ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി, ഗതാഗത കുരുക്ക് തുടരുന്നു

Thamarassery: ചുരം ഒൻപതാം വളവിൽ താഴെയായി മുകളിലായി റോഡിലേക്ക് വീണ മരം ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും യാത്രക്കാരും ചേർന്ന് മുറിച്ചുമാറ്റി. ഏറെ നേരം വാഹനങ്ങൾ ചുരത്തിലെ ബ്ലോക്കിൽ കുടുങ്ങിയതു കാരണം ഗതാഗത കുരുക്ക് ഇപ്പോഴും തുടരുന്നുണ്ട്, ചുരത്തിൽ ശക്തമായ മഴയുമുണ്ട്. അതിനിടെ ചുരം ഏഴാം വളവിൽ കാർ അഴുക്കുചാലിൽ ചാടി അപകടത്തിൽപ്പെട്ടെങ്കിലും ആളപായമില്ല. Thamarassery: A tree that had fallen across the road between the ninth hairpin bend of the […]
Kozhikode ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം; പ്രതികള്‍ക്കായി തിരച്ചില്‍

Kozhikode: ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം. സംഭവം കൊലപാതകമെന്ന് പൊലീസ്. നാല് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹാര്‍ബറിന് സമീപത്തെ ലോഡ്ജിലാണ് കൊല്ലം സ്വദേശിയായ സോളമന്റെ മൃതദേഹം കണ്ടെത്തിയത്. അനീഷ് എന്നയാളുടെ പേരിലാണ് കഴിഞ്ഞ ദിവസം ലോഡ്ജില്‍ റൂം എടുത്തിരുന്നത്. നാല് പേരാണ് റൂം എടുക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് ലോഡ്ജ് ഉടമ പറയുന്നു. പിന്നീട് എപ്പോഴാണ് സോളമന്‍ ഈ റൂമിലേക്ക് എത്തിയതെന്ന് അദ്ദേഹത്തിന് അറിയില്ല. രാവിലെ റൂമിലേക്ക് കയറിയപ്പോഴാണ് ലോഡ്ജ് ഉടമ രക്തം കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ […]
Kannur അമ്മയോട് കൂടുതല്‍ അടുപ്പം എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍

Kannur: ചെറുപുഴയില്‍ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. ട്വന്റിഫോര്‍ ആണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്. എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മര്‍ദനം. മാതാവ് കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന […]
Kozhikode ജില്ലയിൽ നാളെ റെഡ് അലർട്ട്

Kozhikode: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാളെ റെഡ് അലർട്ട് ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന. ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ എന്നിവക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. Kozhikode: Due to the continuing heavy rains in the district, a red alert has been issued for tomorrow. Entry […]
Thiruvambady മാർക്കറ്റിംഗ് സൊസൈറ്റിയുടെ റബ്ബർ-നാളികേരം സംഭരണ ഡിപ്പൊയുടെയും, വെളിച്ചെണ്ണ വില്പന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം നടത്തി

Thiruvambady: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി മിൽമുക്കിൽ ആരംഭിച്ച റബ്ബർ-നാളികേര സംഭരണ ഡിപ്പൊയുടെയും, വെളിച്ചെണ്ണ വില്പന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം കേരള സംസ്ഥാന മാർക്കറ്റിംഗ് ഫെഡറേഷൻ ചെയ്യർമാൻ അഡ്വ: സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കു കാരണമാവുന്നതും ഉല്പാദന ചിലവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കാരണവശാലും പൊരുത്തപ്പെടാത്ത വിധത്തിൽ കുറഞ്ഞ വിലയിൽ വിപണികളിൽ ലഭിക്കുന്ന മാരകമായ മായം കലർന്ന വെളിച്ചെണ്ണയുടെ വ്യാപനം തടയുന്നതിന് കേന്ദ-സംസ്ഥാന സർക്കാരുകൾ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഡ്വ സോണി […]
ബസ്സ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണ്ണമാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനി പിടിയില്‍

Kozhikode: ബസ്സ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണ്ണമാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനി പിടിയില്‍. തമിഴ്‌നാട് കരൂര്‍ നാമാച്ചി നഗറിലെ മുത്തുമാരി(33) ആണ് പിടിയിലായത്. വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹനാന്‍ ബസ്സില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് മോഷണം നടന്നത്. ബസ് നാദാപുരം ഭാഗത്ത് എത്തിയപ്പോള്‍ വട്ടോളി സ്വദേശിനിയായ യുവതിയുടെ കഴുത്തില്‍ നിന്ന് മുത്തുമാരി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വളരെ ആസൂത്രിതമായായിരുന്നു മോഷണം. മുത്തുമാരിയുടെ സഹായികളെന്ന് കരുതുന്നവര്‍ ബസില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിച്ചാണ് മോഷണം നടത്തിയതെന്ന് സൂചനയുണ്ട്. എന്നാല്‍ മാല പൊട്ടിക്കുന്നത് […]
സെൻറർ സ്റ്റാൻറിൽ നിർത്തി സ്കൂട്ടർ സ്റ്റാർട്ടാക്കാൻ കിക്കർ അടിച്ചു ; ഹെൽമെറ്റ് ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് മദ്രസ അധ്യാപകന് പൊലീസ് പിഴ

Kozhikode: സെന്‍റർ സ്റ്റാന്‍റിൽ വച്ച് കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചാൽ ഇനി പൊലീസിന്‍റെ പിടി വീഴും. പിഴ ഈടാക്കാതിരിക്കാൻ വണ്ടി നിർത്തി സ്റ്റാർട്ടാക്കുന്ന സമയത്തും ഹെൽമറ്റ് ധരിച്ചാൽ മതി. Thamarassery സ്വദേശിയും മദ്രസ അധ്യാപകനുമായ സുബൈർ നിസാമിക്കാണ് സെന്‍റർ സ്റ്റാന്‍റിൽ വച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നാം തീയതി സുബൈർ നിസാമി പാനൂരിലേക്ക് സ്കൂട്ടറിൽ സഞ്ചരിച്ചത്. യാത്രാമധ്യേ സ്കൂട്ടർ ഓഫായി. നിരവധി തവണ ശ്രമിച്ചിട്ടും സ്കൂട്ടർ സ്റ്റാർട്ട് […]
Vadakara സ്വദേശിയായ വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ബംഗളുരുവിൽ മരിച്ചു

Kozhikode: മലയാളി വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ബംഗളുരുവിൽ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തിൽ മീത്തൽ കൃഷ്ണകൃപയിൽ കൃഷ്‌നുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ MCA വിദ്യാർത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റൽ റൂമിൽ കൃഷ്ണനുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. മൃതദേഹം നാട്ടിൽ എത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് […]
Thiruvambady വന്യജീവി ആക്രമണത്തിനെതിരെ കേരള കർഷകസംഘം നടത്തുന്ന കർഷക മുന്നേറ്റ ജാഥ നാളെ

Thiruvambady: വന്യജീവി ആക്രമണത്തിനെതിരെ കേരള കർഷകസംഘം നടത്തുന്ന കർഷക മുന്നേറ്റ ജാഥയ്ക്ക് നാളെ രാവിലെ 9.30ന് തിരുവമ്പാടിയിൽ സ്വീകരണം നൽകും. ഇ പി ജയരാജൻ, വത്സൻ പനോളി എന്നിവരാണ് കർഷക മുന്നേറ്റ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നയിക്കുന്നത്. വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക, നാട്ടിലിറങ്ങുന്ന പന്നിയെ വെടി വെച്ച് കൊന്നാൽ അതിൻ്റെ മാംസം ജനങ്ങൾക്ക് ഉപയുക്തമാക്കുക, ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക, കൃഷി […]
CPI Thiruvambady മണ്ഡലം സമ്മേളനത്തിന് തുടക്കമായി

Thiruvambady: രണ്ടു ദിവസത്തെ CPI Thiruvambady മണ്ഡഡലം സമ്മേളനത്തിന് തിരുവമ്പാടിയിൽ പൊതു സമ്മേളനത്തോടെ തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതാക, കൊടിമര, ബാനർ ജാഥകൾ തിരുവമ്പാടിയിലെ സത്താർ കൊളക്കാടൻ നഗറിൽ സംഗമിച്ച് നടത്തിയ പൊതുസമ്മേളനം CPI ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. പി.സി.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.കണ്ണൻ, വി.എ. സെബാസ്റ്റ്യൻ കെ.ഷാജികുമാർ, വി.കെ.അബുബക്കർ ,കെ.എം.അബ്ദുറഹിമാൻ ,പി.കെ.രതീഷ്, പി.സൗദാമിനി ടീച്ചർ, പി.കെ. രാമൻകുട്ടി, അസീസ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു. കെ.മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. […]
Thamarassery തെങ്ങിൽ കയറുകയായിരുന്ന അതിഥി തൊഴിലാളി ഷോക്കേറ്റ് റോഡിലേക്ക് വീണു

Thamarassery: താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയരികിൽ കോരങ്ങാട് വെച്ച് തെങ്ങിൽ തേങ്ങയിടാനായി കയറിയ ബംഗാൾ സ്വദേശി ഷോക്കേറ്റ് റോഡിലേക്ക് വീണു. പൂനൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി പാണ്ടയാണ് തെങ്ങിൽ നിന്ന് താഴെ വീണത്. സാരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കോരങ്ങാട് അഷ്റഫിന്റെ വീട്ടു വളപ്പിലെ തെങ്ങിൽ തേങ്ങിയിടാൻ കയറിയതായിരുന്നു. വൈദ്യുത ലൈനിൽ തട്ടിനിൽക്കുകയായിരുന്ന ഉണങ്ങിയ തെങ്ങോല താഴെക്ക് ഇടാൻ ശ്രമിക്കുമ്പോഴാണ് HDലൈനിൽ നിന്ന് ഷോക്കേറ്റ് റേഡിലേക്ക് വീണത്. താമരശ്ശേരി താലൂക്ക് […]
Koodaranji ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം: ബൈക്ക് കൊക്കയിൽ വീണ് രണ്ടുപേർക്ക് പരിക്ക്

Koodaranji: കൂമ്പാറ കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകടമേഖലയായ ആനക്കല്ലുമ്പാറയിൽ യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണ്ടു മാവൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ തിട്ടയിൽ ഇടിച്ച് നിയന്ത്രണം വിട്ടു ബൈക്ക് കൊക്കയിലേക്ക് പതിച്ചു. യുവാക്കൾ റോഡ് അരികിലും വീണതിനെ തുടർന്ന് അത്ഭുതകരമായ രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ രിക്കേറ്റവരുടെ പേര് വിവരങ്ങൾ […]