കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു (Engapuzha)
Engapuzha: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു. Engapuzha കണ്ണപ്പൻകുണ്ട് പരപ്പൻപാറ പരേതനായ മേലെ കീടേരി കരിയാത്തന്റെ മകൻ സുരേന്ദ്രനാണ് (41) മരണപ്പെട്ടത്. കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ഇന്നലെയാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. കെ എം സി ടി ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്. മാതാവ്: പരേതയായ കാർത്ത്യായനി. ഭാര്യ: ശ്രീജയ. മകൻ: അർജുൻ. സഹോദരങ്ങൾ: സുജാത, സതി, സഹദേവൻ, ശിവരാമൻ. സംസ്കാരം ഇന്നു വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
നിര്യാതയായി (Thamarassery)
Thamarassery: കുടുക്കിൽ കോയാമു ഹാജിയുടെ ഭാര്യ ആയിഷ കുട്ടി ഹജ്ജുമ്മ (87 ) നിര്യാതയായി . മക്കൾ: സുബൈദ, മൂസ്സ, ഗഫൂർ, റംല, ബുശ്റ, ജാഫർ, മരുമക്കൾ :ഉസൈൻകുട്ടി, ഹമീദ്, മുഹമ്മദ്, സുലൈഖ, ബുശ്റ, ജസീറ. മയ്യത്ത് നിസ്ക്കാരം 12.30ന് കുടുക്കിലുമ്മാരം വെഴുപ്പൂർ ജുമ മസ്ജിദിലും, ഒരു മണിക്ക് അണ്ടോണ മസ്ജിദിലും.
തെരുവുകച്ചവടം അനുവദിക്കില്ലെന്ന് വ്യാപാരികൾ (Koduvally)
Koduvally: കൊടുവള്ളി ടൗണിൽ നിരന്തരമായി നടത്തുന്ന തെരുവു കച്ചവടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധിയും കോവിഡും ജി.എസ്.ടി.യും നിപയുമെല്ലാം കച്ചവടക്കാരുടെ നടുവൊടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരന്തരമായി നടത്തുന്ന തെരുവു കച്ചവടങ്ങൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരികൾ പറയുന്നു. ഏതാനുംപേർക്ക് കൊടുവള്ളി ടൗണിൽ തെരുവു കച്ചവടം നടത്താൻ നഗരസഭ അനുമതിയും തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. എന്നാൽ, ഏറെപ്പേർ ഒരു അനുമതിയുമില്ലാതെയാണ് ഇപ്പോൾ ടൗണിൽ തെരുവു കച്ചവടം നടത്തുന്നത്. അനധികൃത കച്ചവടത്തിനെതിരേ നടപടിയെടുക്കണമെന്ന് വ്യാപാരികൾ നഗരസഭ അധികൃതരോട് ആവശ്യപ്പെടാൻ […]
ആട് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു (Thamarassery)
Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായുള്ള പെണ്ണാട് വിതരണ പദ്ധതി ഉൽഘാടനം Thamarassery ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുൾ റഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ അയ്യൂബ് ഖാൻ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), മഞ്ജിത കുറ്റിയാക്കിൽ (ചെയർപേർസൺ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ), മെമ്പർമാരായ എ പി മുസ്തഫ, എം.അനിൽ മാസ്റ്റർ, ഫസീല ഹബീബ്, ഡോ. ലിനുപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മൈക്കിൾ (അപ്പച്ചൻ) നിര്യാതനായി (Mukkam)
Mukkam: കൂടരഞ്ഞി പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (അപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് (20-09-2023-ബുധൻ) വൈകുന്നേരം 04:00-മണിക്ക് പീടികപ്പാറ വി. അൽഫോൻസ പള്ളിയിൽ. ഭാര്യ: അന്നമ്മ ചെമ്പോട്ടിക്കൽ കുടുംബാംഗം. മക്കൾ: സണ്ണി, ടോമി, ഷേർളി, ഷൈനി, ബെന്നി. മരുമക്കൾ: ബീന കൊട്ടാരത്തിൽ, ബിജി കാരക്കാട്ട്, ബിന്ദു കളപ്പുരയ്ക്കൽ, പരേതനായ ജോയി കോയിതാനത്ത്, സണ്ണി കിഴുക്കരക്കാട്ട്.
ജോസഫ് (പാപ്പച്ചൻ) നിര്യാതനായി (Kodanchery)
Kodanchery: കണ്ണോത്ത് ചൂരമുണ്ട കിഴക്കേടത്ത് ജോസഫ് (പാപ്പച്ചൻ, 90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കണ്ണോത്ത് സെൻമേരിസ് ദേവാലയത്തിൽ. ഭാര്യ: അന്നമ്മ കപ്യാര് മലയിൽ കുടുംബാംഗം. മക്കൾ: തോമസ്, ജോയ്, ജോളി, സുമ, ജോണി,സാന്റീ, ഷിജു ഓസ്‌ട്രേലിയ. മരുമക്കൾ: റോസിലി, മോളി, ഏലമ്മ, ഗ്രേസി, ജിൻസി, ബിന്ദു, ടൈറ്റസ്.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു (Vadakara)
Vadakara: ദേശീയപാതയില്‍ Vadakara ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചെമ്മരത്തൂര്‍ സ്വദേശി അടുങ്ങേന സൂരജാണ് (36) മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മടപ്പള്ളിയിലെ സുഹൃത്തുക്കളെ കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സൂരജ് സഞ്ചരിച്ച കെഎല്‍ 18 ജെ 2220 നമ്പര്‍ ബുള്ളറ്റിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ സമീപത്തെ പാര്‍ക്കോ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയരാഘവന്റെയും സതിയുടെയും മകനാണ്. ഭാര്യ: ശില്‍പ. ഛത്തീസ്ഗഡില്‍ സി ഐ എസ് എഫില്‍ […]
ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി (Kalpetta)
Kalpetta: വെണ്ണിയോട് പഞ്ചായത്തിന് സമീപം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35 ) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊളവയല്‍ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുകേഷ് ഭാര്യയെ എന്തോ ആയുധം ഉപയോഗിച്ച് അടിച്ചോ വെട്ടിയോ കൊന്നതാണെന്നാണ് നിഗമനം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുകേഷ് തന്നെയാണ് നാട്ടുകാരെയും, പോലീസിനെയും […]
തോട്ടുമുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു (Mukkam)
Mukkam: ഇന്നലെ രാത്രി തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെ സി ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്കം മാടാമ്പി സ്വദേശി കെ പി സുധീഷ് (30) മരിച്ചു. ഭാര്യ: രജനി. അച്ഛൻ: പ്രകാശൻ. അമ്മ: ശോഭന. സഹോദരങ്ങൾ: ധന്യ, മനോജ് . സംസ്കാരം പിന്നീട് നടക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.
ഫോറസ്റ്റ് ഓഫീസ് തീവെപ്പ് കേസ് ; മുഴുവൻ പ്രതികളേയും വെറുതെ വിട്ടു (Thamarassery)
Kozhikode: കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട നടപ്പാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ Thamarassery യിൽ അക്രമം നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. കോഴിക്കോട് സ്‍പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസുമായി ബന്ധപ്പെട്ട കേസ് ഡയറി കാണാതായത് വിവാദമായിരുന്നു. ഓരോ ദിവസത്തെയും കേസന്വേഷണ വിവരങ്ങളും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്ന പ്രധാന രേഖയാണ് കേസ് ഡയറി. കേസ് ഡയറി ഇല്ലാതായതോടെ അന്വേഷണോദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍ അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ സാക്ഷികൾ എന്നിവര്‍ മൊഴിനല്‍കാന്‍ പ്രയാസപ്പെട്ടിരുന്നു.ഇതോടെ കോടതിയില്‍ Thamarassery പോലീസ് […]
Wayanad ഡി സി സി മുൻ പ്രസിഡന്റ് പി വി ബാലചന്ദ്രൻ അന്തരിച്ചു
Bathery: Wayanad ഡി സി സി മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന അമ്പലവയൽ നരിക്കുണ്ട് പി വി ബാലചന്ദ്രൻ (71) അന്തരിച്ചു. സംസ്ക്കാരം 22-09-2023-വെള്ളിയാഴ്ച നരിക്കുണ്ടിലെ വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള മക്കൾ എത്തിയതിന് ശേഷമാണ് സംസ്ക്കാരം. ഭാര്യ: മീനാക്ഷി. മക്കൾ: മിഥുൻ, മിഷ. വയനാട് ഡി.സി.സി പ്രസിഡൻ്റ, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം, Wayanad ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ, ജില്ലാ പഞ്ചായത്തംഗം, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, കോഫി ബോഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021 […]
ചികിത്സയിലുള്ള ഒമ്പതുകാരന്റെ നില മെച്ചപ്പെട്ടു; പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി (Kozhikode)
Kozhikode: സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. ചികിത്സയിലുള്ള ഒമ്പതുകാരന്റെ നില മെച്ചപ്പെട്ടു. ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ നിന്നും മാറ്റി. പ്രതികരിക്കാനും തുടങ്ങി. പ്രതീക്ഷാ നിര്‍ഭരമായ കാര്യമാണെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടേയും നില ഗുരുതരമല്ല. രോഗലക്ഷണങ്ങള്‍ ഇല്ല. ഇതുവരേയും 323 സാമ്പിളുകള്‍ പരിശോധിച്ചു. അതില്‍ 317 എണ്ണം നെഗറ്റീവാണ്. 6 എണ്ണം പോസിറ്റീവാണ്. ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയിലും ഐസൊലേഷനിലുമായി 994 ആണ്. ആദ്യ കേസിന്റെ സമ്പര്‍ക്ക […]