കഞ്ചാവുമായി വയോധികൻ പിടിയിൽ (Pulpalli)
Pulpalli: പുല്‍പള്ളി പോലീസ് സ്റ്റേഷന് സമീപം എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ 310 ഗ്രാം കഞ്ചാവുമായി (Cannabis) വയോധികന്‍ പിടിയിലായി. കുന്നത്തുപറമ്പില്‍ സഹദേവന്‍ (60) ആണ് പിടിയിലായത്. സി പി ഒ മാരായ ബിജു, ഹനീഷ്, രഞ്ജിത്ത്, ജോസ്, സുഭാഷ്, സുരേഷ് ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കട്ടിപ്പാറയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി (Kattippara)
Poonoor: Kattippara യിൽ പുഴയിൽ ഒഴുക്കിൽ പെട്ട വയോധികയെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70) ആണ് പൂനൂർ പുഴയിൽ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് ഇവരെ കാണാതായത് രാത്രി 12 മണിയോടെ ആനക്കയം കടവിൽ ഇവരുടെ ചെരിപ്പ് കണ്ടെത്തി. തുടർന്ന് നരിക്കുനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ ഒഴുക്കിൽ പെട്ടത്തിൻ്റെ 200 മീറ്ററോളം താഴെ പുഴക്ക് നടുവിലുള്ള പാറയിൽ […]
രണ്ടുദിവസത്തേക്ക് വീണ്ടും മഴ കനക്കാൻ സാധ്യത (Kerala)
Thiruvananthapuram: കേരളത്തിലെ മഴ സാഹചര്യം രണ്ടുദിവസത്തേക്ക് വീണ്ടും കനക്കാൻ സാധ്യത. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ Kerala തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തിയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണി ഉയർത്തുന്നത്. ഇതനുസരിച്ച് സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് […]
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി,യുവാവ് അസ്റ്റിൽ (Tanur)
Tanur: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ താനൂരിൽ യുവാവ് അറസ്റ്റിലായി. ഓമച്ചപ്പുഴ കരിങ്കപ്പാറ തണ്ണീരിക്കൽ നിധീഷിനെയാണ് (30) താനൂർ പൊലീസ് പിടികൂടിയത്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഏഴ് ജോലിക്കാർ രാജിവെച്ച് ഗൾഫിലേക്ക് പോകുന്ന ഒഴിവിലേക്ക് പുതിയ ആളെ എടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ആളുകളിൽനിന്ന് ഇയാൾ പണം തട്ടിയത്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ പേരിലുള്ള ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് മെയിലയച്ചും ആര്യവൈദ്യശാലയുടെ എംബ്ലമുള്ള ലെറ്റർ പാഡിൽ കത്തയച്ചും ആളുകളെ വിശ്വസിപ്പിച്ചാണ് പ്രതി ലക്ഷങ്ങൾ പലരിൽനിന്നായി […]
എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ (Koyilandy)
Koyilandy: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്ത് (28) ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയോടെ കോമത്തുകരയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 12.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. Koyilandy സബ് ഇൻസ്പെക്ടർ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോമത്തുകരയിലെത്തിയത്. KL-56-X- 8112 നമ്പർ ബൈക്കിലായിരുന്നു ശ്രീജിത്ത്. കൊയിലാണ്ടി തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ശ്രീജിത്തിന്റെ കയ്യിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് ഇയാളെ […]
കണ്ണൂരില്‍ ബാറില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരിച്ചു (Kannur)
Kannur: കണ്ണൂര്‍ കാട്ടാമ്പള്ളി ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ചിറക്കല്‍ സ്വദേശി റിയാസ്(42) ആണ് മരിച്ചത്. കുത്തേറ്റ റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൂന്നുനിരത്ത് സ്വദേശിയാണ് റിയാസിനെ കുത്തിയതെന്നാണ് വിവരം. സംഭവ ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച നിലയില്‍; രണ്ട് പേര്‍ മരിച്ചു ( Thiruvananthapuram)
Thiruvananthapuram: ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളുമാണ് മരിച്ചത്. അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവരാജന്‍(56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. കടബാധ്യതമൂലമുള്ള ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിഴിഞ്ഞം പുളിങ്കുടിയില്‍ ജ്വല്ലറി നടത്തുകയാണ് ശിവരാജൻ.
Higher Secondary Supplementary Allotment പ്രസിദ്ധീകരിച്ചു;ഇന്നു മുതൽ പ്രവേശനം നേടാം
Thiruvananthapuram: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള Supplementary allotment പ്രസിദ്ധീകരിച്ചു. ഇന്ന് മുതൽ പ്രവേശനം നേടാം. സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്സ് എന്ന ലിങ്കിലെ കാൻഡിഡേറ്റ് ലോഗിനിൽ രജിസ്റ്റർ ചെയ്ത് ഫോൺ നമ്പറും പാസ് വേഡും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കാനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാനും കഴിയും. സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ 4 […]
മാനന്തവാടിയിൽ സ്കൂട്ടറും,മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു (Mananthavady)
Wayanad: മാനന്തവാടി കല്ലോടി മുട്ടിൽ അയിലമൂലയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടൻ ഫാരിസിന്റേയും ഷാഹിദയുടേയും മകനായ മുഹമ്മദ് നിഷാൽ (18) ആണ് മരിച്ചത്. അയിലമൂല വളവിൽ വെച്ച് നിഷാൽ സഞ്ചരിച്ച സ്കൂട്ടറും, മിനിലോറിയും തമ്മിലാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മിഷാലിനെ ആദ്യം Mananthavady മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാർത്ഥം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു. കല്ലോടി സെന്റ് ജോസഫ്സ് […]