Thiruvambady Govt. ITI പുതിയ കെട്ടിടത്തിലേക്ക്

thiruvambady govt iti moves to new building

Thiruvambady: വാടക കെട്ടിടത്തിലായിരുന്ന ITI ഇനി സ്വന്തം കെട്ടിടത്തിലേക്ക്  മാറുകയാണ്. 2008ൽ VS അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെയാണ് തിരുവമ്പാടിയിൽ Govt. ITI ആരംഭിക്കുന്നത്. ലിഫ്റ്റ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടത്തിൻ്റെ പ്രവൃത്തി പൂർത്തീകരിക്കുന്നത്. 3 ട്രേഡ് ആണ് ഇപ്പോൾ ഉള്ളത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നതിനും കൂടുതൽ കുട്ടികൾക്ക് പഠനം നടത്തുന്നതിനും സാധിക്കും. ITI പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം ചേരുകയും മെയ് ആദ്യവാരത്തിൽ ITI പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും […]

Kozhikode യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്

accused arrested in the case of brutal stabbing of a young woman in kozhikode

Kozhikode: താനുമായുള്ള സൗഹൃദം വേര്‍പ്പെടുത്തിയെന്ന പേരില്‍ യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമി(56)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപത്തായുള്ള ഒുടുമ്പ്ര ബസ് സ്റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയ ഇയാള്‍ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. […]

ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികൾക്ക് നേരെ തീവ്രവാദ ആക്രമണം; 28 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

terrorist attack on tourists in jammu and kashmir over 28 reported dead

Jammu and Kashmir: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 28 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങളാണ് മരണം 28 ആയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഔദ്യോഗികമായി ഒരു മരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് വെടിവെപ്പുണ്ടായത്. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി […]

Thamarassery HM Forum യാത്രയയപ്പ് സമ്മേളനം നടത്തി

thamarassery hm forum held farewell ceremony

Thamarassery: താമരശ്ശേരി ഉപജില്ലാ HM ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.വിനോദിനും 9 പ്രധാനാധ്യാപകർക്കും യാത്രയയപ്പ് നൽകി. സക്കീർ മണൽവയൽ, അബുലൈസ് തേഞ്ഞിപ്പലം കന്നൂട്ടിപ്പാറ, മനോജ് കോരങ്ങാട്, ദീപ മലപുറം, സാലിഹ് കാരാടി , വസന്ത വെഴുപ്പൂർ , ജോസ് പി എ കണ്ണോത്ത്, നിർമല നെല്ലിപ്പൊയിൽ, ഷൈനി ചെമ്പ്ര എന്നീ പ്രധാനാധ്യാപകരാണ് ഈ വർഷം വിരമിച്ചത്. യോഗത്തിൽ  ദിൽഷ കെടവൂർ അധ്യക്ഷയായി. കൊടുവള്ളി ബി.പി.സി മെഹറലി വി എം ഉദ്ഘാടനം […]

OP ticket എടുക്കാൻ Thamarassery താലൂക്ക് ആശുപത്രിയിലും, Medical Collage കളിലും ഇനി നേരിട്ട് വന്ന് വരിനിൽക്കേണ്ടതില്ല; സംസ്ഥാനത്ത് 750 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് നടപ്പിലാക്കി.

no more standing in line for op tickets at thamarassery taluk hospital and medical colleges e health implemented in 750 healthcare institutions across the state

താമരശ്ശേരി താലൂക്ക് ആശുപത്രിയടക്കം സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മൂന്ന് വീതം പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ- ഹെല്‍ത്ത് നടപ്പിലാക്കിയത്. മുഴുവന്‍ ആശുപത്രികളിലും ഇ […]

പാവപ്പെട്ടവരെ മറന്ന് ധൂർത്ത് നടത്തുന്നത് LDF സർക്കാറിൻ്റെ മുഖമുദ്ര; അനൂപ് ജേക്കബ് MLA

forgetting the poor and engaging in extravagance is the hallmark of the ldf government anoop jacob mla

Kozhikode: സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ പേരിൽ സംസ്ഥാനത്തുടനീളം വലിയ ധൂർത്തു നടത്തുന്നത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും LDF സർക്കാർ ധൂർത്ത് ഒരു മുഖമുദ്രയായി എടുത്തിരിക്കുകയാണെന്നും കേരളാ കോൺഗ്രസ് (ജേക്കബ്) അനൂപ് ജേക്കബ് MLA കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ പാർട്ടി നേതൃസംഗമം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു  അദ്ദേഹം. ന്യായമായ ആവശ്യങ്ങൾക്കായി സഹന സമരം നടത്തുന്ന ആശാ വർക്കർമാരുടേയും അംഗൻവാടി ജീവനക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിമുഖത പുലർത്തുന്ന സർക്കാർ ആഘോഷങ്ങളുടെ പന്തലിനും പരസ്യത്തിനുമായി കോടിക്കണക്കിനു രൂപയാണ് ധൂർത്തടിക്കുന്നത്. പൊതു സമൂഹം ഇത് […]

കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു, ബസ്സിൽ നിന്ന് തള്ളിയിട്ടു; യാത്രക്കാരന് ക്രൂരമർദനമെന്ന് പരാതി

choked by the neck and pushed off the bus passenger alleges brutal assault

Kozhikode: ബസ്സിൽ യാത്രക്കാരന് കൂടെ യത്ര ചെയ്ത വ്യക്തിയിൽ നിന്ന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. നിഷാദിൻ്റെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നിഷാദിൻ്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും 4,500 രൂപ തട്ടിയെടുക്കയും ചെയ്തുവെന്നും പരാതി പറയുന്നുണ്ട്. മറ്റൊരു ബസ്സിലെ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. കസബ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെയും നേരത്തെയും പരാതികൾ ഉയർന്നിരുന്നു. Kozhikode: A passenger has filed a […]

പിടികൂടിയത് ലഹരി വസ്തു അല്ല; എട്ട് മാസമായി റിമാന്‍ഡില്‍ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം

what was seized is not a narcotic substance bail granted to the young man and woman who have been in remand for eight months

Kozhikode: ലഹരിമരുന്നുമായി യുവതിയെയും യുവാവിനെയും പിടികൂടിയെന്ന കേസില്‍, പിടിച്ചെടുത്തത് MDMA യല്ലെന്ന് പരിശോധന ഫലം. പിന്നാലെ എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവാവിനും യുവതിക്കും കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പൊലീസിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് ഇരുവരുടെയും അഭിഭാഷകന്റെ തീരുമാനം. തച്ചംപൊയില്‍ പുഷ്പയെന്ന റെജീന (42), തെക്കെപുരയില്‍ സനീഷ് കുമാര്‍ (38) എന്നിവര്‍ക്കെതിരെ Thamarassery പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2024 ഓഗസ്റ്റിലായിരുന്ന പുതുപ്പാടി ആനോറേമ്മലുള്ള വാടകവീട്ടില്‍ നിന്നും 58.53 ഗ്രാം MDMA യുമായി പുഷ്പയെ പൊലീസ് […]

Thamarassery ഷഹബാസ് കൊലപാതകം; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം; 25ന് വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി

thamarassery shahabas murder allegations against the accused are serious high court to hear detailed arguments on 25th

Thamarassery: ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം. കുട്ടികളെ കോടതിയില്‍ ഹാജരാക്കുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.പ്രതികളായ കുട്ടികളുടെ ഹർജികളിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി. കേസിൽ 25ന് വിശദമായ വാദം കേൾക്കും. പ്രതികൾ കുട്ടികളാണെന്നും, അതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവയ്ക്കാനാവില്ലെന്നും കോടതി.     Thamarassery: In the Shahabas murder case, the High Court has granted the father’s petition to join as […]

Kozhikode പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

attack-on-prospective-groom-and-bride-in-kozhikode-youth-arrested

Kozhikode എലത്തൂരിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്. എലത്തൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരൻ ചോദ്യം […]

Kozhikode മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ സജ്ജം

kozhikode medical college 1

Kozhikode സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് ഉൾപ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ കോട്ടയം മെഡിക്കൽ കോളേജിലും […]

Kuttiady കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരി മരിച്ച നിലയിൽ

one-and-a-half-year-old-found-dead-while-sleeping-beside-mother-in-kakkattil-kuttiady

Kozhikode: കുറ്റ്യാടിക്കടുത്ത് കക്കട്ടിലിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരി മരിച്ചനിലയിൽ. ഉപ്പയുടെ പരാതിയിൽ Kuttiady പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരൂർ ഒതയോത്ത് റിയാസിൻ്റെ മകൾ നൂറ ഫാത്തിമ (47 ദിവസം പ്രായം ) യാണ് മരിച്ചത്. കക്കട്ടിലെ പൊയോൽ മുക്കിലെ ഉമ്മയുടെ വീട്ടിലാണ് മരണം. ഇന്ന് രാവിലെ ഒൻപതര മണിക്ക് മൂത്ത മകൾ എത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

test