി പി ഐ(എം.എൽ)-ന്റെ പേരിലാണ് കത്ത്. കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു. കത്ത് നടക്കാവ് പൊലീസിന് കൈമാറി.

Mukkam,കാർ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

Mukkam, the person who tried to burn the car by pouring petrol on it was arrested image

Mukkam: കാർ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ മുക്കം പൊ ലിസ് കേസെടുത്തു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി Mukkam അഗസ്ത്യൻ മുഴി അങ്ങാടിയിൽ വച്ച് സഞ്ചരിച്ച കാർ മണാശേരി സ്വദേശി ബാബുരാജ് പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിച്ചെന്നാണ് തിരുവമ്പാടി മരകാട്ട്പുറം സ്വദേശി റസിയയുടെ പരാതി. കഴിഞ്ഞ ദിവസം രാവിലെ 7.45 ഓടെയായിരുന്നു സംഭവം. അങ്ങാടിയിൽ കാർ നിർത്തിയ സമയത്ത് ബാബുരാജ് കാറിനടുത്തെത്തി പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഷീല എന്ന സ്ത്രീയെ ബാബുരാജ് […]

Vadakara സ്വദേശി സലാലയിൽ നിര്യാതനായി

A native of Vadakara passed away in Salalah image

സലാല: Vadakara കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് (39) സലാലയിൽ നിര്യാതനായി. വയറു സംബന്ധമായ അസുഖത്തെ തുടർന്ന്​ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ: ആശ. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Kalpetta, മകളെ പീഡിപ്പിച്ച പിതാവിന് ഇരുപത് വര്‍ഷം കഠിന തടവും പിഴയും

Kalpetta, father who molested his daughter gets 20 years rigorous imprisonment and fine image

Kalpetta: പ്രായ പൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന് 20 വര്‍ഷം കഠിന തടവും മൂന്നരലക്ഷം രൂപ പിഴയും. Kalpetta ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.ആര്‍. സുനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. മേപ്പാടി പോലീസ് 2018ല്‍ രജിസ്റ്റര്‍ ചെയ്ത് കേസിലാണ് വിധി. അന്നത്തെ എസ്.ഐ കെ.എസ്. ജിതേഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.ഐ കെ.സി. മാത്യു അന്വേഷണം തുടങ്ങിയ കേസ് ഇന്‍സ്പെക്ടര്‍ ശംഭുനാഥ് ഏറ്റെടുത്തു. തുടര്‍ന്ന് ഇദ്ദേഹം ട്രാന്‍സ്ഫറായതിനെ തുടര്‍ന്ന് വന്ന റജീന കെ. […]