തുടർച്ചയായ മൂന്നാം തവണയും കിരീടം നേടിയ Venapara School ലെ കായിക താരങ്ങളെ ആദരിച്ചു.

venapara-school-sports-stars-honored-for-winning-title-for-third-consecutive-time

Omassery: മുക്കം നഗരസഭാതല സ്പോട്സിൽ തുടർച്ചയായ 3-ാം തവണയും ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ Venapara Little Flower UP School ലെ കായിക താരങ്ങളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും PTA യുടെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശ് ഉദ്ഘാടനം ചെയ്തു. വിജയികളായ കായിക താരങ്ങളെ മെഡലുകൾ നൽകി ആദരിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി PTA പ്രസിഡൻ്റ് […]

C മൂസ മാസ്റ്റർ നിര്യാതനായി

c-musa-master-passes-away

Mukkam: Mukkam Muslim Orphanage ജോ.സെക്രട്ടറിയും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാനിധ്യവും ആയിരുന്ന സി. മൂസ മാസ്റ്റർ നിര്യാതനായി.. പ്രമുഖ ഗാന്ധിയനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പഴയകാല നേതാവുമായിരുന്നു അദ്ദേഹം. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 30ന് ആനയാംകുന്ന് കട്ടയാട്ടുമ്മൽ തണ്ണീർ പൊയിൽ ജുമാമസ്ജിദിൽ.

Omassery ബസ്‌ സ്റ്റാന്റിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

mahatma-gandhis-statue-unveiled-at-omassery-bus-stand

Omassery: പഞ്ചായത്ത്‌ ബസ്‌ സ്റ്റാന്റിൽ രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ പൂർണ്ണമായ പ്രതിമ സ്ഥാപിച്ചു. പഞ്ചായത്ത്‌ ഭരണ സമിതി 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തനതു ഫണ്ടിൽ നിന്ന് വകയിരുത്തിയ 1,96,000 രൂപ ചെലവഴിച്ചാണ്‌ ബസ്‌ സ്റ്റാന്റിൽ ഗാന്ധിജിയുടെ മനോഹരമായ പ്രതിമ ഒരുക്കിയത്‌‌. പ്രശസ്ത ശിൽപി ഗുരുകുലം ബാബുവാണ്‌ പ്രതിമ നിർമ്മിച്ചത്‌. ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ പ്രതിമ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌ മുഖ്യാതിഥിയായിരുന്നു. വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു […]

Ottapalam പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഉള്ളിയേരി സ്വദേശി മരിച്ചു.

ulliyeri-native-injured-in-ottapalam-petrol-bomb-attack-succumbs-to-injuries

Ottapalam: ചുനങ്ങാട് വാണി വിലാസിനിയിൽ Petrol bomb ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. Ulliyeri സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടു. വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്.

സർവ്വീസിൽ നിന്നു വിരമിക്കുന്ന ‘അധ്യാപകർക്ക് ഇനി യാത്രയയപ്പ് വേണ്ട; ആദരിക്കൽ മാത്രം മതി മന്ത്രി A. K. Saseendran

respect-is-enough-no-need-for-farewells-for-retiring-teachers-says-minister-a-k-saseendran

Poonoor: ദീർഘകാലം അധ്യാപകരായി സേവനം ചെയ്ത് ഒടുവിൽ വിരമിക്കുമ്പോൾ യാത്രയയക്കുകയല്ല ചെയ്യേണ്ടതെന്നും സ്നേഹോപഹാരം നൽകി അവരെ ആദരിക്കുകയാണ് വേണ്ടതെന്നും കേരള വനം, വന്യ ജീവി വകുപ്പു മന്ത്രി A. K. Saseendran അഭ്യർഥിച്ചു. പതിനേഴു വർഷത്തെ സേവനത്തിനു ശേഷം Poonur GMUP School ൽ നിന്നും വിരമിക്കുന്ന എ സി ഇന്ദിര ടീച്ചർക്കുള്ള യാത്രയപ്പുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യു പി സ്കൂൾ നൂറാം വാർഷികാഘോഷ പരിപാടിയിലായിരുന്നു യാത്രയയപ്പുയോഗം സംഘടിപ്പിച്ചിരുന്നത്. മന്ത്രിയിൽ നിന്നും സ്നേഹോപഹാരം ഇന്ദിര […]

Mukkam പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

mukkam-plus-two-student-commits-suicide 1

Mukkam: പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. Kodiyathur പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെ (17) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയായിരുന്നു സംഭവം. Koodaranji St. Sebastian Higher Secondary School ലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു. Mukkam Police അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ […]

Thiruvambady യിൽ കാരുണ്യ ദിനാചരണം നടത്തി

karunya-day-celebrated-at-thiruvambady

Thiruvambady: ദീർഘകാലം കേരള നിയമസഭാ സാമാജികനും, വിവിധ വകുപ്പുകളിൽ മന്ത്രിയുമായിരുന്ന  മൺമറഞ്ഞ കേരള കോൺഗ്രസ് നേതാവ്  K M Mani സാറിന്റെ 92 ആം ജന്മദിനം കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി സ്നേഹാലയത്തിൽ അന്തേവാസികളോടൊപ്പം വിപുലമായി ആചരിച്ചു. റിട്ടയേഡ് അധ്യാപകനും കലാകാരനുമായ ശിവദാസൻ മാഷ് മുഖ്യാതിഥിയായ  ചടങ്ങ് പാർട്ടി ജില്ലാ പ്രസിഡണ്ട്  ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു. സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും, സഹായധനം കൈമാറുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് […]

Thiruvambady യിൽ അശ്വമേധം 6.0 പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി

preparations-complete-for-ashwamedha-6-0-event-at-thiruvambady

Thiruvambady: സംസ്ഥാന വ്യാപകമായി 2025 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടത്തുന്ന  കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന്  (അശ്വമേധം 6.0 ) തിരുവമ്പാടിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ വളണ്ടിയർ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ മറഞ്ഞിരിക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് അശ്വമേധം 6.0. ശരീരത്തിൽ പാടുകൾ, ഉണങ്ങാത്ത വ്രണം, തടിപ്പ്, കൈകാലുകൾക്ക് പെരുപ്പ് /മരവിപ്പ് എന്നിവയുണ്ടെങ്കിൽ പരിശോധിച്ചു കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്തണം. […]

Idukki യില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു;പതിനാലുകാരന് പോക്‌സോ വകുപ്പ് പ്രകാരം കേസ്

ninth-grade-girl-gave-birth-in-idukki-14-year-old-boy-booked-under-pocso-act

Thodupuzha: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്‍കി. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെവച്ചാണ് ഇത്തരത്തില്‍ പീഡനമുണ്ടായതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ […]

Omassery Fest ന്‌ നാളെ തുടക്കമാവും; ഇന്ന് വിളംബര ഘോഷയാത്ര

omassery-festival-kicks-off-tomorrow-proclamation-procession-today

Omassery: പത്ത്‌ ദിവസം നീണ്ടു നിൽക്കുന്ന Omassery Fest ന്‌ നാളെ(വെള്ളി) തുടക്കമാവും. രാത്രി 7 മണിക്ക്‌ ഓമശ്ശേരിയിൽ Kozhikode District Collector Snehil Kumar Singh IAS ഉൽഘാടനം ചെയ്യും. ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധന ശേഖരണാർത്ഥമാണ്‌ വിവിധങ്ങളായ പരിപാടികളോടെ ഫെസ്റ്റ്‌ സംഘടിപ്പിച്ചത്‌. ഇന്ന്(വ്യാഴം) രാവിലെ 9.30 ന്‌ വിളംബര ഘോഷയാത്ര നടക്കും. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ താഴെ ഓമശ്ശേരിയിൽ നിന്നാരംഭിച്ച്‌ ഘോഷയാത്ര പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ സമാപിക്കും. സമൂഹത്തിന്റെ […]

അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: K.A.T.F

implement-teacher-promotions-k-a-t-f

Thamarassery: ജില്ലയിലെ സർക്കാർ, പ്രൈവറ്റ് വിദ്യാലയങ്ങളിൽ ജോലി ചെയ്ത് വരുന്ന അധ്യാപകർക്ക് പ്രൊമോഷൻ നിർത്തിവെക്കണമെന്ന ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പിൻ്റെ ഉത്തരവ് പിൻവലിച്ച് ഉടൻ പ്രൊമോഷൻ നടപടികൾ നടത്തണമെന്ന് Kerala Arabic Teachers Federation (K.A.T.F) Thamassery ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭാഷാ അധ്യാപകർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ  Kerala Arabic Teachers Federation സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പോലും നടത്താതിരിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനവും ഈ വർഷം സർവ്വീസിൽ നിന്ന് […]

Balaramapuram രണ്ടുവയസുകാരിയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മാവന്‍; കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞു

balaramapuram-tragedy-uncle-confesses-to-murder-of-two-year-old-girl-child-was-thrown-alive-into-well

  Balaramapuram: ബാലരാമപുരത്ത് രണ്ടുവയസുകാരിയായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയെ കിണറ്റിലിട്ടത് താനാണെന്ന് അമ്മാവന്‍ സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്താന്‍ സഹായിച്ചത് അമ്മയാണോയെന്ന് സംശയിക്കുന്നതായി പോലീസ്. എന്നാല്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നാണ് അമ്മാവന്‍ ഹരികുമാറിന്റെ മൊഴി. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ട്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നു എന്നാണ് സൂചന. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളിലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാവിലെ അമ്മാവന്‍ ഹരികുമാറിന്റെ കട്ടിലില്‍ തീപിടുത്തമുണ്ടായി. തീപിടിച്ചതിന്റെ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.   […]

test