കണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, ഇരുപതോളം പേർക്ക് പരുക്ക് (Kannur)
Kannur: കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 12.45ന് ആയിരുന്നു അപകടം. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
പെൺകുട്ടിയെ ഫർണിച്ചർ ഷോപ്പിൽ വെച്ച് പീഡിപ്പിച്ച ഒളിവിലായിരുന്ന പ്രതി പിടിയിൽ (Narikkuni)
Narikkuni: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നരിക്കുനിയിലെ ഫർണിച്ചർ ഷോപ്പിൽ പീഡിപ്പിച്ചശേഷം ഒളിവിൽപോയ ചാലിയക്കര കുന്നുമ്മൽ സി.കെ.ജിനേഷിനെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് 13ന് ആണ് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനുശേഷം കോടഞ്ചേരി ചെമ്പുകടവിലെ ബന്ധുവീട്ടിൽ ഒളിവിലായിരുന്നു. സിഐ എം.സനൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളുടെയും മറ്റും ഫോൺകോളുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. എസ്ഐ എം.അബ്ദുൽ സലാം, എഎസ്ഐമാരായ കെ.എം.ബിജേഷ്, സപ്നേഷ്, സീനിയർ സിപിഒമാരായ സുഭീഷ്‌ജിത്, […]
ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിന്റെ കടബാധ്യതയും വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് കോൺഗ്രസ് (Congress)
Malappuram: ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിക്കുകയും മുത്തശ്ശിയും ഏഴാം ക്ലാസുകാരിയും മരണപ്പെടുകയും ചെയ്ത നിരാലംബരായ കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് Congress. അമരമ്പലം സൗത്തിലെ വീട്ടിൽ മരണമുഖത്തുനിന്നു രക്ഷപ്പെട്ടെത്തിയ അമ്മയെയും മക്കളെയും സന്ദർശിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കാമെന്നറിയിച്ചത്. ഈ മാസം അഞ്ചിന് പുലർച്ചെ രണ്ടരയോടെയാണ് 55 കാരിയായ സുശീല, മകൾ, ഇവരുടെ മക്കളായ മൂന്നു കുട്ടികൾ എന്നിവർ കുതിരപ്പുഴയിലെ അമരമ്പലം സൗത്ത് ശിവക്ഷേത്രക്കടവിലിറങ്ങിയത്. വാടക […]
പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത : മുസ്‌ലിം ലീഗ് (Muslim League) ഉപരോധത്തില്‍ വിദ്യാഭ്യാസ സബ് ജില്ലാ ഓഫീസുകള്‍ സ്തംഭിച്ചു
Kozhikode: മലബാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരെ Muslim League സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപരോധത്തില്‍ എ.ഇ.ഒ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ജില്ലാ കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം ജനപങ്കാളിത്തം കൊണ്ട് സര്‍ക്കാരിന് താക്കീതായി. ജില്ലയിലെ പതിനേഴ് എ.ഇ.ഒ ഓഫീസുകള്‍ക്ക് മുമ്പിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഉപരോധം നടന്നു. സര്‍ക്കാരിന്റെ അനീതിക്കെതിരെ പ്രതികരിച്ച പ്രവര്‍ത്തകരേയും നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കയിതിന് ശേഷമാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ച് […]
കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ഹരജി ഹൈക്കോടതി തള്ളി (Kerala)
Kochi: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂര്‍ ആസ്ഥാനമായ സംഘടനയാണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകിച്ച് വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ടാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. സംസ്ഥാനത്തിന്റെ (Kerala) തലസ്ഥാനം കൊച്ചിയിലേക്ക് […]
മാലിന്യഫാക്ടറിയില്‍ ടെസ്റ്റ് നടത്താനെത്തിച്ച മാലിന്യ വണ്ടികള്‍ തടഞ്ഞു (Thamarassery)
Thamarassery: നാട്ടുകാരുടെ ചെറുത്ത് നില്‍പ്പ് അവഗണിച്ച് കൊട്ടാരക്കോത്തു അറവുമാലിന്യ പ്ലാൻറിലേക്ക് ടെസ്റ്റ് റൺ നടത്താൻ എത്തിച്ച മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് സംരക്ഷണത്തോടെയാണ് വാഹനങ്ങൾ എത്തിയത്. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാരുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന് വാഹനങ്ങളും, പോലീസും തിരികെ പോയി. മാസങ്ങളായി നാട്ടുകാര്‍ സമരത്തിലാണ്. ഗുണ്ടകളെ ഉപയോഗിച്ചും, മറ്റും നാട്ടുകാരെ നേരിടാന്‍ മുമ്പ് ശ്രമം ഉണ്ടായിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നാട്ടുകാരുടെ തീരുമാനം ഉണ്ടായതോടെ ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നാട്ടുകാരെ വെല്ലുവിളിച്ച് […]
ദുബായിൽ നിന്നും ലക്‌നൗ പോവുന്ന FLYDUBAI FZ 443 വിമാനം ദുബായിൽ തിരിച്ചിറക്കി
Dubai: ദുബായിൽ നിന്നും ലക്‌നൗ പോവുന്ന FLYDUBAI FZ 443 വിമാനം ദുബായിൽ തിരിച്ചിറക്കി, സാങ്കേതിക തകരാറുമൂലം ആണ് വിമാനം തിരിച്ചിറക്കിയത്, 11 July 2023 പുലർച്ചെ 2 മണിക്കാണ് വിമാനം ദുബായിൽനിന്നും പുറപ്പെട്ടത്, 2 മണിക്കൂർ പറന്ന ശേഷം ആണ് ദുബായിൽ തന്നെ തിരിച്ചിറക്കിയത്. കൂടുതൽ വിവരം ലഭ്യമല്ല.
ജില്ലയിലെ കനത്ത മഴയിൽ നഷ്ടം 8.30 കോടി, ഓണവിപണിയെ ലക്ഷ്യമിട്ട കർഷകർക്ക് നിരാശ (Kozhikode)
Kozhikode: കനത്തമഴ ജില്ലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ദുരിതം വിതച്ചു. ഈ മാസം ആദ്യം മുതൽ ഇന്നലെ വരെ 8.30 കോടി രൂപയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയത്. കാക്കൂർ, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട്, കുന്നുമ്മൽ, മുക്കം,പേരാമ്പ്ര, തിക്കേടി, തോടന്നൂർ, തൂണേരി, ഉള്ള്യേരി, വടകര ബ്ലോക്കുകളിലായി 200 ഹെക്ടറോളം വിളകൾ നശിച്ചു. 3,497 കർഷകരാണ് ദുരിതത്തിലായത്. ഏറ്റവും കൂടുതൽ കൃശി നാശം നേരിട്ടത് Kozhikode ബ്ലോക്കിലാണ്. ഈ ആഴ്ച കൊയ്ത്ത് നിശ്ചയിച്ചിരുന്ന പാടശേഖരങ്ങളിലെ നെൽക്കതിരുകളെല്ലാം വെള്ളത്തിൽ അടിഞ്ഞിരിക്കുകയാണ്. കൂടുതൽ […]
ലഹരി വിരുദ്ധ സെമിനാർ നടത്തി (Kodanchery)
Kodanchery: കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Kodanchery പഞ്ചായത്ത് പൂർണ്ണമായും ലഹരി വിമുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സെമിനാർ നടത്തി. പഞ്ചായത്ത് ലഹരി വിമുക്തമാക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് മുൻ ഡിജിപിയും എക്സൈസ് കമ്മീഷണറുമായ ഋഷിരാജ് സിംഗ് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.സി ജേക്കബ് വിവിധ കർമ്മ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഫൊറോനാ പ്രസിഡൻറ് ജോസഫ് ആലുവേലിൽ, ഷാജു കരുമഠത്തിൽ, […]
നവീകരിച്ച ഈങ്ങാപ്പുഴ കണ്ണോത്ത് റോഡ് ഉദ്ഘാടനം ചെയ്തു (Engapuzha)
Kodanchery: നവീകരിച്ച Engapuzha- Kannoth റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ സൂപ്രണ്ട് എൻജിനീയർ ജയശ്രീ യു.പി സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനീയർ ഹാഷിം വി.കെ റിപ്പോർട്ട് അവതരണവും നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, […]
നേപ്പാൾ യുവതി ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു (Ottappalam)
Ottappalam: നേപ്പാൾ സ്വദേശിയായ യുവതിയെ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണു മരിച്ചത്. മായന്നൂരിനു സമീപം ഭാരതപ്പുഴയും കൈവഴിയായ ഗായത്രിപ്പുഴയും സംഗമിക്കുന്ന ഭാഗത്തെ കടവിൽ രാവിലെ ഒഴുക്കിൽപ്പെട്ടതാണ്. തുണികൾ അലക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ഒഴുകിവരുന്നതു കണ്ട നാട്ടുകാരാണു കരയ്ക്കു കയറ്റിയത്. ഭർത്താവ് ലോകേന്ദ്ര ബഹദൂർ ജാഗ്രിക്കൊപ്പം മായന്നൂരിലെ ഫാമിൽ ജോലിക്കെത്തിയതായിരുന്നു യുവതി.
കുറ്റ്യാടി (Kuttiadi) വാണിമേൽ വീടിന് നേരെ ബോംബേറ്
Nadapuram: വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ Kuttiadi വാണിമേൽ പരപ്പുപാറയിൽ വീടിന് നേരെ ബോംബേറ്. ഭൂമി വാതുക്കലിലെ വ്യാപാരി പരപ്പു പാറയിൽ കുഞ്ഞാലി ഹാജിയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. വീടിന്റ മുൻ ഭാഗത്തെ ചുമരിൽ തട്ടി ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയുണ്ടായി. നാടൻ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ചാക്ക് നൂലിന്റെയും കടലാസിന്റെയും അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. ഉഗ്രസ്ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. വളയം […]