ഓണാഘോഷം നടത്തി (Elettil Vattoli)

Onam celebrated (Vattoly) image

Elettil Vattoli: എളേറ്റിൽ ജി എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. മാവേലി എഴുന്നള്ളത്ത് പൂക്കള മത്സരം, കായിക മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ഓണാഘോഷത്തിന് മിഴിവേകി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട്  എ.കെ.ഷാജഹാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ,ഹെഡ്മാസ്റ്റർ എം.വി. അനിൽകുമാർ, എസ് എം സി ചെയർമാൻ മുനീർ ചളിക്കോട്, എം പി ടി എ പ്രസിഡണ്ട് ധന്യ മനോജ് ഞേളിക്കുന്ന്, […]

യുവാവ് ട്രെയിൻ തട്ടി മരിച്ചു (Koyilandy)

Young man killed by train (Koyilandy) image

Kozhikode: Koyilandy യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാരാമുറ്റം തെരു പരിസരത്താണ് സംഭവം . കൊയിലാണ്ടി പന്തലായനി ഹൗസിൽ വിനയരാജ് (48) ആണ് മരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പന്തലായനി കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: പവിത. മക്കൾ: പവൻ രാജ്, അന്നപൂർണ്ണേശ്വരി. സഹോദരങ്ങൾ: മിനി, വിനീത

ആയിരം ലീറ്ററോളം വാഷ് പിടിച്ചെടുത്തു (Kalpetta)

About 1,000 liters of wash seized (Kalpetta) image

Kalpetta: വയനാട് പേര്യയിൽ ചാരായ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്. കെട്ടിടത്തിനുള്ളിൽ ബാരലുകളിൽ സൂക്ഷിച്ച നിലയിൽ വാഷ് കണ്ടെത്തി. 40 ലീറ്റർ ചാരായവും ആയിരം ലീറ്റർ വാഷുമാണ് എക്സൈസ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. പേരാമ്പ്ര സ്വദേശി എൻ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂർ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാൻ എന്നിവരെ എക്സൈസ് സംഘം ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.

ഹര്‍ഷിനയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തി നടന്‍ ജോയ് മാത്യു (Kozhikode)

Actor Joy Mathew (Kozhikode) came to the protest site to express solidarity with Harshina's struggle. image

Kozhikode: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ. ഹര്‍ഷിന യുടെ സമരത്തിന്റെ നൂറാം ദിവസം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര വേദിയില്‍ എത്തി നടന്‍ ജോയ് മാത്യു. നീതി നിഷേധിക്കപ്പെട്ട അമ്മയുടെ അവസ്ഥ മനസ്സിലാക്കിയതിനാലാണ് സമരത്തിന് പിന്തുണയുമായി എത്തിയതെന്നു ജോയ് മാത്യു പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്ന് കലാകാരന്മാര്‍ വിചാരിക്കുന്നു. അവര്‍ മനസ്സിലാക്കേണ്ടത് സാധാരണക്കാരുടെ പണം കൊണ്ടാണ് ഇതെല്ലാം നിലനില്‍ക്കുന്നത് എന്നാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. നീതി വൈകിപ്പിക്കുന്നത് കുറ്റക്കാരെ രക്ഷിക്കുന്നതിന് തുല്യമാണ്. ഹര്‍ഷിനക്ക് […]

ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി (Engapuzha)

A native of Perinthalmanna (Engapuzha) died in Engapuzha Kakkad flood. image

Engapuzha: ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. പ്രാഥമിക വിവരത്തെ തുടർന്ന് ‘കുട്ടി’ എന്നതായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തത്. കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Engapuzha കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയാടെയായിരുന്നു അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും അകപ്പെടുകയായിരുന്നു. ഒഴുക്കിൽപെട്ട മുഹമ്മദ് റാഷിദിനെ ടുറിസ്റ്റ് ഗൈഡ് കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് […]

കക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടി മരണപ്പെട്ടു (Puthuppady)

Child drowned in Kakadu River dies (Puthuppady) image

Puthuppady: കക്കാട് ഇക്കൊ ടൂറിസം പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പ്പെട്ട് കുട്ടി മരണപ്പെട്ടു. ഓണം ആഘോഷത്തിന് കക്കാട് ഇക്കൊ ടൂറിസം കാണാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴ്ഭാഗത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. ഉടന്‍ ഈങ്ങാപ്പുഴ ഹോസ്പിറ്റലിലും പിന്നീട് Kozhikode മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

വാഹനഷോറും തകര്‍ത്ത് ആഢംബര ബൈക്ക് മോഷണം; യുവാവ് അറസ്റ്റിൽ (Vadakara)

The luxury bike was stolen by smashing the vehicle; Youth arrested (Vadakara)

Vadakara: നടക്കാവിലെ ബൈക്ക് ഷോറൂമില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി യാത്ര, യാത്രക്കിടെ പെട്രോള്‍ പമ്പ് ജീവനക്കാരുമായി പൊരിഞ്ഞ അടി. ആളുകള്‍ ഓടിക്കൂടിയതോടെ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കടിയിലേക്ക് ചാടിക്കയറി. പിന്നാലെ പമ്പ് മാനേജറും ജീവനക്കാരും ലോറി ചേസ് ചെയ്ത് സിനിമാ സ്‌റ്റൈലില്‍ കള്ളനെ പിടിച്ച് പോലീസില്‍ എല്‍പ്പിക്കുന്നു. പറഞ്ഞുവന്നത് സിനിമാകഥയല്ല. ഇന്നലെ രാത്രി മൂരാട് മാധവം പെട്രോള്‍ പമ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു കള്ളന്റെ കഥയാണ്. മൂഴിക്കല്‍ പാറയില്‍ പറമ്പ് പെരുവട്ടൂര്‍ സ്വദേശി കിരണ്‍ ചന്ദാണ് കഥയിലെ കളള്ളന്‍. കോഴിക്കോട്‌ […]

പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ് ഹംസ മാസ്റ്റർ നിര്യാതനായി (Puthuppady)

Puthuppady Panchayat Muslim League leader Hamza Master passes away image

Puthuppady: ഒടുങ്ങാക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റും പുതുപ്പാടി പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റുമായിരുന്ന OK ഹംസ മാസ്റ്റർ (73)നിര്യാതനായി ഭാര്യ: ജമീല, മക്കൾ: ഷാജഹാൻ, ഷമീറ. മരുമക്കൾ: എം.എ ഗഫൂർ (കിഴക്കോത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്), ജെസ്ല, മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് റോഡുകൾ കീറിയിട്ടതോടെ യാത്ര ദുരിതപൂർണ്ണം (Omassery)

Jaljeevan Mission drinking water scheme has torn up the roads, making the journey miserable image

Omassery: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഒട്ടു മിക്ക റോഡുകളും കീറിയിട്ടതോടെ യാത്ര ദുരിതപൂർണം. പ്രവൃത്തി പൂർത്തീകരിച്ചാലും പദ്ധതിക്കായി കീറിയ റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതരോട് പരാതിപ്പെട്ടാൽ പാറപ്പൊടി റോഡിലിട്ട് താൽക്കാലിക പരിഹാരം മാത്രമാണ് ചെയ്യുന്നത്. ഇതാവട്ടെ മഴയത്ത് ഒലിച്ചു പോവുകയും ചെയ്യുന്നു. മഴയില്ലെങ്കിൽ പൊടി ശല്യവും രൂക്ഷമാക്കുന്നു. പഞ്ചായത്തിലെ പ്രാദേശിക റോഡുകൾ എത്രയും പെട്ടെന്ന് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധ സൂചകമായി നൂലങ്ങൽ […]

ഒമാക് – ഓണാഘോഷം സംഘടിപ്പിച്ചു (Thiruvambady)

Omak - Onam Celebration organized (Thiruvambady) image

Thiruvambady: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ Kozhikode ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം കൊടുവള്ളിയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. Kozhikode ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ സത്താർ പുറായിൽ, വിനോദ് താമരശ്ശേരി,  പി കെ സി മുഹമ്മദ്, മുജീബുറഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു. ഒമാക് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ മത്സരങ്ങൾ  ആവേശകരമായി. ഒമാക് അംഗങ്ങൾ അണിനിരന്ന […]

ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം (Thamarassery)

Heavy traffic jam at the pass (Thamarassery) image

Thamarassery: Thamarassery ചുരത്തിൽ ഇന്നലെ വൈകിട്ട് മുതൽ ഉണ്ടായ ഗതാഗത തടസ്സം ഇപ്പോഴും രൂക്ഷമായി തുടരുന്നു. ഓണവും, അവധികളും പ്രമാണിച്ച് ചുരം കയറുന്നവരുടെ വാഹനങ്ങൾ വർദ്ധിച്ചതും, ഇടക്കിടക്ക് വാഹനങ്ങൾ കേടാവുന്നതും, ട്രാഫിക് നിയന്ത്രണം പാലിക്കാതെ ചിലർ വാഹനങ്ങൾ മുന്നോട്ട് എടുക്കുന്നതുമാണ് കുരുക്ക് രൂക്ഷമാവൻ കാരണമാവുന്നത്. വരുന്ന 10 ദിവസങ്ങളിലും കുരുക്കിന് സാധ്യതയുണ്ട്. അത്യാവശ്യ യാത്രക്കാർ നേരത്തെ പുറപ്പെടുന്നത് ഉചിതമായിരിക്കും. ട്രാഫിക് നിയമങ്ങളും, നിയന്ത്രണങ്ങളും പാലിക്കാൻ ഡ്രൈവർമാർ തയ്യാറാവണമെന്ന് ട്രാഫിക് പോലീസും, ചുര സംരക്ഷണ സമിതിയും നിർദ്ദേശിച്ചു.

നിര്യാതയായി (Thamarassery)

passed away image tsy

Thamarassery: കൂരാച്ചുണ്ട്  കൂട്ടുങ്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ (മോളി-62) Thamarassery യിൽ നിര്യാതയായി. കണ്ണൂർ ജില്ലയിലെ തിരുമേനി ചിറക്കൽ കുടുംബാംഗമാണ്. മക്കൾ: സെൻസി, സിറിൽ. മരുമക്കൾ: റിജോയ് ഇടത്തിൽ Kozhikode, എയ്ഞ്ചൽ കുന്നത്ത് കേളകം. സംസ്കാരം 28/08/2023 തിങ്കൾ 11 മണിക്ക് കൂരാച്ചുണ്ട് സെൻ്റ്: തോമസ് ഫൊറോന ദേവാലയത്തിൽ

test